Latest News

കോവിഡ്-19: പുതിയ മൊബൈൽ ആപ്പുമായി ലോകാരോഗ്യ സംഘടന

‘ഡബ്ല്യുഎച്ച്ഒ കോവിഡ് -19 അപ്‌ഡേറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ആപ്പിൽ കോവിഡ് മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവും

WHO app, WHO COVID-19 app, COVID-19 app, WHO COVID-19 Updates app, COVID-19 Updates app, COVID-19 safety, COVID-19, കോവിഡ്-19, കോവിഡ്, മൊബൈൽ ആപ്പ്, ലോകാരോഗ്യ സംഘടന, ie malayalam

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും രോഗവ്യാപനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായുള്ള പുതിയ മൊബൈൽ ആപ്പ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അവതരിപ്പിച്ചു. ‘ഡബ്ല്യുഎച്ച്ഒ കോവിഡ് -19 അപ്‌ഡേറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ കോവിഡ് -19 മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവും. മറ്റ് കോവിഡ്- അനുബന്ധ അപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ‘ഡബ്ല്യുഎച്ച്ഒ കോവിഡ് -19 അപ്‌ഡേറ്റ്സ്’ അപ്പിൽ കോൺടാക്റ്റ് ട്രെയ്‌സിങ് ഫീച്ചറുകൾ ഇല്ല.

ലോകാരോഗ്യ സംഘടന ഈ വർഷം ഏപ്രിലിൽ സമാനമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. എന്നാൽ അത് പൊതു ഉപഭോഗത്തിനായി ഉദ്ദേശിച്ചതായിരുന്നില്ല എന്നതിനാൽ ഇത് ഉടൻ തന്നെ ആപ്പ് സ്റ്റോറുകളിൽ നിന്ന് പിൻവലിക്കപ്പെട്ടു. പുതിയ ആപ്ലിക്കേഷനും പഴയ ആപ്പ് പോലെ തന്നെയാണ്. വൈറസിന്റെ വ്യാപനം കുറയ്ക്കാൻ ലക്ഷ്യമിട്ട് വാർത്തകളും സുരക്ഷാ നിർദേശങ്ങളും ഈ ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്.

ഡബ്ല്യുഎച്ച്ഒ കോവിഡ് -19 അപ്‌ഡേറ്റ്സ് ആപ്പ് പ്രവർത്തിക്കുന്നതെങ്ങനെ?

അപ്ലിക്കേഷന് നിങ്ങളുടെ ലൊക്കേഷൻ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കോവിഡ്- അനുബന്ധ വാർത്തകളും അപ്‌ഡേറ്റുകളും ഇതിൽ കാണിക്കും. അപ്ലിക്കേഷന്റെ ഹോം സ്‌ക്രീൻ രാജ്യത്തും ആഗോളതലത്തിലുമുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം കാണിക്കും. ലേറ്റസ്റ്റ് അപ്ഡേറ്റ്സ് വിഭാഗത്തിൽ ഏറ്റവും പുതിയ വിവരങ്ങളുടെ നോട്ടിഫിക്കേഷനുകൾ ലഭ്യമാവും.

കോവിഡ്-19 അനുബന്ധ ലക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഉൾക്കൊള്ളുന്ന ഒരു ചെക്ക്-അപ്പ് ടാബും അപ്ലിക്കേഷനിലുണ്ട്. കോവിഡിന്റെ ലഘുവായ ലക്ഷണങ്ങളും ഗുരുതരമായ ലക്ഷണങ്ങളും ഇതിൽ കാണിക്കും. “ലേൺ” എന്ന ടാബൽ യാത്രയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ലഭിക്കും. വൈറസ് ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാവും.

കോവിഡ്-19നെ ചുറ്റിപ്പറ്റിയുള്ള പൊതുവായ കെട്ടുകഥകളും അവയുടെ വിശദീകരണവും ആപ്പിൽ ലഭ്യമാവും. നിങ്ങൾക്ക് കോവിഡ്-19 പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ഒരു ലിങ്കും ആപ്പിൽ ഉണ്ട്.

അപ്ലിക്കേഷൻ ലഭ്യമാക്കുന്നതെങ്ങനെ?

നിലവിൽ നൈജീരിയയിൽ മാത്രമാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റേറിൽ ലഭ്യമായത്. എന്നാൽ എല്ലാ രാജ്യത്തും ആ രാജ്യത്തുനിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ഈ ആപ്പ് പ്രവർത്തിക്കുന്നു. മറ്റ് പ്രദേശങ്ങളിലും ആപ്പ് പുറത്തിറക്കാനും ലോകാരോഗ്യ സംഘടന പദ്ധതിയിടുന്നു. എന്നാൽ നിങ്ങൾക്കിപ്പോൾ ഈ ആപ്പ് പരീക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് എപികെ മിററിൽ നിന്ന് അപ്ലിക്കേഷന്റെ എപികെ ഫയൽ കണ്ടെത്താനും അവിടെ നിന്ന് ഡൗൺലോഡ് ചെയ്യാനും കഴിയും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whos covid 19 updates app back need know

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com