മറ്റൊരു ഫെസ്റ്റിവൽ കാലത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ആമസോണിനും ഫ്ലിപ്പ്കാർട്ടിനും പുറമെ ദീപാവലി കാലം ഏറ്റെടുത്തിരിക്കുകയാണ് മൊബൈൽ ഫോൺ രംഗത്തെ വമ്പന്മാരായ ഷവോമിയും. ‘ദിവാലി വിത്ത് എംഐ’ എന്ന പേരിലാണ് സ്‌പെഷ്യൽ സെയ്ൽ ഷവോമി സംഘടിപ്പിക്കുന്നത്. കമ്പനിയുടെ വിവിധ ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായാണ് ഷവോമി ദീപവലി കാലത്ത് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാല് വരെയാണ് ഷവോമിയുടെ സ്‌പെഷ്യൽ സെയ്ൽ.

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ റെഡ്മി എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ഓരോ പർച്ചേസിലും പത്ത് ശതമാനം ഇൻസ്റ്റന്ര് ഡിസ്ക്കൗണ്ട് നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഷവോമി ഫോണുകൾ വാങ്ങുമ്പോഴാണ് ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് ലഭിക്കുന്നത്. ഇഎംഐ വഴി ഫോണെടുത്താലും ഇൻസ്റ്റന്ര് ഡിസ്ക്കൗണ്ട് ലഭിക്കും.

Redmi K20, Redmi K20 Pro: റെഡ്മി K20, റെഡ്മി K20 പ്രോ

ദിവാലി വിത്ത് എംഐ സ്‌പെഷ്യൽ സെയ്‌ലിൽ റെഡ്മി K20 സീരിസ് ഫോണുകൾക്ക് മികച്ച ഓഫറാണ് കമ്പനി നൽകുന്നത്. 6 ജിബി/64 ജിബി മെമ്മറി പാക്കേജോടെ എത്തുന്ന റെഡ്മി K20 ഫോൺ 19,999 രൂപയ്ക്ക് ലഭിക്കും. 6 ജിബി/128 ജിബി മെമ്മറി പാക്കേജോടെ എത്തുന്ന റെഡ്മി K20 പ്രോ ഫോണിന് 24,999 ലഭിക്കും.

Poco F1: പോക്കോ F1

അവതരിപ്പിച്ചിട്ട് ഒരു വഞഷമായെങ്കിലും പോക്കോ സീരിസിലുള്ള ഫോണുകൾക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. മികച്ച ഫീച്ചറുകളുമായി എത്തുന്ന ഫോണിന്റെ 64 ജിബി ഇന്റേണൽ മെമ്മറിയിൽ 14999 രൂപയ്ക്കും 128 ജിബി മെമ്മറിയിൽ 15999 രൂപയ്ക്കും 256 ജിബി മെമ്മറിയിൽ 18999 രൂപയ്ക്കും ലഭിക്കും.

Redmi Note 7 Pro and Redmi Note 7S: റെഡ്മി 7, റെഡ്മി 7 A, റെഡ്മി ഗോ, റെഡ്മി Y3

16 ജിബി ഇന്റേണൽ മെമ്മറിയുടെ റെഡ്മി 7 A ഫോൺ 4999 രൂപയ്ക്കും, 32 ജിബി ഇന്റേണൽ മെമ്മറിയുടെ റെഡ്മി 7 A ഫോൺ 5799 രൂപയ്ക്കും ലഭിക്കും.

Read Here: Apple iPhone 11 review: ക്യാമറയിൽ വീണ്ടും ആപ്പിൾ ട്രേഡ്‌മാർക്ക്; ഐഫോൺ 11 റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook