scorecardresearch

കിടിലൻ സവിശേഷതകളുമായി ഷവോമി 11ഐ ഹൈപ്പർചാർജ് ഇന്ത്യയിൽ; വില അറിയാം

പുതിയ ഷവോമി ഫോണുകളുടെ വിലയും സവിശേഷതകളും അറിയാം

പുതിയ ഷവോമി ഫോണുകളുടെ വിലയും സവിശേഷതകളും അറിയാം

author-image
Tech Desk
New Update
xiaomi 11i hypercharge 5g specifications,xiaomi 11i hypercharge 5g,xiaomi 11i 5g price in india,xiaomi 11i 5g specifications,xiaomi 11i 5g,xiaomi, android, xiaomi, Xiaomi 11i Series India Price, Xiaomi 11i Series Price in India, Xiaomi 11i 5g processor, Xiaomi 11i 5g hypercharge display, Xiaomi 11i 5g specs, Xiaomi 11i 5g battery, Xiaomi 11i 5g price, Xiaomi 11i 5g india price, Xiaomi 11i 5g

Xiaomi 11i, 11i HyperCharge with 120W fast charging: ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പർചാർജ് എന്നിവ ഇന്ത്യയിൽ പുറത്തിറങ്ങി. 120 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഹൈപ്പർചാർജ് എത്തുന്നത്. വെറും 15 മിനിറ്റിനുള്ളിൽ ഫോൺ 100 ​​ശതമാനം ചാർജാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഷവോമി ഫോണുകളുടെ വിലയും സവിശേഷതകളും അറിയാം.

Advertisment

Xiaomi 11i, 11i Hypercharge: Price in India, sale date - ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പർചാർജ്: ഇന്ത്യയിലെ വില, വിൽപ്പന തീയതി

ഷവോമി 11ഐ 6ജിബി റാം+128ജിബി സ്റ്റോറേജ് പതിപ്പിന് 24,999 രൂപ മുതലാണ് വില, അതേസമയം 8ജിബി റാം +256ജിബി സ്റ്റോറേജ് പതിപ്പിന് 26,999 രൂപ വിലവരും. ഷവോമി 11ഐ ഹൈപ്പർചാർജ് വേരിയന്റിന്റെ 6ജിബി റാം+128ജിബി പതിപ്പിന് 26,999 രൂപയും 256ജിബി സ്റ്റോറേജുള്ള 8ജിബി റാം ഓപ്ഷന് 28,999 രൂപയുമാണ് വില. എന്നാൽ ഇവ ലഭ്യമാകുന്ന കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Xiaomi 11i, 11i Hypercharge: Specifications - ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പർചാർജ്: സവിശേഷതകൾ

Advertisment

ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പർചാർജും, രണ്ടും സമാനമായ സവിശേഷതകളോടെയാണ് വരുന്നത്, ചാർജിംഗ് വേഗതയിലും ബാറ്ററിയിലും മാത്രമാണ് വ്യത്യാസം. ഹൈപ്പർചാർജ് വേരിയന്റിന് 120വാട്ട് ചാർജ് അഡാപ്റ്ററും ചെറിയ 4500 എംഎഎച്ച് ഡ്യുവൽ ബാറ്ററിയും ലഭിക്കുന്നു, 11ഐക്ക് 67 വാട്ട് ചാർജറും അല്പം വലിയ 5160 എംഎഎച്ച് ബാറ്ററിയുമാണ്.

ഹൈപ്പർചാർജ് വേരിയന്റിലെ ഉയർന്ന ചാർജിംഗ് വേഗത ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. 800 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററി ലൈഫ് സ്‌പാനിന്റെ 80 ശതമാനവും ബാറ്ററി നിലനിർത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് നിർണായകമായ ഒന്നാണ്, കാരണം ഉയർന്ന ചാർജിങ് വേഗത സാധാരണയായി ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഒപ്പം ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും.

ഹൈപ്പർചാർജ് വേരിയന്റിൽ അതിവേഗ ചാർജിംഗ് ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കുന്നതാണ്. ഫോൺ വാങ്ങുമ്പോൾ ഇത് ഓഫായിരിക്കുമെന്ന് ഷവോമി പറയുന്നു.

രണ്ട് ഫോണുകൾക്കും 120 ഹേർട്സ് റിഫ്രഷ് നിരക്കും 360 ഹേർട്സ് ടച്ച് സാംപ്ലിംഗ് നിരക്കുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (2400 x 1080) ഡിസ്‌പ്ലേയാണ് വരുന്നത്. 700 നിറ്റ് സാധാരണ ബ്രൈറ്റ്‌നസ്സുള്ള ഫോണിന്റെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നസ് 1200 നിറ്റ്സ് ആണ്. ഇതൊരു ജി-ഓഎൽഇഡി (ഇൻ-സെൽ) ഡിസ്പ്ലേയാണ്.

മീഡിയടെക് 920 ഡൈമൻസിറ്റി ചിപ്‌സെറ്റാണ് ഫോണുകൾക്ക് കരുത്ത് നൽകുന്നത്, 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. ഫോണുകളിൽ വൈഫൈ 6, ബ്ലൂടൂത്ത് 5.2, ഐആർ ബ്ലാസ്റ്റർ, എക്സ്-ആക്സിസ് ലൈനർ വൈബ്രേഷൻ എന്നിവയും ഉണ്ട്. നാനോ ഡ്യൂവൽ സിം സ്ലോട്ടുകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. അതിലൊന്നിൽ മൈക്രോഎസ്ഡി സ്ലോട്ടുമുണ്ട്.

Also Read: കളർ ചേഞ്ചിങ് ഗ്ലാസ്, ഡ്യൂവൽ സെൽഫി ക്യാമറ; പുത്തൻ ഫീച്ചറുകളുമായി വിവോ വി23, വി23 പ്രോ വിപണിയിൽ

8എംപി അൾട്രാ വൈഡ് സെൻസറും 2എംപി മാക്രോ ക്യാമറയും അടങ്ങിയ 108എംപി (സാംസങ് എച്ച്എം 2 സെൻസർ) ക്യാമറയാണ് പിൻഭാഗത്തുള്ളത്. ഫോണുകൾക്ക് ഡ്യുവൽ നേറ്റീവ് ഐഎസ്ഒയും ഉണ്ട്, ഇത് നോയ്‌സ് കുറയ്ക്കുമെന്നും ചിത്രങ്ങൾക്ക് മികച്ച ഡൈനാമിക് റേഞ്ച് ഉറപ്പാക്കുമെന്നും ഷവോമി അവകാശപ്പെടുന്നു. മുൻ ക്യാമറ 16എംപിയാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ലാണ് ഫോണുകൾ പ്രവർത്തിപ്പിക്കുന്നത്, എംഐയുഐ 13 ലഭിക്കുന്ന ആദ്യ ഫോണുകളിൽ ഒന്നായിരിക്കും ഇത്.

രണ്ട് ഫോണുകളിലും ഡ്യുവൽ സ്പീക്കറുകൾ ഉണ്ട്, കൂടാതെ ഡോൾബി അറ്റ്‌മോസ്, ഹൈ-റെസൊല്യൂഷൻ ഓഡിയോ സർട്ടിഫിക്കേഷൻ, ഹൈ-റെസൊല്യൂഷൻ വയർലെസ് സർട്ടിഫിക്കേഷൻ എന്നിവയുമുണ്ട്. ഇടതു വശത്ത് ഫിംഗർ പ്രിന്റ് സെൻസറുകളുമായാണ് ഫോൺ വരുന്നത്.

Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: