scorecardresearch

വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യുന്നത് എളുപ്പമാക്കി മൈക്രോസോഫ്റ്റ്; വിശദാംശങ്ങൾ അറിയാം

ഔദ്യോഗിക ഐഎസ്ഒ ഫയൽ ഉപയോഗിച്ച് വിൻഡോസ് 10ൽ നിന്നും പുതിയതിലേക്ക് അപ്ഡേറ്റ് ചെയ്യാനും കഴിയും

ഔദ്യോഗിക ഐഎസ്ഒ ഫയൽ ഉപയോഗിച്ച് വിൻഡോസ് 10ൽ നിന്നും പുതിയതിലേക്ക് അപ്ഡേറ്റ് ചെയ്യാനും കഴിയും

author-image
Tech Desk
New Update
Windows 11, Windows 11 update, update to Windows 11, Microsoft Windows, Windows 11 features, Windows 11 news, വിൻഡോസ് 11, വിൻഡോസ്, വിൻഡോസ് ഇൻസ്റ്റാൾ, ie malayalam

കമ്പ്യുട്ടറുകളിൽ പുതിയ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യുന്നത് എളുപ്പമാക്കി മൈക്രോസോഫ്റ്റ്. ഉപയോക്താക്കൾക്ക് വിൻഡോസ് 11 സപ്പോർട്ട് ചെയ്യുന്ന ഏതൊരു പിസിയിലും ഇനി ബീറ്റ വേർഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ഔദ്യോഗിക ഐഎസ്ഒ ഫയൽ ഉപയോഗിച്ച് വിൻഡോസ് 10ൽ നിന്നും പുതിയതിലേക്ക് അപ്ഡേറ്റ് ചെയ്യാനും കഴിയും.

Advertisment

വിൻഡോസ് 11 ന്റെ ഔദ്യോഗിക ഐഎസ്ഒ ഫയൽ ആവശ്യമുള്ളവർ മൈക്രോസോഫ്റ്റ് വെബ്സൈറ്റ് വഴി വിൻഡോസ് ഇൻസൈഡറിൽ സൈൻ അപ് ചെയ്യേണ്ടതുണ്ട്.

അതിൽ അക്കൗണ്ട് ലിങ്ക് ചെയ്ത ശേഷം വിൻഡോസ് ഇൻസൈഡർ പ്രിവ്യൂ ഡൗൺലോഡ്സ് എന്ന പേജിൽ കേറി ഡെവലപ്പർ ചാനലോ ബീറ്റ ചാനലോ തിരഞ്ഞെടുത്ത് ഡൗൺലോഡ് കൊടുക്കാം. ഡെവലപ്പർ ചാനലിൽ തുടർച്ചയായി അപ്ഡേറ്റുകൾ ലഭിക്കും. എന്നാൽ കൂടുതൽ സ്റ്റേബിൾ ആയത് ബീറ്റ വേർഷനാണ്. അതിൽ എല്ലാ പുതിയ ഫീച്ചറും ലഭിച്ചേക്കില്ല.

നിലവിൽ കമ്പനി ഡൗൺലോഡിന് നൽകുന്ന ഐഎസ്ഒ ഫയൽ വിൻഡോസ് 11 ഇൻസൈഡർ പ്രിവ്യു ബിൽഡ് 22000.160 ആണ്. ഈ ഫയൽ ഉപയോഗിച്ചു പുതിയ വിൻഡോസ് സപ്പോർട്ട് ചെയ്യുന്ന ഏത് ഡിവൈസിലും വൃത്തിയായി ഇൻസ്റ്റാൾ ചെയ്യാം.

Advertisment

ഫയൽ ഡൌൺലോഡ് ചെയ്ത ശേഷം ഐഎസ്ഒ ഫയൽ ഡബിൾ ക്ലിക് ചെയ്ത് ഓപ്പൺ ചെയ്ത് 10ൽ നിന്നും 11 ലേക്ക് അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഈ ഐഎസ്ഒ ഫയൽ ഉപയോഗിച്ചു അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് വാലിഡായ വിൻഡോസ് 10 ലൈസൻസ് ആവശ്യമാണ്.

Also read: ലെനോവോ മുതൽ എച്ച്പി വരെ; 50,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഓൾ ഇൻ വൺ ഡെസ്ക്ടോപ്പുകൾ

ഐഎസ്ഒ ഫയൽ ഉപയോഗിച്ചാണ് വിൻഡോസ് 11ലേക്ക് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ ഇതുവരെയുള്ള എല്ലാ ഫീച്ചറുകളും നിങ്ങൾക്ക് ലഭിക്കും. പുതിയ സ്റ്റാർട്ട് മെനു, ടാസ്ക് ബാർ, ചാറ്റ് ആപ്പ് എന്നിവയെല്ലാം അതിൽ ഉണ്ടാകും.

വിൻഡോസ് 11 ന് ഒരു പുതിയ പെയിന്റ് ആപ്പും മൈക്രോസോഫ്റ്റ് ഇറക്കിയിട്ടുണ്ട്, അത് ഉടൻ തന്നെ വിൻഡോസ് ഇൻസൈഡറുകളിലേക്കും ലഭിച്ചേക്കും. ഐഎസ്ഒ ഫയൽ ഡൗൺലോഡ് ചെയ്ത് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ഏറ്റവും പുതിയ എല്ലാ സവിശേഷതകളും ലഭിക്കും.

Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: