scorecardresearch
Latest News

WhatsApp: ഇനി ഒരേസമയം അഞ്ച് ഡിവൈസുകളിൽ വരെ വാട്സ്ആപ്പ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം

വാട്സ്ആപ്പിൽ മൾട്ടി-ഡിവൈസ് സപ്പോർട്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം

WhatsApp, WhatsAppWeb
Photo: Shruthi Dhapola/Indian express

വാട്സ്ആപ്പിന്റെ മൾട്ടി ഡിവൈസ് സപ്പോർട്ട് ബീറ്റ ഫോണുകളിൽ ലഭ്യമായി. ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ ‘ലിങ്ക്ഡ് ഡിവൈസ്’ എന്ന ഫീച്ചർ ലഭിക്കും. ഇതുവരെ പരീക്ഷണ ഘട്ടത്തിൽ ആയിരുന്നു ഇത്. ഈ ബീറ്റ ഫീച്ചർ പ്രഖ്യാപിച്ചതിന് ശേഷം വാട്സ്ആപ്പ് വെബ് ബ്രൗസറിൽ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി വാട്സ്ആപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വാട്സ്ആപ്പിന്റെ മൾട്ടി ഡിവൈസ് സപ്പോർട്ട്, ലാപ്‍ടോപ്, ഡെസ്ക്ടോപ്പ്, ടാബ് എന്നിങ്ങനെ നാല് ഡിവൈസുകളിൽ വരെ ഒരേസമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ അനുവദിക്കും. വാട്സ്ആപ്പ് അക്കൗണ്ട് ലോഗിൻ ചെയ്തിരിക്കുന്ന പ്രധാന ഫോണിൽ നെറ്റ്‌വർക്ക് ഇല്ലെങ്കിലും പോലും ഉപയോഗിക്കാനാവും. എന്നാൽ നിങ്ങൾ 14 ദിവസത്തേക്ക് ആ ഡിവൈസ് ഉപയോഗിക്കുന്നില്ലെങ്കിൽ അക്കൗണ്ട് ഡിസ്കണക്ട് ആവും. ഏകദേശം അഞ്ച് ഡിവൈസുകളിൽ വരെ ഒരേസമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ ഈ ഫീച്ചർമൂലം കഴിയും.

വാട്സ്ആപ്പിൽ മൾട്ടി-ഡിവൈസ് സപ്പോർട്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം:
ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ web.whatsapp.com തുറക്കുക. ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്‌ഷൻ വരും. നിങ്ങളുടെ ഫോണിലെ, ത്രീ-ഡോട്ട് മെനുവിൽ നിന്ന് ഒരു ഓപ്ഷനായി ‘ലിങ്ക്ഡ് ഡിവൈസ് ‘ എന്ന ഓപ്‌ഷൻ എടുക്കുക. അതിന് ശേഷം ക്യൂആർ കോഡ് സ്കാൻ ചെയ്ത് നിങ്ങളുടെ ഫോണിനെ ഡെസ്‌ക്ടോപ്പുമായി ബന്ധിപ്പിക്കാം. ഇത് നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെയാണെങ്കിലും പ്രധാന ഫോണിൽ നെറ്റ്‌വർക്ക് ഇല്ലാതെയും ഇതിന് സ്വന്തമായി പ്രവർത്തിക്കാൻ കഴിയും എന്നതാണ് പുതിയ വ്യത്യാസം.

മറ്റൊരു ഡിവൈസുമായി ലിങ്ക് ചെയ്ത് കഴിഞ്ഞ ഉടനെ നിങ്ങളുടെ വാട്സ്ആപ്പ് ഡേറ്റ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായി പുതിയ ഡിവൈസിലേക്ക് വരും.

ലിങ്ക്ഡ് ഡിവൈസിൽ എന്നാൽ ചില ഫീച്ചറുകൾ സപ്പോർട്ട് ചെയ്യില്ല. ഉദാരഹരണത്തിന്, ലൈവ് ലൊക്കേഷൻ കാണൽ, ബ്രോഡ്കാസ്റ്റ് ലിസ്റ്റ് നിർമ്മിക്കൽ, വളരെ പഴയ വാട്സ്ആപ്പ് വേർഷൻ ഉപയോഗിക്കുന്ന ഫോണിലേക്ക് ഉള്ള കോളുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp web multi device feature now available for all how to use features