നാല് വശങ്ങൾ വരെ നീളുന്ന ഡിസ്‌പ്ലേ; ചരിത്ര നീക്കത്തിന് ഷവോമി

പേറ്റൻഡ് ചിത്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം സ്ക്രീനിൽ ഒരു ബട്ടൺ പോലുമില്ല

പ്രമുഖ ചൈനീസ് സ്‌മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പുത്തൻ സാങ്കേതിക വിദ്യകളും മികച്ച ഫീച്ചറുകളുമായി വിപണി കീഴടക്കി കഴിഞ്ഞ ഷവോമിയുടെ പുതിയ നീക്കമാണ് നാല് വശങ്ങളിലേയ്ക്കും നീളുന്ന ഡിസ്‍പ്ലേയുളള പുതിയ മോഡൽ.

പുതിയ ഡിസൈനിന് പേറ്റൻഡ് നേടുന്നതിനായി ലോക ഇന്റലെക്ച്വൽ പേറ്റൻഡ് ഓർഗനൈസേഷനെ സമീപിച്ചിരിക്കുകയാണ് കമ്പനി. ജനുവരിയിൽ ഷവോമി പുതിയ ഡിസൈൻ ലോക ഇന്റലെക്ച്വൽ പേറ്റൻഡ് ഓർഗനൈസേഷന് സമർപ്പിച്ചതായി ലെറ്റ്സ്‌ഗോ ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നു

സാംസങ് ഗ്യാലക്സി എസ് 9ലേത് പോലെ രണ്ട് വശത്തിന്റെയും അറ്റം വരെ നീളുന്ന ഡിസ്‌പ്ലേ മുകളിലേയ്ക്കും താഴേയ്ക്കും നീളുന്നു എന്നതാണ് ഷവോമിയുടെ പുതിയ ഡിസൈനിന്റെ പ്രത്യേകത. ഇതിന് മുമ്പ് ഒരു ഫോണും സമാനമായ ഡിസൈനിൽ ഇറങ്ങിയിട്ടില്ല എന്നത് ഷവോമി ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

പേറ്റൻഡ് ചിത്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം സ്ക്രീനിൽ ഒരു ബട്ടൺ പോലുമില്ല. പിന്നിൽ ഡ്യുവൽ ക്യാമറയ്ക്കും ഫ്ലാഷിനുമുള്ള സ്ഥലമാണുള്ളത്. അത് മാറ്റി നിർത്തിയാൽ പ്ലെയിനായിട്ടുള്ള ഡിസൈനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Xiaomi design patent smartphone screen four sided edge screen

Next Story
റെഡ്മി നോട്ട് 6 പ്രോ, സാംസങ് ഗ്യാലക്സി എം20; 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ഫോണുകൾiphone battery, android battery, iphone battery drain, iphone battery tips tricks, iphone low power mode, android background apps, how to conserve phone battery, save battery, battery life, battery saving tips, battery saving guide, improve battery life, improve android battery, increase battery life, increase battery, increase android battery
The moderation of comments is automated and not cleared manually by malayalam.indianexpress.com