scorecardresearch
Latest News

WhatsApp: വോയ്‌സ് സന്ദേശങ്ങള്‍ അയക്കാനാണോ ഇഷ്ടം; ഇതാ പുതിയ സവിശേഷതകള്‍

വാട്ട്‌സ്ആപ്പ് പറയുന്നതനുസരിച്ച് ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ പ്രതിദിനം ശരാശരി 7 ബില്യൺ വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്നുണ്ട്

WhatsApp, WhatsApp Update

മുംബൈ: ഏറ്റുവും ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. എന്നാല്‍ പലര്‍ക്കും വാട്ട്സ്ആപ്പ് വഴി സന്ദേശങ്ങള്‍ അയക്കുന്നതിനേക്കാൾ വോയ്‌സ് സന്ദേശങ്ങള്‍ അയക്കാനാണ് താത്പര്യം. വാട്ട്‌സ്ആപ്പ് പറയുന്നതനുസരിച്ച് ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ പ്രതിദിനം ശരാശരി 7 ബില്യൺ വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വോയ്‌സ് സന്ദേശങ്ങളില്‍ ചില പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുകയാണ് വാട്ട്സ്ആപ്പ്.

പുതിയ സവിശേഷതകള്‍

ഔട്ട് ഓഫ് ചാറ്റ് പ്ലെബാക്ക്: ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് ചാറ്റിന് പുറത്ത് പോയും വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും.

പോസ്/റെസ്യൂം റെക്കോര്‍ഡിങ്: വോയ്‌സ് സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ഇടയില്‍ നിർത്താനും പുനരാരംഭിക്കാനും കഴിയും.

വേവ് ഫോം വിഷ്വലൈസേഷന്‍: വോയ്‌സ് സന്ദേശങ്ങളുടെ വിഷ്വൽ പ്രാതിനിധ്യവും പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു. വേവ് ഫോമിലായിരിക്കും വോയ്‌സ് സന്ദേശങ്ങളുടെ രൂപം.

ഡ്രാഫ്റ്റ് പ്രിവ്യു: വോയ്‌സ് സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന് ശേഷം അയക്കുന്നതിന് മുന്‍പ് കേള്‍ക്കാനുള്ള അവസരവും ഇനിയുണ്ടാകും.

റിമംബര്‍ പ്ലെബാക്ക്: വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ പാതി വഴിയില്‍ നിര്‍ത്തിയാലും തുടര്‍ന്നും കേള്‍ക്കാം സാധിക്കും. നേരത്തെ പാതി വഴിയില്‍ നിര്‍ത്തിയാല്‍ വോയ്‌സ് സന്ദേശങ്ങള്‍ ആദ്യം മുതല്‍ മാത്രമെ കേള്‍ക്കാന്‍ സാധിക്കുകയുള്ളായിരുന്നു.

ഫാസ്റ്റ് പ്ലെബാക്ക്: ഉപയോക്താക്കള്‍ക്ക് പരസ്പരം അയക്കുന്ന വോയ്‌സ് സന്ദേശങ്ങള്‍ 1.5x അല്ലെങ്കില്‍ 2x വേഗതയില്‍ കേള്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഇനി മുതല്‍ ഇത് ഫോര്‍വേര്‍ഡ് വോയ്‌സ് സന്ദേശങ്ങളിലും ഈ സവിശേഷതയുണ്ടാകും.

Also Read

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp voice messages gets new features