‘മിന്ത്ര’യുടെ ലോഗോ മാറ്റാൻ കാരണമെന്ത് ?

‘മിന്ത്ര’യുടെ വിവാദ ലോഗോ നഗ്നയായ സ്ത്രീയുമായി സാമ്യം തോന്നിപ്പിക്കുന്നതാണെന്നും അതുകൊണ്ട് ലോഗോയിൽ മാറ്റം വരുത്തണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം

ഇ-കൊമേഴ്‌സ് വെബ്‌സെെറ്റായ ‘മിന്ത്ര’യുടെ ലോഗോയിൽ മാറ്റം വരുത്തിയത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് മിന്ത്രയുടെ ലോഗോയെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് കമ്പനി ലോഗോയിൽ മാറ്റം വരുത്തിയത്.

2020 ഡിസംബർ 20 ന് മുംബെെ അവേസ്‌ത ഫൗണ്ടേഷന്റെ പ്രവർത്തകയായ നാസ് പട്ടേലാണ് ‘മിന്ത്ര’യുടെ ലോഗോക്കെതിരെ പൊലീസിൽ പരാതി നൽകിയത്. മുംബൈ സൈബര്‍ ക്രൈം വിഭാഗത്തിനാണ് നാസ് പട്ടേൽ പരാതി നൽകിയത്.

Read Also: പോക്സോ വിവാദ വിധി: ബോംബെ ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനക്കയറ്റം തടഞ്ഞ് സുപ്രീം കോടതി കൊളീജിയം

നാസ് പട്ടേലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ‘മിന്ത്ര’ പ്രതിനിധികളുമായി മുംബൈ സൈബര്‍ ക്രൈം വിഭാഗം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്‌ക്ക് ശേഷം ലോഗോ മാറ്റാന്‍ കമ്പനി സമ്മതം അറിയിച്ചുവെന്ന് മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മിഷണർ രശ്‌മി കരന്ദികര്‍ അറിയിച്ചു. പഴയ ലോഗോ കമ്പനി മാറ്റിയിട്ടുണ്ട്.

‘മിന്ത്ര’യുടെ വിവാദ ലോഗോ നഗ്നയായ സ്ത്രീയുമായി സാമ്യം തോന്നിപ്പിക്കുന്നതാണെന്നും അതുകൊണ്ട് ലോഗോയിൽ മാറ്റം വരുത്തണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. കമ്പനിക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.

പഴയ ലോഗോയിൽ നിന്ന് നേരിയ മാറ്റമാണ് ഇപ്പോൾ ‘മിന്ത്ര’ വരുത്തിയിരിക്കുന്നത്.

‘മിന്ത്ര’യുടെ പഴയ ലോഗോ

2004 ൽ സ്ഥാപിതമായ ‘മിന്ത്ര’ 2014 ലാണ് ഫ്ലിപ്‌കാർട്ട് ഏറ്റെടുക്കുന്നത്. പിന്നീട് 2016 ൽ മിന്ത്ര ഓൺലെെൻ വസ്ത്രവ്യാപാരമേഖലയിൽ സജീവമായി. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഫാഷൻ വെബ്‌സൈറ്റുകളിലൊന്നാണ് ഇപ്പോൾ ‘മിന്ത്ര’.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Why myntra is changing its logo

Next Story
How to stop Facebook from tracking you on apps and websites- ഫെയ്സ്ബുക്ക് നിങ്ങളെ ട്രാക്ക് ചെയ്യുന്നത് തടയുന്നതെങ്ങനെfacebook, facebook user data, facebook data, facebook privacy, facebook news, facebook update, facebook data, facebook tracking user data, ഫെയ്സ്ബുക്ക് സുരക്ഷിതമാക്കുന്നതെങ്ങനെ, ഫെയ്സ്ബുക്ക് സുരക്ഷിതമാക്കാൻ, ഫെയ്സ്ബുക്ക്, പ്രൈവസി, സുരക്ഷ, ഫോൺ, ആൻഡ്രോയ്ഡ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com