iPhone SE (2020) ആപ്പിളിന്റെ നിലവിലെ ബജറ്റ് ഐഫോണായ ഐഫോണ്‍ എസ് ഇ (202) ഇപ്പോള്‍ കര്‍ണാടകയിലെ വിസ്‌ട്രോണിന്റെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള ഉല്‍പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നേടുകയാണ് ആപ്പിള്‍. ഐഫോണ്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത് മൂലം 22 ശതമാനം ഇറക്കുമതി നികുതി ആപ്പിളിന് നല്‍കേണ്ടി വരുന്നില്ല. രാജ്യത്ത് അസംബിള്‍ ചെയ്യുന്ന ആദ്യ ഐഫോണ്‍ അല്ല ഐഫോണ്‍ എസ് ഇ (2020). 2021-ല്‍ അവതരിപ്പിക്കുന്ന ഐഫോണ്‍ 12 ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ടെക്ക് വമ്പന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ആപ്പിളിന്റെ ആദ്യ ഐഫോണ്‍ ആണ് ഐഫോണ്‍ എസ് ഇ. ഏകദേശം ഒരു മാസം മുമ്പാണ് ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതും സമീപ ഭാവിയില്‍ ലഭ്യമാകുന്നതുമായ ഐഫോണുകള്‍ ഇവയാണ്.
അടുത്തിടെ പ്രഖ്യാപിച്ച ഐഫോണ്‍ എസ് ഇ (2020) ആണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകളുടെ പട്ടികയില്‍ അവസാനത്തേത്. അതേസമയം രസകരമായൊരു കാര്യം ഐഫോണ്‍ എസ്ഇയാണ് രാജ്യത്ത് ആദ്യമായി ഉല്‍പാദിപ്പിച്ച ഐഫോണ്‍. എന്നാല്‍ അത് നിര്‍മ്മിച്ചത്, വിസ്‌ട്രോണിന്റെ ബംഗളുരു പ്ലാന്റില്‍ ആണ്. സമാനമാണ് ഐഫോണ്‍ 6എസിന്റേതും. ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ടാമത്തെ ഐഫോണ്‍ ആണിത്. 2018-ലാണ് ഐഫോണ്‍ 6എസ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.
ഐഫോണ്‍ 7 ആണ് അടുത്തത്. 2019-ലാണ് ഈ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ബംഗളുരുവിലെ വിസ്‌ട്രോണിന്റെ പ്ലാന്റില്‍ തന്നെയാണ് ഇതും നിര്‍മ്മിച്ചത്. ഐഫോണ്‍ എസ് ഇ, ഐഫോണ്‍ 6എസ്, ഐഫോണ്‍ 7 എന്നിവ ആപ്പില്‍ പ്രാദേശികമായി നിര്‍മ്മിച്ചു തുടങ്ങിയപ്പോഴേക്കും അവ ഇന്ത്യയില്‍ വളരെ പഴയ മോഡലുകള്‍ ആയിരുന്നു.
ഐഫോണ്‍ 7-ന് ശേഷം ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഐഫോണ്‍ എക്‌സ് ആര്‍ ഇവിടെ തന്നെ അസംബ്ലിള്‍ ചെയ്തു. ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ ആണ് ഐഫോണ്‍ എസ് ഇ (2020) അസംബിള്‍ ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ചെന്നൈയിലെ ഫോക്‌സ്‌കോണിന്റെ പ്ലാന്റിലാണ് ഈ ഐഫോണ്‍ അസംബ്ലിള്‍ ചെയ്യുന്നത്.
ഐഫോണ്‍ 12 പ്രാദേശികമായി നിര്‍മ്മിച്ചേക്കും
അടുത്ത ഐഫോണ്‍ 12 അവതരിപ്പിക്കുന്നത് ആപ്പിള്‍ കാലതാമസം വരുത്തിയിരുന്നു. ഒക്ടോബര്‍ രണ്ടാം വാരം ഈ ഐഫോണ്‍ അവതരിപ്പിക്കുമെന്ന് കിംവദന്തികളുണ്ട്.
വിസ്‌ട്രോണിന്റെ ബംഗളുരുവിലെ പ്ലാന്റിലാകും ഐഫോണ്‍ 12 നിര്‍മ്മിക്കുകയെന്നാണ് വാര്‍ത്തകള്‍. 1000 തൊഴിലാളികളെ ഇതിനായി വിസ്‌ട്രോണ്‍ ജോലിക്കെടുക്കുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു.
പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി 2,900 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ഐഫോണ്‍ 12 അവതരിപ്പിക്കുമ്പോള്‍ ഐഫോണ്‍ എക്‌സ് ആറിന്റെ ഉല്‍പാദനം നിര്‍ത്തിയേക്കുമെന്നും വാര്‍ത്തയുണ്ട്.