ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് ഫോണായ ഷവോമി 12 സീരീസ് ചൈനയിൽ പുറത്തിറക്കി. ഈ മോഡൽ മുതൽ ഷവോമിയുടെ എല്ലാ ഫോണുകളും ഇനി രണ്ടു സൈസുകളിൽ ആകും വിപണിയിൽ എത്തുക.
ഇന്ന് അവതരിപ്പിച്ച ഷവോമി 12, ഷവോമി 12 പ്രോ ഫോണുകളുടെ പ്രധാന സവിശേഷതകൾ താഴെ വായിക്കാം
ഡിസ്പ്ലേ

2400×1080 റെസൊല്യൂഷനിൽ 120ഹേർട്സ് റിഫ്രഷ് നിരക്ക് വരുന്ന 6.28 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി സ്‌ക്രീനാണ് ഫോണിൽ നൽകിയിരിക്കുന്നത്, 1100 നിറ്റ് പീക്ക് ബ്രൈറ്റ്നസ്സും, 16000 ബ്രൈറ്റ്‌നസ്-ലെവൽ അഡ്ജസ്റ്റ്‌മെന്റുകളും ഇതിൽ ലഭ്യമാണ്. ട്രൂകളർ ഡിസ്പ്ലേയിലാണ് ഫോൺ വരുന്നത്.
മറുവശത്ത്, ഷവോമി 12 പ്രോയിൽ 6.73-ഇഞ്ച് സെക്കൻഡ് ജെൻ 2കെ ഡിസ്പ്ലേയാണ് വരുന്നത്, ഇത് സാംസങ്g ഇ5 മെറ്റീരിയലും മൈക്രോ-ലെൻസ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ കാഴ്ചാനുഭവം വർദ്ധിപ്പിക്കുമെന്ന് കമ്പനി പറയുന്നു. ഷവോമി 12 വും ഷവോമി 12 പ്രോയും എച്ഡിആർ10+, ഡോൾബി വിഷൻ എന്നിവയെ പിന്തുണയ്ക്കുന്നതാണ്.
പ്രോസസർ

രണ്ട് ഫോണുകളിലും സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ് വരുന്നത്. ഗ്രാഫിക്‌സ് റെൻഡറിംഗിന്റെ കാര്യത്തിൽ ജിപിയു കഴിവുകൾ 30 ശതമാനം വർധിപ്പിച്ചതായും ഊർജ കാര്യക്ഷമത 25 ശതമാനം വർധിപ്പിച്ചതായും കമ്പനി അവകാശപ്പെടുന്നു.
രണ്ടിലും എൽപിഡിഡിആർ5 റാം സജ്ജീകരിച്ചിരിക്കുന്നു, ഇത് 6400എംബിപിഎസ് ട്രാൻസ്ഫർ റേറ്റ് വരെ പിന്തുണയ്ക്കുന്നതാണ്. പുതിയ ജനറേഷൻ യുഎഫ്എസ് 3.1-ന്റെ സ്റ്റോറേജ് പെർഫോമൻസ് സീക്വൻഷ്യൽ റൈറ്റ് സ്പീഡ് സെക്കൻഡിൽ 1450MBയിൽ എത്താൻ അനുവദിക്കുന്നു.
ക്യാമറ

ഷവോമി 12ൽ 13എംപി സോണി IMX766 അൾട്രാ-വൈഡ് ആംഗിൾ ക്യാമറയുള്ള പ്രധാന ക്യാമറയും 5എംപി ടെലിമാക്രോ ക്യാമറയുമുണ്ട്. അതേസമയം,ഷവോമി 12 പ്രോയിൽ ഒരു അത്യാധുനിക ട്രിപ്പിൾ ക്യാമറയാണ് വരുന്നത്,, അവയിൽ ഓരോന്നും 50എംപി ആണ്. പ്രധാന ക്യാമറ സോണി IMX707 ലാണ്.
ബാറ്ററി

ഷവോമി 12ൽ വലിയ 4,500എംഎഎച് ബാറ്ററിയും പ്രോ മോഡലിൽ 4,600എംഎഎച് ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്.
എംഐയുഐ
എംഐയുഐ 13നും ചൈനയിൽ അവതരിപ്പിച്ചു. മികച്ചതും സുസ്ഥിരവുമായ സോഫ്‌റ്റ്‌വെയർ അനുഭവം ഈ ഒഎസ് നൽകുമെന്ന് കമ്പനി വിശ്വസിക്കുന്നു. എംഐയുഐ 13 ഇപ്പോൾ സ്‌മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും അപ്പുറം സ്‌മാർട്ട് വാച്ചുകൾ, സ്‌പീക്കറുകൾ, ടിവികൾ തുടങ്ങിയ ഉപകരണങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. ഇതിൽ വരുന്ന ആദ്യ സ്മാർട്ടഫോണുകൾ ആയിരിക്കും ഷവോമി 12 വും ഷവോമി 12 പ്രോയും
രണ്ട് ഫോണുകളും കറുപ്പ്, നീല അല്ലെങ്കിൽ പർപ്പിൾ ഗ്ലാസ് വേരിയന്റുകളിലോ പച്ച വീഗൻ ലെതറിലോ ലഭ്യമാകും.എന്നാൽ ഇത് ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും എന്നതിൽ വ്യക്തതയില്ല.