ചാറ്റിംഗിന് വേണ്ടി ആളുകള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് വാട്ട്‌സ്ആപ്പ്. ഉപഭോക്താക്കള്‍ക്കായി വേണ്ട മാറ്റങ്ങള്‍ ഇടയ്ക്കിടെ വരുത്തുന്നത് വാട്ട്‌സ്ആപ്പിനെ പ്രിയങ്കരമാക്കുന്നു. വാട്ട്‌സ്ആപ്പ് മെസ്സേജ് കുറച്ചു കൂടി ആകര്‍ഷകമാക്കാന്‍ പുതിയ ഫോണ്ടുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇവ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം വളരെ കുറവാണ്. സംഗതി മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണെന്ന കാരണത്താലായിരുന്നു ഇത്.

എന്നാല്‍ ഇത് വളരെ സിമ്പിള്‍ ആക്കി മാറ്റിയിരിക്കുകയാണ് വാട്ട്സ്ആപ്. ഇനി ഫോണ്ട് ബോള്‍ഡോ, ഇറ്റാലിക്കോ, സ്ട്രൈക്ക്ത്രൂവോ ആക്കണമെങ്കില്‍ ചുരുക്കം ചില വഴികളിലൂടെ സാധ്യമാണ്. ആദ്യം വേണ്ട ടെക്സ്റ്റ് ടൈപ്പ് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ലോംഗ് പ്രെസ്സിലൂടെ വാക്കുകള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് ആരോ കീ ക്ലിക്ക് ചെയ്താല്‍ ഫോണ്ട് ഓപ്ഷനുകള്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് സൗകര്യം ലഭ്യമാകുക.

കൂടാതെ ഇമോജികള്‍ എളുപ്പത്തില്‍ കണ്ടെത്താനുളള ഫീച്ചറും വാട്ട്സ്ആപ് അവതരിപ്പിച്ചിട്ടുണ്ട്. ഇമോജി സെക്ഷനില്‍ മുകള്‍ ഭാഗത്തായി ഒരു സെര്‍ച്ച് ഐക്കണാണ് ലഭ്യമാകുന്നത്.

ഇവിടെ വാക്കുകള്‍ ടൈപ്പ് ചെയ്താല്‍ ബന്ധപ്പെട്ട ഇമോജികള്‍ ലഭ്യമാകും. വെളിച്ചക്കുറവുളള സമയത്ത് ക്വാളിറ്റിയുളള ചിത്രങ്ങള്‍ പകര്‍ത്താനുളള ‘നൈറ്റ് മോഡ്’ ഫീച്ചറും വാട്ട്സ്ആപ് അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ