scorecardresearch

World Photography Day 2020: ഏറ്റവും മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്‌

ഡി എസ് എല്‍ ആറില്‍ എടുക്കുന്ന ഫോട്ടോകളോട് കിടപിടിക്കുന്ന ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് നന്ദി പറയേണ്ടത് ക്യാമറ സെന്‍സറുകളിലും സോഫ്റ്റ് വെയറുകളിലും വന്നിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കാണ്

ഡി എസ് എല്‍ ആറില്‍ എടുക്കുന്ന ഫോട്ടോകളോട് കിടപിടിക്കുന്ന ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് നന്ദി പറയേണ്ടത് ക്യാമറ സെന്‍സറുകളിലും സോഫ്റ്റ് വെയറുകളിലും വന്നിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കാണ്

author-image
Tech Desk
New Update
World Photography Day, best camera smartphones under Rs 40,000, best camera smartphones under Rs 30,000, best camera smartphones under Rs 20,000, best camera smartphones under Rs 10,000, OnePlus Nord, Samsung Galaxy M31s, Apple iPhone SE

World Photography Day 2020: എല്ലാ വര്‍ഷവും ഓഗസ്റ്റ് 19-ന് ലോക ഫോട്ടോഗ്രാഫി വര്‍ഷം ആചരിക്കുന്നു. അതിനോട് അനുബന്ധിച്ച് ധാരാളം ആളുകള്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മികച്ച ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാറുണ്ട്.

Advertisment

ഡി എസ് എല്‍ ആറില്‍ എടുക്കുന്ന ഫോട്ടോകളോട് കിടപിടിക്കുന്ന ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് നന്ദി പറയേണ്ടത് ക്യാമറ സെന്‍സറുകളിലും സോഫ്റ്റ് വെയറുകളിലും വന്നിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളെ സാങ്കേതികമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ ഫോണില്‍ എടുക്കുന്ന ഫോട്ടോയും ഡി എസ് എല്‍ ആറില്‍ എടുക്കുന്ന ഫോട്ടോയും തമ്മിലെ വ്യത്യാസം വളരെ കുറവാണെന്ന് തെളിയിക്കുന്നു.

ഫോട്ടോഗ്രാഫി ദിവസത്തില്‍ മികച്ച ഫോട്ടോകള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നതിനും നിങ്ങളുടെ ഫോട്ടോഗ്രാഫി കഴിവുകള്‍ തേച്ചു മിനുക്കുന്നതിനും 40,000 രൂപയുടെ താഴെ വില വരുന്ന ഏറ്റവും മികച്ച ക്യാമറകള്‍ ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി പറയുന്നതാണ്.

World Photography Day 2020: Best camera smartphones under Rs 10,000; 10,000 രൂപയുടെ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാര്‍ട്ട് ഫോണുകള്‍

Motorola One Macro: മോട്ടോറോള ഒണ്‍ മാക്രോ

Advertisment

മോട്ടോറോള ഒണ്‍ മാക്രോ മൊത്തത്തില്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ ആണ്. 6.2 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയും മീഡിയടെക്ക് ഹീലിയോ പി70 പ്രോസ്സസറും 4,000 എംഎഎച്ച് ബാറ്ററിയുമുള്ള ഫോണിന്റെ വില 9,999 രൂപയാണ്. 2 എംപിയുടെ മാക്രോ ലെന്‍സ് മികച്ച മാക്രോ ഷോട്ടുകള്‍ എടുക്കാന്‍ സഹായിക്കുന്നു. വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ സൂം ചെയ്തുള്ള ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും.

Realme C3: റിയല്‍മീ സി3

റിയല്‍മീ സി3യുടെ വില 8,999 രൂപയില്‍ ആരംഭിക്കുന്നു. ഈ വിലയിലെ ഓള്‍റൗണ്ടര്‍ ആണ്. ഷാര്‍പ്പ് ആയിട്ടുള്ള നല്ല ഫോട്ടോകള്‍ എടുക്കാന്‍ കഴിയുമെന്ന് ഞങ്ങളുടെ റിവ്യൂവില്‍ കണ്ടെത്തി. വെളിച്ചം കുറവുള്ള സമയത്തുള്ള ഫോട്ടോകള്‍ എടുക്കാന്‍ അത്ര പോര. എങ്കിലും ഈ വില നിലവാരത്തിലുള്ള മൊബൈലില്‍ നിന്നുമുള്ള മികച്ച പ്രകടനം ലഭിക്കുന്നു.

Best camera smartphones under Rs 20,000; 20,000 രൂപയുടെ താഴെയുള്ള മികച്ച ക്യാമറ സ്മാര്‍ട്ട് ഫോണ്‍

Realme X2: റിയല്‍മീ എക്‌സ്2

വളരെ മികച്ച സ്‌പെസിഫിക്കേഷനുകളാണ് റിയല്‍മീ എക്‌സ്2-വിനുള്ളത്. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്പ്ഡ്രാഗണ്‍ 730ജി പ്രോസസ്സര്‍, 4000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് ക്യാമറ അങ്ങനെ നീളുന്നു സ്‌പെക് പട്ടിക. പ്രാഥമിക സെന്‍സര്‍ ഉപയോഗിച്ച് എല്ലാ പ്രകാശ വ്യതിയാനങ്ങളിലും മികച്ച ഫോട്ടോകള്‍ എടുക്കാം. അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ് ഉപയോഗിച്ച് വ്യത്യസ്തമായ ഫോട്ടോകള്‍ എടുക്കാം.

Samsung Galaxy M31s: സാംസങ് ഗാലക്‌സി എം31എസ്

സാംസങ് ഗാലക്‌സി എം31എസ് വില 19,499 രൂയില്‍ ആരംഭിക്കുന്നു. ഈ ഫോണില്‍ ക്യാമറ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സാംസങ് ശ്രമിച്ചിട്ടുണ്ട്. ആവശ്യത്തിന് വെളിച്ചമുള്ള സാഹചര്യത്തില്‍ എടുത്ത ഫോട്ടോകള്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല. അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ് ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകളും മികച്ചതാണ്. കുറഞ്ഞ പ്രകാശത്തില്‍ ചെറിയതോതില്‍ വിശദാംശങ്ങള്‍ നഷ്ടമാകുന്നു. പക്ഷേ, ചിത്രങ്ങള്‍ മികച്ചതാണ്.

Best camera smartphones under Rs 30,000: 30,000 രൂപയില്‍ താഴെയുള്ള മികച്ച ക്യാമറ സ്മാര്‍ട്ട് ഫോണുകള്‍

Oppo Reno 2: ഒപ്പോ റെനോ 2

ഓണ്‍ലൈന്‍ വില്‍പനക്കാരില്‍ കൂടെയാണ് ഒപ്പോ റെനോ 2 ഇപ്പോള്‍ ലഭിക്കുന്നത്. 25,000 രൂപയോളം ആകും. ആ വിലയില്‍ നല്ല ഫോണ്‍ ആണ്. എല്ലാ സാഹചര്യങ്ങളിലും ഷാര്‍പ്പും മികച്ച നിറമുള്ള ചിത്രങ്ങളും എടുക്കാന്‍ സാധിക്കും.

OnePlus Nord: വണ്‍പ്ലസ് നോഡ്

24,999 രൂപയില്‍ ആരംഭിക്കുന്ന നോഡ് 30,000 രൂപയ്ക്ക് താഴെ എടുക്കാവുന്ന മികച്ച ഫോണ്‍ ആണ്. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ 5ജി ഫോണ്‍ ആണിത്. ഈ മൊബൈലിലെ ക്യാമറകള്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു.

Read Also: Smartphones under Rs 5000: 2020ൽ വാങ്ങാവുന്ന മികച്ച ബജ്ജറ്റ് ഫോണുകൾ

Best camera smartphones under Rs 40,000: 40,000 രൂപയ്ക്ക് താഴെയുള്ള മികച്ച ക്യാമറ സമാര്‍ട്ട്‌ഫോണുകള്‍

Google Pixel 3a: ഗൂഗിള്‍ പിക്‌സല്‍ 3എ

ഗൂഗിള്‍ പിക്‌സല്‍ 3എയുടെ വില 30,999 രൂപയ്ക്ക് അടുത്ത് വരും. നിലവില്‍ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണ്. 3എയ്ക്കും എക്‌സ് എല്ലിനും ഒരേ ക്യാമറ മൊഡ്യൂളാണുള്ളത്.

Apple iPhone SE: ആപ്പിള്‍ ഐഫോണ്‍ ഐഇ

ആപ്പിള്‍ ഐഫോണ്‍ ഐഇയുടെ വില 42,500 രൂപയില്‍ ആരംഭിക്കുന്നു. എന്നാല്‍, കാര്‍ഡുകള്‍ വഴിയുള്ള ഡിസ്‌കൗണ്ടുകളിലും മറ്റും നിങ്ങള്‍ക്ക് ഇന്ത്യയില്‍ 40,000 രൂപയില്‍ താഴെ ഈ ഫോണ്‍ ലഭിക്കും. ഏറ്റവും വില കുറഞ്ഞ ഏറ്റവും പുതിയ തലമുറ ഐഫോണ്‍ ആണിത്. ഒരു 12 എംസപി സെന്‍സറും എ13 ബയോണിക് ചിപ് സെറ്റും മികച്ച ക്യാമറാനുഭവം നല്‍കുന്നു.

Read in English: World Photography Day 2020: Best camera smartphones to get in India

Camera Photo Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: