scorecardresearch

വിര്‍ച്വല്‍ റിയാലിറ്റി:വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്, സന്ദേശങ്ങള്‍ അറിയാനും കോളുകള്‍ വിളിക്കാനും എളുപ്പത്തില്‍ കഴിയും

സന്ദേശങ്ങള്‍ വായിക്കുകയും ഉപയോക്താക്കളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകള്‍ ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു

സന്ദേശങ്ങള്‍ വായിക്കുകയും ഉപയോക്താക്കളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകള്‍ ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു

author-image
Tech Desk
New Update
whatsapp| whatsapp edit contacts| whatsapp latest feature| whatsapp beta, whatsapp add contactsw|hatsapp beta latest features

WhatsApp

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. മെറ്റയുടെ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റായ മെറ്റാ ക്വെസ്റ്റ് ഉപയോഗപ്പെടുത്തി സന്ദേശങ്ങള്‍ പരിശോധിക്കാനും കോളുകള്‍ വിളിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നയാണ് പുതിയ ഫീച്ചര്‍.

Advertisment

നിലവിലുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് മെറ്റാ ക്വസ്റ്റ് ലിങ്ക് ചെയ്യാനുള്ള അപ്‌ഡേറ്റ് കൊണ്ടുവരുന്നതിനായി ഡെവലപ്പര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആന്‍ഡ്രോയിഡ് 2.23.13.6-നുള്ള വാട്ട്സ്ആപ്പ് ബീറ്റയില്‍ പുതിയ ഫീച്ചര്‍ കണ്ടെത്തിയെങ്കിലും ആപ്പിന്റെ ബീറ്റ പതിപ്പിലുള്ളവര്‍ക്ക് നിലവില്‍ ലഭ്യമല്ല.

നിങ്ങളുടെ നിലവിലുള്ള വാട്ട്സ്ആപ്പ് അക്കൗണ്ട് മെറ്റാ ക്വസ്റ്റുമായി ലിങ്ക് ചെയ്തുകഴിഞ്ഞാല്‍, കണക്റ്റുചെയ്ത ഉപകരണങ്ങളുടെ പട്ടികയില്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് കാണിക്കും. ഇതിനര്‍ത്ഥം വരാനിരിക്കുന്ന ഫീച്ചര്‍ അടുത്തിടെ അവതരിപ്പിച്ച കമ്പാനിയന്‍ മോഡ് ഉപയോഗിച്ചേക്കാം, അത് നാല് ഉപകരണങ്ങളില്‍ വരെ ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

Advertisment

സംയോജനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും, റേ-ബാന്‍ സ്റ്റോറികള്‍ക്കുള്ള ഹാന്‍ഡ്സ്-ഫ്രീ ഫീച്ചറിന് സമാനമായിരിക്കാമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇത് സന്ദേശങ്ങള്‍ സ്വയമേവ വായിക്കുകയും ഉപയോക്താക്കളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകള്‍ ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അതിനാല്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വിശദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാണുന്നതിന് കുറച്ച് സമയം കാത്തിരിക്കേണ്ടി വരും.

ഈ മാസം ആദ്യം, ആപ്പിളിന്റെ വിഷന്‍ പ്രോ മിക്‌സഡ് റിയാലിറ്റി ഹെഡ്സെറ്റ് അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, കമ്പനിയുടെ ഏറ്റവും അഫോഡബിളായ മിക്‌സഡ് റിയാലിറ്റി ഹെഡ്സെറ്റായ ക്വസ്റ്റ് 3 മെറ്റ പ്രഖ്യാപിച്ചിരുന്നു. 2020ല്‍ പുറത്തിറക്കിയ ക്വസ്റ്റ് 2 ഹെഡ്സെറ്റില്‍ നിന്നും മെച്ചപ്പെട്ട സാങ്കേതിക സൗകര്യങ്ങളോടെയാണ് ക്വസ്റ്റ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ക്വസ്റ്റ് 2-നേക്കാള്‍ വിലയും കൂടുതലാണ് പുതിയ ഹെഡ്സെറ്റിന്. 1500 ഡോളറാണ് ഇതിന് വില.

പ്രധാനമായും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഹെഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദൂര സ്ഥലങ്ങളിലിരുന്ന് കമ്പനിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് സഹായിക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പടെ അതിനായി ഹെഡ്സെറ്റില്‍ ലഭ്യമാണ്. വിര്‍ച്വല്‍ റിയാലിറ്റിയിലെ അവതാറുകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പരസ്പരം ഉള്ള നോട്ടം (ഐ കോണ്‍ടാക്റ്റ്) ഉറപ്പുവരുത്തുന്നതിനുള്ള ഫെയ്സ് റ്റു ഫെയ്സ് ട്രാക്കിങ് സംവിധാനം ഇതിലുണ്ട്. ഇത് കൂടാതെ ഹെഡ്സെറ്റിന് മുന്നിലുള്ള ക്യാമറ ഉപയോഗിച്ച് ചുറ്റമുള്ള സ്ഥലത്ത് വിര്‍ച്വല്‍ റിയാലിറ്റി ഗ്രാഫിക്സ് സ്ഥാപിച്ച് ഹെഡ്സെറ്റിലൂടെ കാണാന്‍ സാധിക്കും

Technology Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: