/indian-express-malayalam/media/media_files/uploads/2019/03/timberners_lee_ap_big.jpg)
World Wide Web: ലോകത്തെ തന്നെ മാറ്റി മറിച്ച കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു വേള്‍ഡ് വൈഡ് വെബ്. 1989 മാര്‍ച്ച് 12ന് ലോകത്തെ ഒന്നിച്ചൊരു വിരല്‍ തുമ്പിലേക്ക് കൊണ്ടു വന്ന ഈ കണ്ടുപിടിത്തം നടത്തിയത് സര്‍ ടിം ബര്‍ണേഴ്‌സ് ലീ ആയിരുന്നു. വേള്‍ഡ് വൈഡ് വെബ് ഇന്ന് മുപ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ടെക് സ്ഥാപനങ്ങളോട് മനുഷ്യാവകാശങ്ങള്‍ മറന്ന് ലാഭത്തിനായി മാത്രം നിലകൊള്ളരുത് എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.
'ഇന്ന് ലോകത്തിന്റെ പകുതിയും ഓണ്‍ലൈനിലാണ്. ബാക്കി പകുതി ഓഫ്‌ലൈനില്‍ ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും സമത്വം, അവസരം, സര്‍ഗാത്മകത എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും വെബിലേക്ക് അവരവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.,' വെബ് ഫൗണ്ടേഷന്‍ ഡോട്ട് ഓര്‍ഗില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
Read More: World Wide Web Google Doodle: വേൾഡ് വൈഡ് വെബിന് 30ാം ജന്മദിനം; ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ
വെബ് ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍, ഭാവിയില്‍ എന്തെല്ലാമായിരിക്കും എന്നിവയാണ് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പ്രതിപാദിക്കുന്നത്. വെബ് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്,
'അടുത്ത 30 വര്‍ഷത്തില്‍ മെച്ചപ്പെട്ട രീതിയിലേക്ക് വെബിനെ മാറ്റാന്‍ കഴിയുകയില്ല എന്നാണെങ്കില്‍ അത് തോല്‍വിയുമാണ്. മെച്ചപ്പെട്ട ഒരു വെബ് നിര്‍മ്മിക്കുന്നതിനുള്ള ശ്രമം നമ്മള്‍ ഉപേക്ഷിക്കയാണെങ്കില്‍, വെബ് നമ്മളെയാകില്ല, നമ്മള്‍ വെബിനെയാകും തോല്‍പ്പിക്കു,' അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/03/9407011_31-A4-at-144-dpi.jpg)
വെബിനായുള്ള പുതിയ ഉടമ്പടി 2018ല്‍ ലിസ്ബനില്‍ നടന്ന ഉച്ചകോടിയില്‍ അവതരിപ്പിച്ചു. അതില്‍ വെബിനായുള്ള വ്യക്തമായ നിയമങ്ങളും മാനദണ്ഡങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഈ ഉടമ്പടി നടപ്പാക്കേണ്ടത് സര്‍ക്കാരുകളുടേയും കമ്പനികളുടേയും പൗരന്മാരുടേയും ചുമതലയായിരിക്കണമെന്നും ഈ വര്‍ഷം അവസാനത്തോടെ അതിന് അന്തിമ ഫലം കാണണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പോസ്റ്റില്‍ വെബിന്റെ ഇന്നത്തെ മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ബോധപൂര്‍വ്വം നടത്തുന്ന ദ്രോഹങ്ങള്‍. ഇതില്‍ ഭരണകൂടങ്ങളുടെ ഒത്താശയോടെയുള്ള ഹാക്കിങും ആക്രമണങ്ങളും, ക്രിമിനല്‍ സ്വഭാവവും ഓണ്‍ലൈന്‍ ഹരാസ്‌മെന്റും ഉള്‍പ്പെടുന്നു.
രണ്ടാമത്തേത് സിസ്റ്റം ഡിസൈന്‍ ആണ്. ക്ലിക്ക് ബൈറ്റ് ഉള്ളടക്കങ്ങള്‍ നല്‍കി വരുമാനം ഉണ്ടാക്കുന്ന ഉപയോക്താക്കളെ കുറിച്ചാണ് പറയുന്നത്. ഇതുവഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കപ്പെടുന്നു. മൂന്നാമത്തേത് ഉദാരമായ രൂപകല്‍പ്പന പലപ്പോഴും അപ്രതീക്ഷിതമായ വിപരീത ഫലങ്ങള്‍ക്ക് ഇടയാക്കുന്നു എന്നതാണ്. വെറുപ്പും വിദ്വേഷവും ധ്രുവീകരിക്കപ്പെട്ടതുമായ ചര്‍ച്ചകള്‍ നടക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.