/indian-express-malayalam/media/media_files/2025/12/20/headphone-2025-12-20-17-35-36.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുടെയും ട്രൂ വയർലെസ് (TWS) ഇയർബഡുകളുടെയും ഈ കാലത്ത്, പഴയ വയർഡ് ഹെഡ്‌ഫോണുകൾ നിശബ്ദമായി ഒരു റീ എൻട്രി നടത്തുകയാണ്. ചാർജ്ജിങ്ങിനെക്കുറിച്ചുള്ള ആശങ്കകളും കണക്റ്റിവിറ്റി പ്രശ്‌നങ്ങളും ഇല്ലാതെ, ലളിതമായ വയർഡ് ഹെഡ്‌ഫോണുകളിലേക്ക് തിരിയുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വയർലെസ് ഉപകരണങ്ങൾ ചാർജ് ചെയ്യേണ്ടി വരുന്നത് പലർക്കും മടുപ്പുളവാക്കുന്ന കാര്യമാണ്. എന്നാൽ വയർഡ് ഹെഡ്‌ഫോണുകൾക്ക് ഈ പ്രശ്നമില്ല. എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. കൂടാതെ, ബ്ലൂടൂത്ത് പെയറിങ്, കണക്ഷൻ പ്രശ്നങ്ങൾ തുടങ്ങിയ സാങ്കേതിക തടസ്സങ്ങൾ വയർഡ് ഹെഡ്‌ഫോണുകളിൽ ഇല്ല. പ്ലഗ് ഇൻ ചെയ്താൽ ഉടൻ തന്നെ ഉപയോഗിക്കാൻ സാധിക്കുമെന്നതും വയർഡ് ഹെഡ്‌ഫോണുകളെ ആളുകൾക്ക് കൂടുതൽ പ്രിയങ്കരമാക്കുന്നു.
ഓഡിയോ ലേറ്റൻസി ഇല്ലാത്തതിനാൽ മികച്ച ശബ്ദാനുഭവം ഇവ നൽകുന്നു എന്നതും മറ്റൊരു പ്രധാന സവിശേഷതയാണ്. ഗെയിമിംഗിനും എഡിറ്റിംഗിനും ഇത് ഏറെ ഗുണകരമാണ്. ബോളിവുഡ് താരങ്ങളടക്കം നിരവധി സെലിബ്രിറ്റികൾ വയർഡ് ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഇതിനെ ഒരു ഫാഷൻ ട്രെൻഡാക്കിയും മാറ്റിയിട്ടുണ്ട്.
ഇതിനു പുറമേ, വയർലെസ് സിഗ്നലുകൾ വഴിയുള്ള ഡാറ്റ ചോർച്ച ഭയക്കുന്നവർക്ക് വയർഡ് കണക്ഷനുകൾ കൂടുതൽ സുരക്ഷിതത്വം നൽകുന്നു. 3.5mm ജാക്കുകൾ സ്മാർട്ട്‌ഫോണുകളിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും, അഡാപ്റ്ററുകൾ ഉപയോഗിച്ചും മറ്റും ആളുകൾ വയർഡ് ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് തുടരുകയാണ്.
സങ്കീർണ്ണമായ സാങ്കേതികവിദ്യകളിൽ നിന്നുള്ള ഒരു "ഡിജിറ്റൽ ഡിറ്റോക്സ്" ആയും ഇതിനെ പലരും കാണുന്നു. പഴയകാലത്തിന്റെ നൊസ്റ്റാൾജിയക്ക് ഉപരി, ലളിതവും സുരക്ഷിതവുമായ ഗാഡ്ജറ്റ് എന്ന താൽപ്പര്യമാണ് ഈ തിരിച്ചുവരവിന് പിന്നിലെന്ന് ടെക് വിദഗ്ധർ വിലയിരുത്തുന്നു.
Read More: ഫോൺ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? നിർദേശവുമായി കേരള പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us