ഫ്ലിപ്കാർട്ടിൽ വുമൺസ് ഡേ സെയിൽ മാർച്ച് 7 മുതൽ 8 വരെ, രണ്ടുദിവസത്തെ സെയിലിൽ സ്മാർട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. സ്മാർട്ഫോണുകൾക്ക് പുറമെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ലാപ്ടോപ്, ഹെഡ്ഫോൺ, സ്പീക്കർ തുടങ്ങിയവയ്ക്കും വിലക്കിഴിവുണ്ട്. വുമൺസ് ഡേ സെയിലിൽ വിലക്കിഴിവ് ലഭിക്കുന്ന ചില ഫോണുകൾ.

റിയൽമി 2 പ്രോ

വുമൺസ് ഡേ സെയിലിൽ ഫ്ലിപ്കാർട്ടിൽനിന്നു റിയൽമി 2 പ്രോ ഫോൺ 12,990 രൂപയ്ക്ക് വാങ്ങാം. 2018 ഒക്ടോബർ 1 ന് 13,9990 രൂപയ്ക്കാണ് ഫോൺ വിൽപനയ്ക്കെത്തിയത്. 4ജിബി/6ജിബി/8ജിബി റാം, 16 എംപി+2എംപി പിൻ ക്യാമറ, 16 എംപി മുൻ ക്യാമറ, 6.3 ഇഞ്ച് എഫ്എഞ്ച്ഡി+ (1080 x 2340 പിക്സൽസ്) ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. ക്വാൽകം സ്നാപ്ഡ്രാഗൺ 660 ഒക്ട കോർ പ്രൊസസർ, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിനുളളത്.

ഓണർ 9എൻ

ഓണർ 9 എൻ 9,999 രൂപയ്ക്ക് വുമൺസ് ഡേ സെയിലിൽനിന്നും വാങ്ങാം. 11,999 രൂപയാണ് ഫോണിന്റെ വില. 5.84 ഇഞ്ച് ഡിസ്‌പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 13 എംപി+2 എംപി പിൻ ക്യാമറ, 16 എംപി മുൻക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. കിർകിൻ 659 ഒക്ട കോർ പ്രൊസസറാണ് ഫോണിനുളളത്. 3,000 എംഎഎച്ച് ആണ് ബാറ്ററി.

സാംസങ് ഗ്യാലക്സി എസ് 8

സാംസങ് ഗ്യാലക്സി എസ് 8 ഫോൺ 57,900 രൂപയ്ക്ക് 2017 ലാണ് പുറത്തിറങ്ങിയത്. ഫ്ലിപ്കാർട്ട് വുമൺസ് ഡേ സെയിലിൽ 30,990 രൂപയ്ക്ക് ഫോൺ വാങ്ങാം. ഗ്യാലക്സി എസ് 8 ന് 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി+സൂപ്പർ അമോൾഡ് ഇൻഫിനിറ്റി ഡിസ്‌പ്ലേ, എക്സിനോസ് 8895 ഒക്ട കോർ പ്രൊസസർ, 12 എംപി പിൻ ക്യാമറ, 8എംപി മുൻ ക്യാമറ, 4ജിബി/6 ജിബി റാം, 64 ജിബി/128 ജിബി ഇന്റേണൽ സ്റ്റോറേജ്, 3,5000 എംഎഎച്ച് ബാറ്ററി എന്നിവയാണുളളത്.

നോക്കിയ 6.1 പ്ലസ്

നോക്കിയ 6.1 പ്ലസ് 13,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴി സ്വന്തമാക്കാം. 15,999 രൂപയാണ് ഫോണിന്റെ വില. 200 രൂപ വിലക്കിഴിവാണ് വുമൺസ് ഡേ സെയിലിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് നൽകുന്നത്. 5.8 ഇഞ്ച് എഫ്എച്ച്ഡി +19:9 ഡിസ്‌പ്ലേ ഫോണിന്റെ പ്രധാന ഫീച്ചർ. പിന്നിൽ 16 എംപി+5 എംപി ഡ്യുവൽ ക്യാമറയാണ് ഫോണിനുളളത്. 16 എംപിയാണ് മുൻ ക്യാമറ. 3,060 എംഎഎച്ച് ആണ് ബാറ്ററി. 64 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്.

റെഡ്മി നോട്ട് 5 പ്രോ

13,999 രൂപ വിലയുളള ഫോൺ 3,000 രൂപ വിലക്കിഴിവിൽ 10,999 രൂപയ്ക്ക് വുമൺസ് ഡേ സെയിൽ വഴി വാങ്ങാം. 5.99 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, 12 എംപി+ 5എംപി പിൻ ക്യാമറ, 20 എംപി മുൻ ക്യാമറ, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 4,000 എംഎഎച്ച് ആണ് ബാറ്ററി. ക്വാൽകം സ്നാപ്ഡ്രാഗൺ 636 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

വിവോ വി 9 പ്രോ

വിവോ വി 9 പ്രോ 13,9990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാ. 17,9990 രൂപയുളള വിലയുളള ഫോണിന് 4,000 രൂപയുടെ വിലക്കിഴിവാണ് വുമൺസ് ഡേയുടെ ഭാഗമായി ഫ്ലിപ്കാർട്ട് നൽകുന്നത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ,13 എംപി+2എംപി ഡ്യുവൽ പിൻക്യാമറ, 16 എംപി മുൻ ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 3,260 എംഎഎച്ച് ആണ് ബാറ്ററി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook