ക്രോമിനു മത്സരമായി മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ പുതിയ പതിപ്പ് പ്രഖ്യാപിച്ചു. വിന്‍ഡോസ് 10 എസ് എന്ന് പേരിട്ടിരിക്കുന്ന വിന്‍ഡോസിന്റെ പുതിയ പതിപ്പ് ക്രോം ഓപറേറ്റിംഗ് സിസ്റ്റത്തിനുള്ള വിന്‍ഡോസിന്റെ മറുപടി ആയാണ് കണക്കാക്കുന്നത്. താഴ്ന്നയിനം ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കും വിന്‍ഡോസ് ലളിതവത്കരിക്കുകയെന്നതാണ് 10 എസ് ലക്ഷ്യം വെക്കുന്നത്. പ്രധാനമായ വിദ്യാഭാസമേഖലയെ ലക്ഷ്യം വെക്കുന്ന 10എസില്‍ ” സിസ്റ്റത്തില്‍ ഓടിക്കേണ്ട എല്ലാ സോഫ്റ്റ്‌വെയറും വിന്‍ഡോസ് സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം ” എന്നാണ് വിന്‍ഡോസിന്‍റെ മേധാവി ടെറി മയേഴ്സണ്‍ പറയുന്നു.

വിന്‍ഡോസ് 10 എസിലൂടെ വിദ്യാഭ്യാസ വിപണി കയ്യടക്കുകയാണ് മൈക്രോസോഫ്റ്റിന്‍റെ ലക്ഷ്യം. വിന്‍ഡോസ് 10 എസിന്‍റെ ഈ പുതിയ പതിപ്പിനായി ഒട്ടനവധി പേര്‍സണല്‍ കംബ്യൂട്ടര്‍ നിര്‍മാതാക്കളുമായി വിന്‍ഡോസ് കൂട്ടുചേരുന്നുണ്ട്. 189 ഡോളര്‍ മുതല്‍ വില വരുന്ന വിന്‍ഡോസ് 10 എസ് ഡിവൈസുകളുടെ വിപണനം ഈ വേനല്‍കാലം മുതല്‍ക്കാണ് ആരംഭിക്കുന്നത്. മൈന്‍ക്രാഫ്റ്റ് എജ്യുക്കേഷന്‍ എഡിഷന്‍റെ ഒരു സൌജന്യ സബ്സ്ക്രിപ്ഷനോടുകൂടിയാണ് വിന്‍ഡോസ് 10 എസ് ഷിപ്പ് ചെയ്യപ്പെടുക. ഇപ്പോള്‍ വിന്‍ഡോസ് 10 പ്രോ-യില്‍ സിസ്റ്റം ഓടിക്കൊണ്ടിരിക്കുന്ന സ്കൂളുകളില്‍ വിന്‍ഡോസ് 10 എസും ഓഫീസ് 365 എജ്യുക്കേഷനും സൗജന്യമായി നല്‍കാനും വിന്‍ഡോസ് തീരുമാനിച്ചിട്ടുണ്ട്. വിന്‍ഡോസ് 10 പ്രോ-യില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റം വാങ്ങുന്നവര്‍ക്ക് വിന്‍ഡോസ് 10 എസിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനുള്ള അവസരവും വിന്‍ഡോസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ