ഫോര്‍വേഡ് സന്ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.179 വാട്ട്സ്ആപ്പില്‍ അപ്ഡേറ്റ് ചെയ്തു. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളെ ‘ഫോര്‍വേഡ്’ എന്ന് തന്നെ അടയാളപ്പെടുത്തുന്ന ഫീച്ചറാണ് പുതുതായി വന്നത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവയൊക്കെ ഫോര്‍വേഡ് ചെയ്താല്‍ ഈ അടയാളപ്പെടുത്തല്‍ കാണാനാകും.

ഗൂഗിള്‍ പ്ലേയില്‍ വാട്ട്സ്ആപ്പിനുളള ബീറ്റ പ്രോഗ്രാമില്‍ ഉപയോക്താക്കള്‍ക്ക് ‘ഫോര്‍വേഡ് ലേബല്‍’ അടക്കമുളള പുതിയ ഫീച്ചര്‍ ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാനാവും. ആന്‍ഡ്രോയിഡ് ബീറ്റ വേഷന്‍ 2.18.67ല്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ ഫീച്ചര്‍ ആദ്യമായി കാണപ്പെട്ടത്. വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന സ്പാം സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ‘ഫോര്‍വേഡ് ലേബല്‍’ സൗകര്യം ഫലപ്രദമാണ്.

ഫോര്‍വേഡ് ചെയ്ത സന്ദേശത്തിന്റെ മുകളിലായാണ് ഈ അടയാളം ഉണ്ടാവുക. ഫോര്‍വേഡഡ് ലേബല്‍ നീക്കം ചെയ്യാനുളള ഓപ്ഷനില്ല എന്നത് പോരായ്മയാണ്. എന്നാല്‍ ഫോര്‍വേഡ് ലേബല്‍ ഇല്ലാതെ സന്ദേശം അയക്കാന്‍ സന്ദേശങ്ങള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താല്‍ സാധിക്കും. കൂടാതെ നമുക്ക് ഫോര്‍വേഡ് ആയിക്കിട്ടിയ സന്ദേശം ഗാലറിയില്‍ നിന്ന് നേരിട്ട് ‘ഫോര്‍വേഡ് ലേബല്‍’ ഇല്ലാതെ അയക്കാന്‍ പറ്റും.

ആഗോളതലത്തില്‍ 1.2 ബില്യണ്‍ ഉപയോക്താക്കളുളള വാട്സ്ആപ്പ് ഈയടുത്താണ് പ്രെഡിക്ടഡ് അപ്ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡിയും ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ആപ്പ് സെര്‍വറിലേക്ക് 12 ഫോട്ടോകള്‍ വരെ അപ്ലോഡ് ചെയ്ത് സേവ് ചെയ്ത് വെക്കാവുന്നതാണ് ഈ ഫീച്ചര്‍. എളുപ്പത്തില്‍ ചിത്രങ്ങള്‍ അയക്കാന്‍ വേണ്ടിയാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ