സേവന നിബന്ധനകളും സ്വകാര്യതാ നയങ്ങളും കമ്പനി പുതുക്കി വാട്സാപ്. ഫെബ്രുവരി എട്ടിനുള്ളിൽ ഉപയോക്താക്കാൾ പുതിയ മാറ്റങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകും.
ഫെബ്രുവരി എട്ടു മുതലാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരിക. ഇതിനുശേഷം, വാട്സാപ് ഉപയോഗിക്കണമെങ്കിൽ പുതിയ നിബന്ധനകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാൻ കഴിയുമെന്നുമാണ് വാട്സാപ് നോട്ടിഫിക്കേഷൻ മെസേജിൽ പറയുന്നത്.
സ്വകാര്യതാ നയത്തിലും സേവന നിബന്ധനകളിലുമുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെ?
ആപ്ലിക്കേഷനിലെ അറിയിപ്പിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ, ലിങ്കുകളിൽ ക്ലിക്ക് ചെയ്തു പോകുമ്പോൾ ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്.
Also Read: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം
ചാറ്റുകൾ സൂക്ഷിക്കാനും നിയന്ത്രിക്കാനും ബിസിനസിന് ഫെയ്സ്ബുക്ക് ഹോസ്റ്റ് ചെയ്ത സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. വാട്സാപ് ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യും എന്നതിലെ പ്രധാന മാറ്റങ്ങളും ഫെയ്‌സ്ബുക്കുമായുള്ള പങ്കാളിത്തവും വ്യക്തമായി പരാമർശിക്കുന്നുണ്ട് നോട്ടിഫിക്കേഷൻ മെസേജില്‍.
ഉപയോക്താവ് നടത്തുന്ന എല്ലാ കാര്യങ്ങളും വാട്സാപ് അറിയുമെന്നും വേണ്ട ഡേറ്റ എടുക്കുമെന്നുമാണ് അറിയിപ്പിൽ പറയുന്നത്. “ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങൾക്ക് ലഭിച്ചേക്കാം. ഈ ബിസിനസുകളിൽ ഓരോന്നും ഞങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ ബാധകമായ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,” എന്നും കുറിപ്പിൽ പറയുന്നുണ്ട്.
Also Read: Signal Messenger: ‘സിഗ്നൽ’ മെസഞ്ചർ സുരക്ഷയും സ്വാകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം
ചില സാഹചര്യങ്ങളിൽ തേർഡ് പാർട്ടി കമ്പനികൾ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ വാട്സാപ്പിന് നൽകിയേക്കാം. ഉദാഹരണത്തിന്, സേവന പ്രശ്‌നങ്ങൾ നിർണയിക്കാനും പരിഹരിക്കാനും സഹായിക്കാൻ ആപ് സ്റ്റോറുകൾ വാട്സാപ്പിനു റിപ്പോർട്ടുകൾ നൽകിയേക്കാമെന്നു നയത്തിൽ പറയുന്നു വിവിധ രാജ്യങ്ങളിലെ നിയമങ്ങളെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നയങ്ങളെന്നും അവകാശപ്പെടുന്നു.
Also Read: ഈ സ്മാർട്ഫോണുകളിൽ 2021 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല
ഈ നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ വാട്സാപ് ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ നഷ്‌ടപ്പെടും. വാട്സാപ് അപ്ഡേറ്റുകൾ നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്‌ഡേറ്റുകളുടെയും സ്ക്രീൻഷോട്ട് ഡിസംബറിൽ പുറത്തുവിട്ടത്.
Also Read: ഉപയോക്താക്കളെ ഞെട്ടിച്ച് വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ
അടുത്ത വാട്സാപ് അപ്‌ഡേറ്റുകളിൽ സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡേറ്റ പ്രോസസ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അറിയുന്നത്.