/indian-express-malayalam/media/media_files/uploads/2017/03/CIAcia-759-001.jpg)
വാഷിംഗ്ടണ്‍: അമേരിക്കല്‍ ചാര സംഘടനയായ സിഐഎ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ ഉള്‍പെടെ ഉള്ള വിവരങ്ങള്‍ സിഐഎ ചോര്‍ത്തുന്നതെന്നാണ് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തിയത്.
ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ സിഐഎക്ക് സാധിക്കുമെന്ന് വിക്കിലീക്‌സ് പറയുന്നു. മൊബൈല്‍ ഫോണ്‍, സ്മാര്‍ട് ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ സുരക്ഷിതമല്ലന്ന് വിക്കീലീക്‌സ് വെളിപ്പെടുത്തി.
ആപ്പിളിന്റെ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡോയ്ഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, സാംസങ്ങ് ടിവി തുടങ്ങിയവയെ ഹാക്ക് ചെയ്യാനും മറ്റുമുളള സംവിധാനങ്ങള്‍ സിഐഎയുടെ പക്കലുണ്ട്. ഇയര്‍ സീറോ എന്ന പേരില്‍ പുറത്തിറക്കിയ ചോര്‍ത്തല്‍ പരമ്പരയില്‍ 8,761 പേജുളള രേഖകളാണ് വിക്കീലിക്സ് പുറത്തുവിട്ടത്. ഹാക്ക് ചെയ്യുക മാത്രമല്ല ഇവ ഓണ്‍ ചെയ്ത് സ്ഥലം കണ്ടെത്താനും ഓഡിയോ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാനും സിഐഎയുടെ മൊബൈല്‍ ഡിവൈസസ് ബ്രാഞ്ചിന് കഴിയുമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
സിഐഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ത്തലെന്ന് അവകാശപ്പെട്ടാണ് വിക്കീലിക്സ് വിവരങ്ങള്‍ പുറത്തുവിട്ടത്. വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സിഐഎ തയ്യാറായിട്ടില്ല. മുന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us