scorecardresearch

ഈ സ്മാർട്ഫോണുകളിൽ 2021 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല

ചില ഫോണുകളിൽ പൂർണമായും വാട്സ്ആപ്പ് പ്രവർത്തനം നിർത്തുമ്പോൾ മറ്റ് ചിലതിൽ ചില ഫീച്ചറുകൾ ലഭ്യമാകാതെ വരും

ചില ഫോണുകളിൽ പൂർണമായും വാട്സ്ആപ്പ് പ്രവർത്തനം നിർത്തുമ്പോൾ മറ്റ് ചിലതിൽ ചില ഫീച്ചറുകൾ ലഭ്യമാകാതെ വരും

author-image
Tech Desk
New Update
whatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp paymentswhatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp payments

ലോകത്തെ ഏറ്റവും വലിയ മെസേജിങ് പ്രാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. എന്നാൽ 2021 മുതൽ പഴയ ആൺഡ്രോയ്ഡ് - ഐഒഎസ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല. ചില ഫോണുകളിൽ പൂർണമായും വാട്സ്ആപ്പ് പ്രവർത്തനം നിർത്തുമ്പോൾ മറ്റ് ചിലതിൽ ചില ഫീച്ചറുകൾ ലഭ്യമാകാതെ വരും.

Advertisment

ഐഒഎസ് 9ന് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത ഐഫോണുകളിലും ആൺഡ്രോയ്ഡ് 4.0.3 വേർഷന് താഴെയുള്ള ഫോണുകളിലുമാകും വാട്സ്ആപ്പ് ലഭ്യമാകാതെ വരിക. ആപ്ലിക്കേഷൻ നിർമ്മാതാക്കൾ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് അവരുടെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തവർ ഒന്നുകിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങണം അല്ലെങ്കിൽ വാട്ട്‌സ്ആപ്പിന് പകരം മറ്റ് ആപ്ലിക്കേഷനുകൾ കണ്ടെത്തണം.

ഐഫോൺ 4 അല്ലെങ്കിൽ അതിനും മുമ്പ് ആപ്പിൾ പുറത്തിറക്കിയ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് അടുത്ത വർഷം മുതൽ വാട്സ്ആപ്പ് ലഭ്യമാകില്ല. സാംസങ് ഗ്യാലക്സി എസ്2 ഉപയോഗിക്കുന്നവർക്കും ഈ പ്രശ്നമുണ്ടാകും.

ഐഫോൺ ഉപയോഗിക്കുന്നവർക്ക് സിസ്റ്റം അപ്ഗ്രേഡ് വളരെ എളുപ്പത്തിൽ ചെയ്യാം. സെറ്റിങ്സിൽ ചെന്ന ശേഷം ജനറൽ തിരഞ്ഞെടുക്കുകയും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കൊടുക്കുകയും ചെയ്താൽ മതിയാകും. ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് അപ്ഡേഷൻ ലഭ്യമാണെങ്കിൽ ചെയ്യാം.

Advertisment

എച്ച്ടിസി സെൻസേഷൻ, സാംസങ് ഗൂഗിൾ നെക്സസ് എസ്, സോണി എറിക്സൺ എക്സ്പീരിയ, എൽജി ഒപ്ടിമസ്, സാംസങ് ഗ്യാലക്സി എസ് 190000, എച്ച്ടിസി ഡീസൈർ എസ് എന്നീ ഫോണുകളിലും വാട്സ്ആപ്പ് വരും ദിവസങ്ങളിൽ തന്നെ പ്രവർത്തനം നിർത്തും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: