scorecardresearch

മി 11 പ്രോയും, അള്‍ട്രയും ലോഞ്ച് ചെയ്ത് ഷവോമി, പവര്‍ഫുള്ളായി മി 11 സിരീസ്; സവിശേഷതകള്‍ അറിയാം

മി 10 അള്‍ട്ര സിരീസിന് വ്യത്യസ്തമായി ട്രിപ്പിള്‍ ക്യാമറയാണ് 11 അള്‍ട്രയില്‍ വരുന്നത്

മി 10 അള്‍ട്ര സിരീസിന് വ്യത്യസ്തമായി ട്രിപ്പിള്‍ ക്യാമറയാണ് 11 അള്‍ട്രയില്‍ വരുന്നത്

author-image
Tech Desk
New Update
Xiaomi MI 11 pro, Xiaomi Mi 11 ultra, Xiaomi mi 11 pro camera, Xiaomi mi 11 ultra camera, Xiaomi mi 11 pro price, xiaomi mi 11 ultra price, mi 11 pro price, mi 11 ultra price, mi 11 pro camera, mi 11 ultra camera, mi 11 pro price in india, mi 11 ultra price in india, IE Malayalam, ഐഇ മലയാളം

ലോകത്തിലെ തന്നെ ഏറ്റവും പവര്‍ഫുള്ളായ സീരിസ് എന്ന വിശേഷണത്തോടു കൂടിയാണ് മി 11 നെ ഷാവോമി വിപണിയില്‍ എത്തിച്ചത്. എന്നാല്‍ സിരീസിലെ ഏറ്റവും അവസാനത്തെതും വില കൂടിയതുമായ മോഡലുകളായ മി 11 പ്രോയും അള്‍ട്രയുമായി തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈനീസ് വമ്പന്മാര്‍. മി 11 സീരിസിലെ മറ്റ് ഫോണുകളെക്കാൾ സവിശേഷതകള്‍ മി 11 അള്‍ട്ര നല്‍കുന്നു.

മി 11 അള്‍ട്രയുടെ സവിശേഷതകള്‍

Advertisment

6.8 ഇഞ്ച് ക്വാഡ് ഹൈ ഡെഫനിഷനില്‍ ഇ4 അമോഎല്‍ഇഡി ഡിസ്‌പ്ലേയാണ്. കൂടുതലായും സാംസങ് ഫോണുകളിലാണ് ഇ4 ഡിസ്‌പ്ലേകള്‍ ഉപയോഗിക്കുന്നത്. ഇത് ഡിസ്‌പ്ലേയുടേയും മറ്റും കളറിന് കൂടുതല്‍ കൃത്യത ലഭിക്കുന്നതിന് സഹായകരമാകും. ക്വാൽകം സ്നാപ് ഡ്രാഗണ്‍ 888 ചിപ്പാണ് അള്‍ട്രയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പവര്‍ഫുള്ളാക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ഷവോമി നല്‍കുന്നു. 67 വാട്ടിന്റെ ചാര്‍ജറാണ് അള്‍ട്രക്ക്.

ക്യാമറയിലേക്ക് കടന്നാല്‍ മി 10 അള്‍ട്ര സിരീസിന് വ്യത്യസ്തമായി ട്രിപ്പിള്‍ ക്യാമറയാണ് 11 അള്‍ട്രയില്‍ വരുന്നത്. 8കെ റെസലൂഷനില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നവയാണ് മൂന്നും. പ്രൈമറി ക്യാമറ 50 മെഗാ പിക്സലാണ് (എംപി), അള്‍ട്ര വൈഡും ടെലി മാക്രോയും 48 എംപിയും. എന്നാല്‍ മുൻ ക്യാമറയിലേക്ക് എത്തുമ്പോള്‍ 20 എംപിയായി ചുരുങ്ങുന്നു. മികച്ച ചിത്രങ്ങള്‍ക്കായി റിയര്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതാകും നല്ലത്. പ്രധാനമായും മൂന്ന് വേരിയന്റുകളാണ് മി 11 അള്‍ട്രയ്ക്കുള്ളത്

8 ജിബി റാം, 256 ജിബി സ്റ്റോറേജ്-  വില 66,437 രൂപ

12 ജിബി റാം, 256 ജിബി സ്റ്റോറേജ്- വില 71,900 രൂപ

12 ജിബി റാം, 512 ജിബി സ്റ്റോറേജ്-  വില 77,500 രൂപ

മി 10 പ്രൊ സവിശേഷതകള്‍

മി 11 അള്‍ട്രക്കൊപ്പം മി 10 പ്രോയും ഷവോമി ലോഞ്ച് ചെയ്തു. മി 11 അള്‍ട്രയോട് 10 പ്രോയ്ക്ക് ഒരുപാട് സാമ്യമുണ്ട്. 6.8 ഇഞ്ച് അമോഎല്‍ഇഡി സ്ക്രീന്‍, 5000 എംഎഎച്ച് ബാറ്ററി, 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്, സ്നാപ്പ് ഡ്രാഗണ്‍ 888 ചിപ്പ്. എന്നാല്‍ ക്യമറയിലേക്ക് വരുമ്പോള്‍ മി 10 പ്രൊ വളരെ പിന്നിലാണ്. പ്രൈമറി ക്യാമറ 50 എംപി ഉണ്ടെങ്കിലും 13 എംപി മാത്രമാണ് അള്‍ട്ര വൈഡ് ക്യമറ. ഫ്രന്റ് ക്യാം 20 എംപിയുമാണ്. മി 10 പ്രോയും മൂന്ന് വേരിയന്റുകളിലായാണ് എത്തുന്നത്

8 ജിബി റാം, 128 ജിബി സ്റ്റോറേജ്-  വില 55,300 രൂപ

8 ജിബി റാം, 256 ജിബി സ്റ്റോറേജ്-  വില 58,400 രൂപ

12 ജിബി റാം, 256 ജിബി സ്റ്റോറേജ്- വില 63,000 രൂപ

Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: