Redmi 9 Prime review: Budget Smartphone Price Under 10,000, 4GB Ram, 64 GB Storage. Price Under 12,000, 4GB Ram, 128 GB Storage: ഷവോമി ഒരു ഇടവേളക്ക് ശേഷം പ്രൈം ബ്രാൻഡിങ്ങിലുള്ള പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് റെഡ്മി 9 പ്രൈം (Redmi 9 Prime) മോഡലിലൂടെ. പതിനായിരം രൂപയിൽ താഴെ ബെയ്സ് മോഡലിന് വിലയുള്ളതും നല്ല സ്‌പെസിഫിക്കേഷനുകളോട് കൂടിയതുമായ ഫോൺ എന്ന ലക്ഷ്യത്തിലാണ് റെഡ്മി 9 പ്രൈം ഷവോമി പുറത്തിറക്കുന്നത്.
Xiaomi Redmi 9 Prime Price- റെഡ്മി 9 പ്രൈം വില
Xiaomi Redmi 9 Prime Price: 9,999 രൂപയാണ് റെഡ്മി 9 പ്രൈം ഫോണിന്റെ 4 ജിബി റാം / 64 ജിബി സ്റ്റോറേജ് പതിപ്പിന്. 4 ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പ് 11,999 രൂപയ്ക്കും ലഭ്യമാവും.
Xiaomi Redmi 9 Prime Specifications- റെഡ്മി 9 പ്രൈം സ്പെസിഫികേഷൻസ്
Xiaomi Redmi 9 Prime Specifications: 6.53-ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേ | മീഡിയടെക് ഹീലിയോ ജി 80 പ്രോസസർ | 4 ജിബി റാം | 64GB / 128GB ഇന്റേണൽ സ്റ്റോറേജ് | 13 എംപി + 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 5 എംപി മാക്രോ ലെൻസ് + 2 എംപി ഡെപ്ത് സെൻസർ ക്വാഡ് ക്യാമറ സെറ്റപ്പ് | 8 എംപി ഫ്രണ്ട് ക്യാമറ | 5,020എംഎച്ച് ബാറ്ററി | ആൻഡ്രോയ്ഡ് (Android 10) അടിസ്ഥാനമാക്കിയുള്ള മിയുഐ 11 (MIUI 11)
Read More: റെഡ്മി 9എ ഇന്ത്യയില്‍ സെപ്തംബര്‍ രണ്ടിന് എത്തും; വിലയും പ്രത്യേകതകളും അറിയാം
ഡിസൈൻ
റെഡ്മി 9 പ്രൈം ഒരു പ്ലാസ്റ്റിക് ബിൽഡ് അവതരിപ്പിക്കുന്നു, അതാണ് ഈ വിലയിൽ സാധാരണ ലഭിക്കുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് ബിൽഡ് ഫോണുകൾ ഗ്ലാസ് ബിൽഡ് ഫോണുകളേക്കാൽ തകരാനുള്ള സാധ്യത കുറഞ്ഞവയാണെന്നത് ആശ്വാസകരമാണ്. അൽപ്പം പ്രീമിയം ലുക്ക് അനുഭവപ്പെടുന്നതിന് ഒരു ടെക്സ്ചേർഡ് ഫിനിഷ് ഫോണിന്റെ പിറക് വശത്ത് ചേർത്തിട്ടുണ്ട്.
വളരെ യുനീക് ആയ ക്വാഡ് ക്യാമറസെറ്റപ്പും ഫിംഗർപ്രിന്റ് സ്കാനറും ചേർന്ന റിയർ മൊഡ്യൂളാണ് ഈഫോണിന്. ഒരു മൊഡ്യൂളിനുള്ളിൽ ഒരു ട്രിപ്പിൾ ക്യാമറ അറേയും കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസറും നാലാമത്തെ ക്യാമറ സെൻസറിനും എൽഇഡി ഫ്ലാഷിനുമായി പ്രത്യേക മൊഡ്യൂളും ആയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ സെൻസറുകളെല്ലാം പോക്കോ എക്സ് 2 ന് സമാനമായ ഒരു വൃത്താകൃതിയിലുള്ള വളയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. ടെക്സ്ചർഡ് ബാക്ക്, ക്യാമറ മൊഡ്യൂൾ എന്നിവ ഒഴികെ ഒരു മിനിമൽ ഫീലാണ് ഫോണിന്റെ പിറക് വശത്തിന്.

മുന്നിലേക്ക് വരുമ്പോൾ, ഫോണിൽ ഒരു ഡേറ്റഡ് നോച്ച് ക്യാമറയോട് കൂടിയ ഡിസ്പ്ലേയാണ്. ഈ പ്രൈസ് റേഞ്ചിലുള്ള ഏറ്റവും ചെറിയ ഒന്നാണ് ബെസെൽസാണ് ഈ ഫോണിന്. മുകളിലെ അറ്റത്ത് ഒരു ഐആർ ബ്ലാസ്റ്റർ ഫീച്ചറുണ്ട്, ഇത് ടിവി, എസി പോലുള്ള വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് വളരെയധികം ഉപയോഗപ്രദമായ ഫീച്ചറാണ്. എനിക്ക് ഇഷ്‌ടമുള്ള രണ്ട് ഡിസൈൻ സവിശേഷതകൾ താഴത്തെ അരികിൽ സ്ഥിതിചെയ്യുന്നു, ആദ്യത്തേത് ടൈപ്പ്-സി പോർട്ടും മറ്റൊന്ന് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും.
Read More: Oppo A53: Everything you need to know- ഒപ്പോ എ53 വിപണിയിൽ: ഫീച്ചറുകളും വിലയും അറിയാം
അവസാനമായി, മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സ്പേസ് ബ്ലൂ, സൺറൈസ് ഫ്ലെയർ കളർ ഓപ്ഷനുകൾ ഫോൺ വാഗ്ദാനം ചെയ്യുന്നു. റിവ്യൂ ചെയ്യാൻ എനിക്ക് ലഭിച്ചക് സൺറൈസ് ഫ്ലെയർ വേരിയൻറ് ആയിരുന്നു എനിക്ക് ലഭിച്ചത്. പക്ഷേ പകരം മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ അല്ലെങ്കിൽ സ്പേസ് ബ്ലൂ വേരിയന്റുകളിലേതെങ്കിലും ലഭിച്ചിരുന്നെങ്കിൽ അത് ഞാൻ ഇഷ്ടപ്പെടുമായിരുന്നു.
ഡിസ്പ്ലേ
റെഡ്മി 9 പ്രൈമിലേക്ക് ആളുകളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ഡിസ്പ്ലേ, കാരണം ഈ പ്രൈസ് റേഞ്ചിൽ എച്ച്ഡി+ ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്ന ഒരു പിടി ഉപകരണങ്ങളിൽ ഒന്നാണ് ഇത്. ഒരു ആഡ്-ഓൺ എന്ന നിലയിൽ, മുകളിൽ ഗോറില്ല ഗ്ലാസ് 3 സംരക്ഷണം അവതരിപ്പിക്കുന്നു.

6.53 ഇഞ്ച് ഡിസ്‌പ്ലേ ഏത് തരത്തിലുള്ള കണ്ടന്റും കാണുന്നതിന് പര്യാപ്തമാണ്, മാത്രമല്ല മിക്ക സാഹചര്യങ്ങളിലും ഇത് ബ്രൈറ്റാണ്. എന്നിരുന്നാലും, ചിലപ്പോൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ, ഡിസ്പ്ലേ ബാക്ക്‌ലൈറ്റ് അത്ര തിളക്കമുള്ളതായി തോന്നുന്നില്ല. ടച്ച് റെസ്പോൺസ് റെയ്റ്റ് വളരെ വേഗത്തിലാണ്. അത് യുഐ സുഗമമായി നാവിഗേറ്റ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
ഫിംഗർപ്രിന്റും ഫെയ്‌സ് അൺലോക്കും
പിന്നിൽ കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ ഈ ഉപകരണത്തിന്റെ സവിശേഷതയാണ്, ഇത് വേഗതയേറിയതും കൃത്യവുമാണ്. ഫോണുള്ള എന്റെ കയ്യിലുള്ള സമയത്ത് ഫിംഗർപ്രിന്റ് സെൻസറുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും ഞാൻ നേരിട്ടിട്ടില്ല.
ഫെയ്സ് അൺലോക്കും വളരെ വേഗതയുള്ളതാണ്, മാത്രമല്ല നിങ്ങളുടെ കണ്ണുകൾ അടച്ചിരിക്കുന്ന സമയത്ത് അത് തുറക്കാനാവില്ല. 2 ഡി ഡാറ്റ ഉപയോഗിച്ചാണ് ഈ ഫോണിൽ ഫെയ്സ് അൺലോക്ക് ഫീച്ചർ പ്രവർത്തിക്കുന്നത്. ഇതിനർത്ഥം രജിസ്ട്രേഷൻ സമയത്ത് ഉപകരണം നിങ്ങളുടെ ഫോട്ടോ പിടിച്ചെടുക്കുകയും നിങ്ങളുടെ നിലവിലെ മുഖവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു എന്നാണ്. മറ്റ് അൺലോക്ക് ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അത്ര സുരക്ഷിതമല്ല.
പെർഫോമൻസ്
ചെറിയ രീതിയിൽ മൾട്ടി ടാസ്‌കിംഗ് നടത്താനും കോളിംഗ്, വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ ഉപയോഗം, കാഷ്വൽ ഗെയിമിംഗ് എന്നിവ അടക്കമുള്ള ദൈനംദിന ജോലികൾ ചെയ്യുന്നതിനുള്ള ഒരു ഫോണാണ് നിങ്ങൾ തേടുന്നതെങ്കിൽ റെഡ്മി 9 പ്രൈം ഒരു നല്ല ഫോണാണ്.
ഞങ്ങളുടെ മൾട്ടി-ടാസ്‌കിംഗ് പരിശോധനയിൽ, ഒരു സമയം 14 അപ്ലിക്കേഷനുകൾ തുറന്നിരിക്കുമ്പോഴും ക്രോം ബ്രൗസറിൽ 27 ടാബുകൾ തുറന്നിരിക്കുമ്പോഴും ഉപകരണം പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ല. ആപ്ലിക്കേഷനുകൾക്കും ടാബുകൾക്കുമിടയിൽ ഇടയ്ക്കിടെ മാറ്റുന്നതും ഫോണിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നില്ല. കൂടാതെ മിക്ക അപ്ലിക്കേഷനുകളും ടാബുകളും പരീക്ഷണ സമയത്ത് തുറന്നിടുന്നു. ചില ആപ്പുകളും ടാബുകളും മാത്രമേ ഹാങ്ങ് ആയ ശേഷം റീലോഡ് ചെയ്യേണ്ടി വന്നിട്ടുള്ളൂ.
ഗെയിമിംഗ് സെൻട്രിക് പ്രോസസറായ മീഡിയടെക് ഹീലിയോ ജി 80 ആണ് റെഡ്മി 9 പ്രൈം മോഡലിൽ. വില കണക്കിലെടുക്കുമ്പോൾ ഉപകരണത്തിലെ ഗെയിമിംഗ് വളരെ മികച്ചതായിരുന്നു. ഉയർന്ന ഗ്രാഫിക് ക്രമീകരണങ്ങളിൽ പബ്‌ജി മൊബൈൽ അല്ലെങ്കിൽ കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ എന്നിവ പ്ലേ ചെയ്യുമ്പോൾ ഞാൻ ഒരു ഡിലേയും കണ്ടില്ല. ഇവ രണ്ടും പ്രോസസ്സർ-ഇന്റൻസീവ് ഗെയിമുകളാണ്, ഈ പ്രൈസ് ബ്രാക്കറ്റിലെ ധാരാളം ഫോണുകൾ ഇവ ലാഗ് ചെയ്യുകയോ ഹാങ്ങ് ആവുകയോ ചെയ്യാറുള്ളതാണ്.
ക്യാമറകൾ
9,999 രൂപയുടെ ബേസ് വേരിയന്റിലെ ക്യാമറ റിയൽമീ സി 3 പോലുള്ള ഫോണുകളുടെ നിലവാരത്തിലുള്ളതാണ്. എന്നാൽ ഹൈഎൻഡ് വേരിയൻറ് 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുള്ള റിയൽമീ നർസോ 10 പോലുള്ള ഉപകരണങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നു. അതിനാൽ സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ ഈ ഡീവൈസ് കുറച്ച് താഴേക്ക് പോവുന്നു.
നല്ല ലൈറ്റിംഗ് സാഹചര്യങ്ങളിൽ, റെഡ്മി 9 പ്രൈമിൽ നല്ല വിശദാംശങ്ങളോട് കൂടിയ ശരിയായ എക്സ്പോഷറും ഉള്ള ഡീസന്റ് ഷോട്ടുകൾ എടുക്കാനാവും. എന്നിരുന്നാലും, എഐ പ്രോസസ്സിംഗ് വഴി നിറങ്ങൾ കുറച്ചുകൂടി എൻഹാൻസ് ചെയ്ത് ചിത്രങ്ങളെ കുറച്ച് മിഴിവാർന്നതാക്കുന്നു. ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഒരു നല്ല കാര്യമാണ്. എന്നിരുന്നാലും, നിങ്ങൾ സ്വാഭാവിക നിറങ്ങളുള്ള ഷോട്ടുകൾ നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് ശരിയായ തിരഞ്ഞെടുപ്പായിരിക്കില്ല.
വൈഡ് ആംഗിൾ ക്യാമറ നല്ല ഷോട്ടുകൾ എടുക്കുന്നു, പക്ഷേ ചിത്രങ്ങളിൽ കുറച്ച് വിശദാംശങ്ങൾ കുറവാണ്. മാക്രോ ക്യാമറ നല്ല ഫോട്ടോകൾ എടുക്കുന്നുവെങ്കിലും, അത് ഷാർപ്പായി തോന്നുന്നു. എന്നിരുന്നാലും, കൈകൾ ഷെയ്ക് ആയാൽ ബ്ലർ ആയ ഇമേജ് ആവും ലഭിക്കുക.
ബാറ്ററി
5,020 എംഎഎച്ച് ബാറ്ററിയുള്ള റെഡ്മി 9 പ്രൈമിന് ഹെവി ആയ ഉപയോഗത്തിൽ ഒരു ദിവസത്തിൽ കൂടുതൽ ചാർജ് ചെയ്യാതെ സുഖമായി മുന്നോട്ട് പോവാൻ കഴിഞ്ഞു. എന്റെ ഉപയോഗത്തിൽ ദിവസം മുഴുവൻ ഹെവിയും ലൈറ്റുമായ ഗെയിമുകൾ കളിക്കുക, ഇന്റർനെറ്റ് ബ്രൗസുചെയ്യുക, സോഷ്യൽ മീഡിയ നോക്കുക, വാർത്തകൾ പരിശോധിക്കുക, കുറച്ച് കോളുകൾ ചെയ്യുക എന്നിവ ഉൾപ്പെടുന്നു.
Read More: നിങ്ങളുടെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍
മറ്റേതൊരു ബജറ്റ് സ്മാർട്ട്‌ഫോണിനെയും പോലെ, കുറഞ്ഞ ലൈറ്റിങ്ങിലുള്ള ഇമേജ് ഔട്ട്‌പുട്ട് ഈ മോഡലിലും അത്ര മികച്ചതല്ല. എന്നാൽ സ്വൽപം ഡീറ്റെയ്ൽസോട് കൂടിയ ഇത്തരം ചിത്രങ്ങൾ എടുക്കാനും കളിഞ്ഞു (നൈറ്റ് മോഡ് ഓണാക്കിയാൽ കുറച്ചു കൂടി). എന്നിരുന്നാലും, ചില ഗ്രെയിനുകൾ വരുന്നു. ഫോട്ടോകൾ അൽപം സൂം ചെയ്യുമ്പോൾ, അൽപ്പം പിക്സലേറ്റ് ചെയ്യുന്നതും പലപ്പോവും കാണാം.
ആരാണ് ഇത് വാങ്ങേണ്ടത്?
നിങ്ങൾക്ക് 9,999 രൂപ ബജറ്റ് ഉണ്ടെങ്കിൽ നിങ്ങൾ വിപണിയിലുള്ള നല്ല ഫോണിനായി തിരയുകയാണെങ്കിൽ, ഇത് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഫോണാണ്. എന്നാൽ 11,999 രൂപയുടെ മോഡലിനെ സംബന്ധിച്ച് അവിടെ മറ്റ് മോഡലുകളുമായി മത്സരം കാര്യമായിട്ടുണ്ട്. അതിനാൽ തന്നെ ഈ ഫോൺ തന്നെ വാങ്ങണം എന്നതിനായി നിർബന്ധിതമാവുന്ന സാഹചര്യമില്ല. അതിനാൽ 10,000 രൂപയിൽ താഴെയുള്ള ഒരു ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിന്റെ ബെയ്സ് മോഡൽ നിങ്ങൾക്ക് പരിഗണിക്കാനുള്ള വളരെ നല്ല ഓപ്ഷനാണ്. എന്നിരുന്നാലും, 11,999 രൂപയുടെ മോഡലിൽ, നിങ്ങളുടെ തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങൾ ആദ്യം റെഡ്മി നോട്ട് 9, റിയൽമെ നർസോ 10 എന്നിവ പോലുള്ള ഉപകരണങ്ങൾ കൂടി പരിശോധിക്കണമെന്ന് എനിക്ക് തോന്നുന്നു.
തയ്യാറാക്കിയത്: കരൺവീർ സിങ് അറോറ
Read More: Redmi 9 Prime review: Another contender in the budget phone segment