Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

Xiaomi Mi 10T Mi 10T Pro, Mi 10T Lite: Price in India, specs and more: ഷവോമി മി 10ടി, മി 10 ടി ലൈറ്റ്, മി 10ടി പ്രോ- വിലയും ഫീച്ചറുകളും അറിയാം

Xiaomi Mi 10T Mi 10T Pro, Mi 10T Lite launched: Price, specs and more- എല്ലാ മി 10 ടി സീരീസ് സ്മാർട്ട്‌ഫോണുകളും 5 ജി നെറ്റ്‌വർക്കുകളെ പിന്തുണയ്‌ക്കും

Xiaomi, Xiaomi Mi 10T, Xiaomi Mi 10T Pro, Xiaomi Mi 10T Lite, Xiaomi Mi 10T features, Xiaomi Mi 10T specs, Xiaomi Mi 10T specifications, Xiaomi Mi 10T price, Xiaomi Mi 10T India launch, Xiaomi Mi 10T Lite features, Xiaomi Mi 10T Lite specs, Xiaomi Mi 10T Lite specifications, Xiaomi Mi 10T Lite price, Xiaomi Mi 10T Lite India launch, Xiaomi Mi 10T Pro features, Xiaomi Mi 10T Pro specs, Xiaomi Mi 10T Pro specifications, Xiaomi Mi 10T Pro price, Xiaomi Mi 10T Pro India launch, tech malayalam, smartphone review malayalam, malayalam, ie malayalam

Xiaomi Mi 10T Mi 10T Pro, Mi 10T Lite: Price in India, specs and more: ഷവോമി (Xiaomi) ആഗോളതലത്തിൽ അവരുടെ ഏറ്റവും പുതിയ മി 10ടി സീരീസ് (Mi 10T series) അവതരിപ്പിച്ചു. മി 10ടി ലെറ്റ്, മി 10ടി, മി 10ടി പ്രോ (Mi 10T Lite, Mi 10T, Mi 10T Pro ) എന്നീ ഫോണുകൾ ഈ സീരീസിൽ ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത മി 10 സീരീസിന്റെ ( Mi 10 series) പിൻഗാമിയാണ് മി 10ടി സീരീസ്.

മി 10 ടി സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും, ഷവോമിയുടെ പുതിയ സീരീസ് വൈകാതെ ഇന്ത്യയിലെത്തുമെന്ന് കരുതാം.

Xiaomi Mi 10T, Mi 10T Pro, Mi 10 Lite: Price

മി 10ടിയുടെ 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 499 യൂറോയും (ഏകദേശം 43,000 രൂപ), 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 549 യൂറോയുമാണ് (ഏകദേശം 47,000 രൂപ) വില.

മി 10 ടി പ്രോയുടെ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 599 യൂറോയ്ക്കും (ഏകദേശം 51,500 രൂപ), 8 ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റിന് 649 യൂറോയ്ക്കും (ഏകദേശം 56,000 രൂപ) ലഭ്യമാവും.

മി 10 ടി ലൈറ്റിന്റെ 6 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റ് 279 യൂറോയ്ക്കും (ഏകദേശം 24,000 രൂപ), 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റ് 329 യൂറോയ്ക്കുമാണ് (ഏകദേശം 28,000 രൂപ) വിപണിയിൽ ലഭ്യമാവുന്നത്.

Xiaomi Mi 10T Pro: Specifications

ഫുൾ എച്ച്ഡി + റെസല്യൂഷനും 144 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് മി 10 ടി പ്രോയിൽ. 8 ജിബി റാമും 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ എന്നിവ ഈ ഫോണിന് കരുത്ത് പകരുന്നു.

ആൻഡ്രോയ്ഡ് 10 പതിപ്പിൽ പ്രവർത്തിക്കുന്ന ഫോണിൽ മി യുഐ 12 സ്കിൻ വരുന്നുണ്ട്. 33വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

108 എംപി പ്രൈമറി സെൻസർ, 13 എംപി വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ ലെൻസ് എന്നിവയടങ്ങിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിറകിൽ. ജോടിയാക്കിയ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഫോണിലുണ്ട്. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിന് 20 എംപി സെൻസറാണുള്ളത്.

Xiaomi Mi 10T: Specifications

ക്യാമറ, സ്റ്റോറേജ് എന്നിവ മാറ്റിനിർത്തിയാൽ ഷിയോമി മി 10 ടിക്ക് മി 10 ടി പ്രോയ്ക്ക് സമാനമായ സവിശേഷതകളാണുള്ളത്.

144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 6 ജിബി / 8 ജിബി റാം, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ, 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നിവ ഈ ഫോണിനുണ്ട്. ജോടിയാക്കുന്നു.

മി യുഐ 12 സ്കിൻ സഹിതം ആൻഡ്രോയ്ഡ് 10 ആണ് സോഫ്റ്റ്വെയർ. 33വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

64 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ക്യാമറയിൽ വരുന്നത്. മുൻവശത്ത്, 20 എംപി സെൽഫി ക്യാമറയാണ്. പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ.

Xiaomi Mi 10 Lite: Specifications

മി 10ടി, മി 10ടി പ്രോ എന്നിവ പോലെ, 6.67 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് മി 10 ടി ലൈറ്റിന്. എന്നാൽ റിഫ്രഷ് റേറ്റ് 144ന് പകരം 120 ഹെർട്സ് ആണ്.

ആൻഡ്രോയ്ഡ് 10 പതിപ്പിൽ പ്രവർത്തിക്കുന്ന ഫോണിൽ മി യുഐ 12 സ്കിൻ വരുന്നുണ്ട്. 33വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,820 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

64 എംപി മെയിൻ ക്യാമറയോടെയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഫോണിന്. ക്യാമറ ലെൻസുകളുടെ കൃത്യമായ സവിശേഷതകൾ കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. മുൻവശത്ത് 20 എംപി സെൽഫി ക്യാമറയാണുള്ളത്. എല്ലാ മി 10 ടി സീരീസ് സ്മാർട്ട്‌ഫോണുകളും 5 ജി നെറ്റ്‌വർക്കുകളെ പിന്തുണയ്‌ക്കും.

Read More: Xiaomi Mi 10T Mi 10T Pro, Mi 10T Lite launched: Price, specs and more

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Xiaomi mi 10t mi 10t pro mi 10t lite launched price spec features mi 10t series

Next Story
Tech Tips: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾiphone battery, android battery, iphone battery drain, iphone battery tips tricks, iphone low power mode, android background apps, how to conserve phone battery, save battery, battery life, battery saving tips, battery saving guide, improve battery life, improve android battery, increase battery life, increase battery, increase android battery
The moderation of comments is automated and not cleared manually by malayalam.indianexpress.com