ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ: മൊബൈലിൽ ഹോട്സ്റ്റാർ, ജിയോ ടിവി വഴി കാണാം

World Cup 2019 Semi-Final, India vs New Zealand (Ind vs NZ) Cricket Score Streaming Online: ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ ടിവിയിൽ കാണാൻ കഴിയാത്തവർക്ക് സ്മാർട്ഫോണിലൂടെ കാണാം

World Cup 2019, India vs New Zealand Cricket, ie malayalam

World Cup 2019 Semi-Final, India vs New Zealand (Ind vs NZ) Cricket Streaming Online: ഐസിസി ക്രിക്കറ്റ് ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലാണ്. സെമിഫൈനൽ മത്സരങ്ങൾക്ക് തുടക്കമായി കഴിഞ്ഞു. ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ആദ്യ സെമിഫൈനൽ മത്സരം മഴ മൂലം തടസപ്പെട്ടിരുന്നു. റിസർവ് ദിനമായ ഇന്ന് കളി തുടരും.

ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിക്കാൻ മൂന്ന് ഓവർ മാത്രം ബാക്കി നിൽക്കെയാണ് രസംകൊല്ലിയായി മഴയെത്തിയത്. 46.1 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിലാണ്. ഇന്നു 46 ഓവറിലെ രണ്ടാം ബോൾ മുതലായിരിക്കും മത്സരം തുടങ്ങുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത്.

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ ടിവിയിൽ കാണാൻ കഴിയാത്തവർക്ക് സ്മാർട്ഫോണിലൂടെ കാണാം.

India vs New Zealand World Cup 2019: ഹോട്സ്റ്റാർ

ഇത്തവണത്തെ ഐസിസി ലോകകപ്പ് മത്സരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് എല്ലാ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങളും സ്റ്റാർ നെറ്റ്‌വർക്ക് എക്സ്ക്ല്യൂസീവായി സ്വന്തമാക്കിയിട്ടുണ്ട്. ഇന്നത്തെ ഇന്ത്യ-ന്യൂസിലൻഡ് സെമി പോരാട്ടം ഹോട്സ്റ്റാറിലൂടെ ലൈവായി കാണാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾക്ക് ഹോട്സ്റ്റാർ ലഭിക്കും.

India vs New Zealand Match Live Streaming: മഴ നിഴലിൽ മാഞ്ചസ്റ്റർ; ഇന്ത്യ – ന്യൂസിലൻഡ് സെമി ഇന്ന് തുടരും

സ്മാർട്ഫോണിൽ ഹോട്സ്റ്റാർ ആപ്പിലൂടെ മത്സരം കാണണമെങ്കിൽ നിങ്ങൾക്ക് ഹോട്സ്റ്റാർ പ്രീമിയമോ അല്ലെങ്കിൽ ഹോട്സ്റ്റാൽ വിഐപി സബ്‌സ്‌ക്രിപ്ഷനോ വേണം. നിലവിൽ മൂന്നു തരത്തിലുളള പ്രീമിയം/വിഐപി അക്കൗണ്ടുകളാണ് കമ്പനി ഓഫർ ചെയ്യുന്നത്. പ്രതിമാസം 199 രൂപ, പ്രതിവർഷം 999 രൂപ, പ്രതിവർഷം 365 രൂപയുടെ ഹോട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്ഷൻ എന്നിവയാണത്.

India vs New Zealand World Cup 2019: : റിലയൻസ് ജിയോ ടിവി

ലോകകപ്പ് മത്സരങ്ങളെല്ലാം ഉപയോക്താക്കൾക്ക് സൗജന്യമായി കാണുന്നതിനുളള അവസരമാണ് റിലയൻസ് ജിയോ ഹോട്സ്റ്റാറുമായി കൈകോർത്ത് ഒരുക്കിയത്. ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണുന്നതിന് ജിയോ ഉപയോക്താക്കൾ അധിക നിരക്കൊന്നും നൽകേണ്ടതില്ല. തങ്ങളുടെ മൊബൈലിൽ ഹോട്സ്റ്റാർ ആപ് ഉണ്ടായാൽ മതിയാകും.

മത്സരം ലൈവായി കാണാനായി ജിയോ ഉപയോക്താക്കൾ ജിയോ ടിവി ആപ് ഓപ്പൺ ചെയ്ത് ഇന്ത്യ vs ന്യൂസിലൻഡ് മത്സരത്തിന്റെ ബാനർ ക്ലിക്ക് ചെയ്യുക. ബാനറിൽ ക്ലിക്ക് ചെയ്യുമ്പോൾ ജിയോ ടിവി ആപിൽനിന്നും നേരെ ഹോട്സ്റ്റാറിലേക്ക് പോകും. അവിടെ സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ കാണാം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: World cup 2019 india vs new zealand cricket how to watch on mobile

Next Story
എയർടെൽ 148 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കിairtel, airtel plan,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com