ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ചാറ്റിങ് മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്‌സ് ആപ്പ്. പ്രത്യേകിച്ച് ഇന്ത്യയിൽ വാട്‌സ് ആപ്പ് ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഓരോ തവണയും ഉപഭോക്താക്കൾക്കു കൂടുൽ പ്രിയപ്പെട്ട, ഉപകാരപ്രദമാകുന്ന അപ്ഡേറ്റുകൾ അവതരിപ്പിക്കാൻ കമ്പനി ഏറെ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു അപ്ഡേറ്റിന്റെ പണിപ്പുരയിലാണു കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാട്‌സ് ആപ്പ് സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാകുന്നതാണ് പുതിയ അപ്ഡേറ്റ്.

Also Read: ആമസോൺ, ഫ്ലിപ്കാർട്ട് സ്‌പെഷൽ സെയിൽ: 15000 രൂപയിൽ താഴെ മുടക്കി വാങ്ങാവുന്ന മികച്ച ഫോണുകൾ

അതായതു കൃത്യമായ ഇടവേളയിൽ ഒരു ചാറ്റിലെ സന്ദേശങ്ങൾ താനെ ഡിലീറ്റ് ആയിപ്പോകും. പ്രധാനമായും ഗ്രൂപ്പ് ചാറ്റുകളെ ലക്ഷ്യം വച്ചാണ് ഇത്തരത്തിലൊരു അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നത്. ഗ്രൂപ്പ് സെറ്റിങ് ഓപ്‌ഷനിൽ മാത്രമാകും ഇതു ലഭിക്കുകയെന്നും വാട്‌സ് ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

Also Read: Amazon Great Indian Festival Sale 2019: റെഡ്മി 7A 4,999 രൂപയ്ക്ക്, ഐഫോണിനും വമ്പൻ ഡിസ്കൗണ്ട്

അപ്ഡേഷൻ വന്നുകഴിഞ്ഞാൽ ഗ്രൂപ്പ് അഡ്മിൻ മാർക്കു നിശ്ചിത ഇടവേളകൾ നിശ്ചിയിക്കാനാകും. ഈ സമയത്തിനുള്ളിൽ മെസേജുകൾ താനേ ഡിലീറ്റ് ചെയ്യപ്പെടും. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അഞ്ച് സെക്കൻഡ് മുതൽ ഒരു മണിക്കൂർ സമയം വരെ അത്തരത്തിൽ സെറ്റ് ചെയ്യാൻ സാധിക്കും.

Also Read: വിവോ യു10 ഇന്ത്യയിൽ പുറത്തിറക്കി, വില 8,990 രൂപ

പുതിയ ഫീച്ചർ ആൽഫ സ്റ്റേജ് ഡെവലപ്‌മെന്റിലാണ്, അതായത് ആപ്ലിക്കേഷന്റെ കോഡിൽ ഫീച്ചർ എത്തികഴിഞ്ഞു. എന്നാൽ ഉപഭോക്താക്കൾക്കു പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കില്ല. ഏറെ വൈകാതെ തന്നെ പുതിയ ഫീച്ചറും വാട്‌സ് ആപ്പിന്റെ ഭാഗമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook