പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ റെഡ്മി K30 സീരിസ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 10ന് ചൈനയിലായിരിക്കും പുതിയ ഫോണുകൾ അവതരിപ്പിക്കുക. 5 കണക്ടിവിറ്റിയുമായി എത്തുന്ന റെഡ്മിയുടെ ആദ്യ മോഡലാകും K30. റെഡ്മി K30യ്ക്കൊപ്പം പ്രോ മോഡലും കമ്പനി അന്നുതന്നെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ റെഡ്മി K30 പ്രോ ഉടൻ വിൽപ്പനയ്ക്കെത്താൻ സാധ്യതയില്ല.

5 കണക്ടിവിറ്റിയിലും സാനിധ്യമറിയിക്കുന്നതോടെ ബജറ്റ് ശ്രേണി ഫോണുകളിലെ പ്രിയപ്പെട്ടവരായ റെഡ്മി കൂടുതൽ കരുത്തുകാട്ടാമെന്ന പ്രതീക്ഷയിലാണ്. 2020ൽ മാത്രം 5ജി കണക്ടിവിറ്റിയുള്ള പത്തിലധികം ഫോണുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ വർഷം മേയിലാണ് റെഡ്മി K20 സീരിസ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. ജൂലൈയിൽ ഇന്ത്യയിലുമെത്തിയ ഫോൺ മികച്ച പ്രതികരണങ്ങൾ നേടി വിപണിയിൽ കുതിക്കുന്നതിനിടയിലാണ് K20യുടെ പിൻഗാമിയായി K30 എത്തുന്നത്. നിരവധി മാറ്റങ്ങളാണ് പുതിയ ഫോണിൽ കമ്പനി വരുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇൻ ഡിസ്‌പ്ലേ ഫിൻഗർപ്രിന്റ് സെൻസറിന് പകരം വശങ്ങളിലാകും K30 ഫോണുകളിൽ സെൻസർ. 60 MPയുടെ മെയിൻ ക്യാമറയ്ക്ക് പുറമെ മുൻവശത്ത് രണ്ട് ക്യാമറകളുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook