scorecardresearch
Latest News

വീട്ടിലിരുന്നാണോ ജോലി, ഇന്റർനെറ്റ് സ്‌പീഡ് കുറവാണോ? ഈ ബ്രോഡ്ബാൻഡ് പ്ലാനുകൾ നോക്കൂ

ഇപ്പോൾ ലഭ്യമാകുന്ന മികച്ച ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പ്ലാനുകളെക്കുറിച്ച് അറിയാം

work home, ie malayalam

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പല കമ്പനികളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. പക്ഷേ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നം ഇന്റർനെറ്റിന് സ്പീഡില്ലാത്തതാണ്. വളരെ വേഗത്തിലുളള ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ ഇവർക്ക് അത്യാവശ്യമാണ്. ഇപ്പോൾ ലഭ്യമാകുന്ന മികച്ച ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പ്ലാനുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

എയർടെൽ വൈ ഫൈ ബ്രോഡ്ബാൻഡ് പ്ലാനുകൾ

എയർടെലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ തുടക്കം 799 രൂപ മുതലാണ്. 3,999 രൂപ വരെയുളള പ്ലാനുകളുണ്ട്. ഈ പ്ലാനുകളിൽ 100 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ സ്പീഡ് ലഭിക്കും. ഇതിനൊപ്പം സൗജന്യ വോയിസ് കോളിങ്ങുമുണ്ട്. എയർടെലിന്റെ 799 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് വരെ സ്പീഡിൽ 150 ജിബി ഡാറ്റയാണ് ഒരു മാസം കിട്ടുക. ഡാറ്റ കൂടുതൽ കിട്ടാനായി ഉപയോക്താക്കൾക്ക് 299 രൂപയുടെ റീചാർജ് ഇതിനു പുറമേ ചെയ്യാവുന്നതാണ്.

റിലയൻസ് ജിയോ വൈ ഫൈ ബ്രോഡ്ബാൻഡ് പ്ലാനുകൾ

റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ തുടക്കം 699 രൂപ മുതലാണ്. 8,499 രൂപ വരെയുളള പ്ലാനുകളുണ്ട്. 100 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെയാണ് സ്പീഡ്. ഇതിനൊപ്പം ഇന്ത്യയിലെവിടെയും സൗജന്യ വോയിസ് കോളിങ്ങുമുണ്ട്.

റിലയൻസ് ജിയോയുടെ 699 രൂപയുടെ ബ്രോൺസ് പ്ലാനിൽ 100 എംബിപിഎസ് സ്പീഡ് വരെയുളള 100GB+50GB ഡാറ്റയാണ് കിട്ടുക. 849 രൂപയുടെ സിൽവർ പ്ലാനിൽ 100 എംബിപിഎസ് സ്പീഡ് വരെയുളള 200GB+200GB ഡാറ്റയും, 1,299 രൂപയുടെ ഗോൾഡ് പ്ലാനിൽ 250 എംബിപിഎസ് സ്പീഡ് വരെയുളള 500GB+250GB ഡാറ്റയും, 2,499 രൂപയുടെ ഡയമണ്ട് പ്ലാനിൽ 500 എംബിപിഎസ് സ്പീഡ് വരെയുളള 1250GB+250GB ഡാറ്റയും, 3,99 രൂപയുടെ പ്ലാറ്റിനം പ്ലാനിൽ 1 ജിബിപിഎസ് സ്പീഡ് വരെയുളള 2500 ജിബി ഡാറ്റയും, 8,499 രൂപയുടെ ടൈറ്റാനിയം പ്ലാനിൽ 1 ജിബിപിഎസ് സ്പീഡ് വരെയുളള 5000 ജിബി ഡാറ്റയുമാണ് കിട്ടുക.

Read Also: മുന്നറിയിപ്പ്: മൊബൈൽ ഫോണിൽ കൊറോണ വൈറസ് ഇത്ര ദിവസം ജീവിക്കും

പ്രതിമാസ പ്ലാനുകൾക്കു പുറമേ ത്രൈമാസ, അർധ വാർഷിക, വാർഷിക ജിയോ ഫൈബർ പ്രീപെയ്ഡ് പ്ലാനുകളുമുണ്ട്. പ്രതിവർഷ പ്ലാനായ ബ്രോൺസ് പായ്ക്കിന്റെ തുടക്കം 8,388 രൂപ മുതലാണ്. 1,01,988 രൂപയുടെ ടൈറ്റാനിയം പായ്ക്ക് വരെയുണ്ട്.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ തുടക്കം പ്രതിമാസം 349 രൂപ മുതലാണ്. ഏറ്റവും കൂടിയ പ്ലാൻ 2,349 രൂപയുടേതാണ്. 8 എംബിപിഎസ് മുതൽ 24 എംബിപിഎസ് വരെയാണ് സ്പീഡ് ഓഫർ ചെയ്യുന്നത്. ഇതിനുപുറമേ അൺലിമിറ്റഡ് സൗജന്യ കോളിങ്ങും ചെയ്യാം. രണ്ടു മൂന്നു തവണയായി പണം അടയ്ക്കും വിധമുളള വാർഷിക റീചാർജ് പ്ലാനുകളുമുണ്ട്.

ബിഎസ്എൻഎല്ലിന്റെ 349 രൂപ പ്ലാൻ പ്രതിദിനം 8 എംബിപിഎസ് സ്പീഡിൽ 2 ജിബിയാണ് ഓഫർ ചെയ്യുന്നത്. 399 രൂപയുടെ പ്ലാനിലും ഇതേ ഓഫറാണ്. 499 രൂപയുടെ പ്ലാനിൽ പ്രതിദിനം 10 എംബിപിഎസ് സ്പീഡിൽ 3 ജിബിയാണ് കിട്ടുക. 599 രൂപയുടെ പ്ലാനിൽ പ്രതിദിനം 10 എംബിപിഎസ് സ്പീഡിൽ പ്രതിദിനം 4 ജിബി ഡാറ്റയും, 699 രൂപയുടെ പ്ലാനിൽ 10 എംബിപിഎസ് സ്പീഡിൽ പ്രതിദിനം 5 ജിബി ഡാറ്റയും, 899 രൂപയുടെ പ്ലാനിൽ 10 എംബിപിഎസ് സ്പീഡിൽ 12 ജിബി ഡാറ്റയുമാണ് കിട്ടുക.

ബിഎസ്എൻഎല്ലിന്റെ 999 രൂപ പ്ലാനിൽ പ്രതിദിനം 10 എംബിപിഎസ് സ്പീഡിൽ 15 ജിബി ഡാറ്റയും, 1,299 രൂപയുടെ പ്ലാനിൽ പ്രതിദിനം 10 എംബിപിഎസ് സ്പീഡിൽ 22 ജിബി ഡാറ്റയും, 1,599 രൂപയുടെ പ്ലാനിൽ പ്രതിദിനം 10 എംബിപിഎസ് സ്പീഡിൽ 25 ജിബി ഡാറ്റയും, 1,849 രൂപയുടെ പ്ലാനിൽ പ്രതിദിനം 16 എംബിപിഎസ് സ്പീഡിൽ 30 ജിബി ഡാറ്റയും, 2,349 രൂപയുടെ പ്ലാനിൽ പ്രതിദിനം 24 എംബിപിഎസ് സ്പീഡിൽ 35 ജിബി ഡാറ്റയും ലഭിക്കും.

ടാറ്റ സ്കൈ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ടാറ്റ സ്കൈയ്ക്ക് മൂന്നു പ്രതിമാസ പ്ലാനുകളാണുളളത്. എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റയാണ് കിട്ടുക. 900 രൂപയുടേതാണ് ഏറ്റവും കുറഞ്ഞ പ്ലാൻ. ഈ പ്ലാനിൽ 25 എംബിപിഎസ് സ്പീഡാണ് കിട്ടുക. 1,000 രൂപയുടെ പ്ലാനിൽ 50 എംബിപിഎസ് സ്പീഡും, 1,100 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് സ്പീഡും കിട്ടും. 9,180 രൂപയുടെ വാർഷിക പ്ലാനിൽ 25 എംബിപിഎസ് സ്പീഡും, 10,200 രൂപയുടെ പ്ലാനിൽ 50 എംബിപിഎസ് സ്പീഡും, 11,220 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് സ്പീഡും ലഭിക്കും.

ഇതിനു പുറമേ 25 എംബിപിഎസ് സ്പീഡ് കിട്ടുന്ന 60 ജിബി ഡാറ്റയുടെ 650 രൂപ പ്ലാനും, 50 എംബിപിഎസ് സ്പീഡ് കിട്ടുന്ന 150 ജിബിയുടെ 750 രൂപ പ്ലാനും, 25 എംബിപിഎസ് സ്പീഡ് കിട്ടുന്ന 400 ജിബിയുടെ 800 രൂപ പ്ലാനും, 100 എംബിപിഎസ് സ്പീഡ് കിട്ടുന്ന 250 ജിബിയുടെ 900 രൂപ പ്ലാനും, 50 എംബിപിഎസ് സ്പീഡ് കിട്ടുന്ന 500 ജിബിയുടെ 950 രൂപ പ്ലാനും, 100 എംബിപിഎസ് സ്പീഡ് കിട്ടുന്ന 500 ജിബിയുടെ 1,000 രൂപ പ്ലാനുമുണ്ട്. ഈ പ്ലാനുകൾക്കെല്ലാം 15 ശതമാനം ഡിസ്കൗണ്ടുമുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Working from home but internet is not working properly some broadband plans