/indian-express-malayalam/media/media_files/uploads/2019/08/whatsapp-1.jpg)
ന്യൂഡൽഹി: വിൻഡോസ് ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. ഡിസംബർ 31 മുതലാണ് വിൻഡോസിനായുള്ള​ സേവനം കമ്പനി അവസാനിപ്പിക്കുന്നത്.
ഇതിനകം തന്നെ നോക്കിയ, ബ്ലാക്ക്‌ബെറി, ആൻഡ്രോയിഡ്, ഐഫോണുകൾ എന്നിവയുൾപ്പെടെയുള്ള ചില ഫോണുകളിൽ വാട്‌സാപ്പ് സേവനം നിർത്തലാക്കിയിട്ടുണ്ട്. ഡിസംബർ 31 ന് ശേഷം വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ഫോണിലും ആപ്ലിക്കേഷൻ​ ലഭ്യമാകില്ല. അതിനാൽ നിലവിൽ വിൻഡോസ് ഫോൺ ഉപയോഗിക്കുന്ന ആളുകൾ ഇനി മുതൽ വാട്‌സാപ്പ് ഉപയോഗിക്കണമെങ്കിൽ പുതിയ സ്മാർട്ട്ഫോണിലേക്ക് മാറേണ്ടി വരും. വാട്‌സാപ്പിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യത്തെക്കുറിച്ച് കമ്പനി വിശദീകരിച്ചത്.
വാട്‌സാപ്പ് സേവനം എന്തുകൊണ്ട് അവസാനിക്കുന്നു??
ഭാവിയിൽ ആപ്ലിക്കേഷന്റെ സവിശേഷതകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ തരത്തിലുള്ള കഴിവുകൾ വിൻഡോസ് വാഗ്ദാനം ചെയ്യുന്നില്ലെന്നതാണ് കമ്പനിയുടെ ഈ നീക്കത്തിന്റെ പ്രധാന കാരണം.
ഇന്ന് മിക്ക ഉപഭോക്താക്കളും ആൻഡ്രോയിഡ്, ഐഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നവരായതിനാൽ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാനുള്ള വാട്‌സാപ്പിന്റെ തീരുമാനം ഭൂരിഭാഗം ആളുകളെയും ബാധിക്കില്ല.
Read Also: ഉപയോഗിക്കാന്‍ വരട്ടെ, പ്രായം എന്തായി? വാട്ട്സ്ആപ്പ് ചോദിക്കുന്നു
ഈ വർഷം ആദ്യം മൈക്രോസോഫ്റ്റ് വിൻഡോസ് 10 മൊബൈലിനുള്ള പിന്തുണ ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്നും ആൻഡ്രോയിഡിലേക്കും ഐഫോണുകളിലേക്കും മാറാൻ ഉപഭോക്താക്കളോട് വാട്‌സാപ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിൻഡോസ് ഫോണുകൾക്കുള്ള പിന്തുണ അവസാനിച്ചതിന് ശേഷം 2020 ഫെബ്രുവരിയിൽ ചില ആൻഡ്രോയിഡ്, ഐഫോണുകളിലും വാട്‌സാപ്പ് സേവനം അവസാനിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നുണ്ട്.
IOS 7, പഴയ OS പതിപ്പുകളും പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകളിലും അതോടൊപ്പം 2.3.7 ഉം അതിലും പഴയതുമായ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലുമാണ് ഫെബ്രുവരിയോടു കൂടി വാട്‌സാപ്പ് സേവനം നിർത്തലാക്കുന്നത്. ഇതിനു മുമ്പ്, നോക്കിയ സിമ്പിയൻ എസ് 60, ബ്ലാക്ക്‌ബെറി ഒ.എസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ് 40 എന്നിവയ്ക്കുള്ള സേവനവും വാട്‌സാപ്പ് പിൻവലിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.