scorecardresearch

Windows 10: ടാസ്‌ക്ബാറിൽ നിന്ന് വെതറും ന്യൂസ് വിഡ്ജറ്റും എങ്ങനെ നീക്കം ചെയ്യാം

നിങ്ങൾ ഈ വിഡ്ജറ്റുകൾ നോക്കാൻ ആഗ്രഹിക്കാത്ത ഒരാളാണെങ്കിൽ ചുവടെ നൽകിയിരിക്കുന്ന രീതിയിൽ അവ നീക്കം ചെയ്യാവുന്നതാണ്

Windows 10: ടാസ്‌ക്ബാറിൽ നിന്ന് വെതറും ന്യൂസ് വിഡ്ജറ്റും എങ്ങനെ നീക്കം ചെയ്യാം

മൈക്രോസോഫ്റ്റ് അടുത്തിടെ ടാസ്ക്ബാറിൽ ഒരു കാലാവസ്ഥ, വാർത്താ വിഡ്ജറ്റുകൾ ചേർത്തിരുന്നു. ആപ്പുകൾ, വെബ്‌സൈറ്റുകൾ, മറ്റു ഉപകരണങ്ങൾ എന്നിവയിലേക്ക് മാറാതെ തന്നെ പ്രധാനപ്പെട്ട വിവരങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായാണ് ഇത് അവതരിപ്പിച്ചത് എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ ഈ സവിശേഷത സഹായിക്കുമെങ്കിലും, ഈ വിഡ്ജറ്റിന് മുകളിലൂടെ നിങ്ങൾ മൗസ് കഴ്‌സർ ചലിപ്പിക്കുമ്പോഴെല്ലാം ഇത് വാർത്തകൾ നിറഞ്ഞ ഒരു ബോക്സ് പോപ്പ് അപ്പ് ചെയ്ത് കാണിക്കും. മൈക്രോസോഫ്റ്റ് ന്യൂസിൽ നിന്നുള്ള വാർത്തകളും സ്പോർട്സ് സ്കോറുകളും മറ്റു വിവരങ്ങളുമാണ് പോപ്പ് അപ്പ് ചെയ്ത് വരിക. ഇത് ചില ആളുകൾക്ക് എങ്കിലും അരോചകമായേക്കാം. ഈ സവിശേഷത തനിയെ പ്രവർത്തനക്ഷമമായിരിക്കും, എന്നാൽ നിങ്ങൾക്ക് ഇത് പ്രവർത്തനരഹിതമാക്കാം.

കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് നിങ്ങളുടെ ലൊക്കേഷൻ എഡിറ്റ് ചെയ്യാൻ മൈക്രോസോഫ്റ്റ് വിഡ്ജറ്റിൽ അനുവദിക്കുന്നുണ്ട്, കൂടാതെ നിങ്ങളുടെ ന്യൂസ് ഫീഡ് വ്യക്തിഗതമാക്കാനും കഴിയും.ട്രാഫിക്, ഫിനാൻസ് എന്നിവയും മറ്റും സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള ഓപ്ഷനുകളും ഉണ്ട്. എന്നാൽ, നിങ്ങൾ ഈ വിഡ്ജറ്റുകൾ നോക്കാൻ ആഗ്രഹിക്കാത്ത ഒരാളാണെങ്കിൽ ചുവടെ നൽകിയിരിക്കുന്ന രീതിയിൽ അവ നീക്കം ചെയ്യാവുന്നതാണ്.

Windows 10: How to remove weather and news widget from taskbar – വിൻഡോസ് 10: ടാസ്‌ക്ബാറിൽ നിന്ന് വെതറും ന്യൂസ് വിഡ്ജറ്റും എങ്ങനെ നീക്കം ചെയ്യാം

സ്റ്റെപ്പ് 1: ആദ്യം, ടാസ്‌ക്ബാറിലെ ശൂന്യമായ സ്ഥലത്ത് റൈറ്റ്-ക്ലിക്കു ചെയ്‌ത് വാർത്തകളും ഇന്റെറെസ്റ്റും തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 2: അത് തുറന്ന ശേഷം, ടാസ്ക്ബാറിൽ നിന്ന് കാലാവസ്ഥയും വാർത്താ വിജറ്റും നീക്കംചെയ്യാൻ “ടേൺ ഓഫ്” (Turn off) ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

വാർത്തകളും താൽപ്പര്യങ്ങളും വിജറ്റ് ഓണാക്കുന്ന പ്രക്രിയ സമാനമാണ്. നിങ്ങൾക്ക് ടാസ്ക്ബാറിൽ റൈറ്റ് ക്ലിക്ക് ചെയ്ത്> “ന്യൂസ് ആൻഡ് ഇന്റെറെസ്റ്റ്” തിരഞ്ഞെടുത്ത്> ഷോ ഐക്കൺ ആൻഡ് ടെക്സ്റ്റ് ( taskbar > select “News and interests” > Show icon and text) എന്നത് കൊടുക്കാം.

വിഡ്ജറ്റ് പൂർണ്ണമായും നീക്കംചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് “ഷോ ഐക്കൺ ഒൺലി” ഓപ്‌ഷൻ തിരഞ്ഞെടുക്കാം. ഇത് ഒരു ചെറിയ വിഡ്ജറ്റ് മാത്രം പ്രദർശിപ്പിക്കും, അത് നിങ്ങളുടെ ടാസ്ക്ബാറിലെ കുറച്ച് സ്ഥലം മാത്രമേ കവരുകയുള്ളു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Windows 10 how to remove the weather and news widget from taskbar