വാട്സ്ആപ്പ് സ്റ്റാറ്റസ് എന്താക്കും എന്നാലോചിച്ച് ഇനി തല പുകയ്ക്കേണ്ട. ചിത്രങ്ങളും വീഡിയോകളുമിട്ട് സ്റ്റാറ്റസ് കിടിലനാക്കാം. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന വാട്സ്ആപ്പ് പുതിയ ഫീച്ചർ ഇന്നു മുതൽ ലഭിച്ചുതുടങ്ങി. പുതിയ ഫീച്ചർ ഉപയോക്താക്കളെ കൂടുതൽ സന്തുഷ്ടരാക്കുമെന്നുറപ്പാണ്. പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്.
സ്നാപ്പ് ചാറ്റിന് സമാനമായ ഫീച്ചറാണ് വാട്സ്ആപ്പും അവതരിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറാണ് പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസിനു ആയുസ്സുള്ളത്. ഉപയോക്താക്കളുടെ കയ്യിൽ നന്പറുള്ളവരുടെയും സ്റ്റാറ്റസിൽ വരുന്ന മാറ്റങ്ങളും പുതിയ ഫീച്ചറിലൂടെ കാണാൻ സാധിക്കും. മാത്രമല്ല അവരുടെ സ്റ്റാറ്റസിനു മറുപടിയും നൽകാം.
ഐഒഎസ്, ആൻഡ്രോയിഡ്, വിൻഡോസ് ഫോണുകളിലാണ് പുതിയ ഫീച്ചർ ലഭിക്കുക. നേരത്തെ യൂറോപ്പിൽ അവതരിപ്പിച്ചിരുന്ന ഫീച്ചർ ഇപ്പോഴാണ് കന്പനി ഇന്ത്യയിൽ അതരിപ്പിച്ചത്.