അറ് മാസത്തിനിടെ ഇന്ത്യയിൽ 50 ലക്ഷം റെഡ്മി നോട്ട് ഫോർ ഫോണുകൾ വിറ്റഴിച്ചതായി ഷവോമി റെഡ്മി. ഈ വർഷമാദ്യം ജനവരിയിലാണ് ഇന്ത്യയിൽ നോട്ട് ഫോർ വിപണിയിലിറക്കിയത്. ഇതിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരെ നേടിയ ഫോണുകളിലൊന്നായി ഇത് മാറി.

ജനവരി 23 മുതൽ ജൂലൈ 23 വരെ ഇന്ത്യൻ വിപണിയിൽ 50 ലക്ഷം നോട്ട് ഫോർ ഫോണുകൾ വിറ്റഴിക്കപ്പെടുന്നതായി ഷവോമിയുടെ മനു കുമാർ ജെയിനാണ് ട്വീറ്റ് ചെയ്തത് ആദ്യ രണ്ടു പാദങ്ങളിലും ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോണാണ് ഇതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ഫോണിന് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യത ലഭിച്ചതായ മനു കുമാർ ജെയിനിന്റെ ട്വീറ്റിൽ രണ്ടാം പാദത്തിൽ വിറ്റഴിക്കപ്പെട്ട നാലിൽ ഒരു ഫോൺ റെഡ്മി നോട്ട് ഫോർ ആണെന്ന് കുറിച്ചിട്ടുണ്ട്. ഈ വിജയം ആഘോഷത്തിനായി അഞ്ച് ലക്ഷം പേർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഷവോമി.

ഈ വർഷത്തിലെ ആദ്യ രണ്ടു പാദങ്ങളിളും ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഷവോമിയാണ്. സാംസഗാണ് ഇതിൽ ഒന്നാമത്. ഷവോമിക്ക് ഇന്ത്യൻ വിപണിയിൽ ഏറ്റവും സ്വീകാര്യത നേടിക്കൊടുത്ത ഫോണുകളിലൊന്നാണ് നോട്ട് ഫോർ.

ഓൺലൈൻ വിപണിക്ക് പുറമേ പൊതുവിപണിയിലേക്ക് കൂടി ക്സിയോമിയുടെ ഫോണുകൾ എത്തിച്ചതോടെ ഇവയുടെ സ്വീകാര്യത കൂടുതൽ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ