scorecardresearch

WhatsApp tricks: ചാറ്റ് തുറക്കാതെ വാട്സ്ആപ്പ് മെസ്സേജ് വായിക്കാം; എങ്ങനെയെന്ന് നോക്കാം

നോട്ടിഫിക്കേഷൻ പാനലിലൂടെ മെസ്സേജുകൾ വായിക്കാൻ സാധിക്കുമെങ്കിലും അതല്ലാതെ ആപ്പ് തുറക്കാതെ മെസ്സേജ് വായിക്കാൻ മറ്റൊരു മാർഗം കൂടിയുണ്ട്. അത് അറിയാം

നോട്ടിഫിക്കേഷൻ പാനലിലൂടെ മെസ്സേജുകൾ വായിക്കാൻ സാധിക്കുമെങ്കിലും അതല്ലാതെ ആപ്പ് തുറക്കാതെ മെസ്സേജ് വായിക്കാൻ മറ്റൊരു മാർഗം കൂടിയുണ്ട്. അത് അറിയാം

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
whatsapp status, വാട്സാപ്പ് സ്റ്റാറ്റസ്, whatsapp status download,വാട്സാപ്പ് സ്റ്റാറ്റസ് ഡൗൺലോഡ്, whatsapp status downloader, whatsapp status downloading app, status dwonloading app, whatsapp safety, safe whatsapp download, whtasapp download, new whatsapp, new whatsapp status, ie malayalam, ഐഇ മലയാളം

ചില സമയങ്ങളിൽ ചാറ്റ് തുറക്കാതെ മെസ്സേജ് എന്താണെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. നോട്ടിഫിക്കേഷൻ പാനലിലൂടെ മെസ്സേജുകൾ വായിക്കാൻ സാധിക്കുമെങ്കിലും അതല്ലാതെ ആപ്പ് തുറക്കാതെ മെസ്സേജ് വായിക്കാൻ മറ്റൊരു മാർഗം കൂടിയുണ്ട്. അത് അറിയുന്നതിനായി തുടർന്ന് വായിക്കുക.

Advertisment

WhatsApp on mobile: How to read messages without opening the chat - മൊബൈൽ വാട്സ്ആപ്പിൽ ചാറ്റ് തുറക്കാതെ എങ്ങനെ മെസ്സേജ് വായിക്കാം?

സ്റ്റെപ് 1: നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ഹോം സ്ക്രീനിൽ ദീർഘനേരം അമർത്തുക, അപ്പോൾ ഒരു മെനു പോപ്പ് അപ്പ് ചെയ്ത് വരും.

സ്റ്റെപ് 2: അതിൽ വിഡ്ജറ്റ്സിൽ (Widgets) ടാപ്പുചെയ്യുക. ധാരാളം ഷോട്ട്കട്ടുകൾ (shortcuts) നിങ്ങൾ അവിടെ കാണും. അതിൽ നിന്നും വാട്സ്ആപ്പ് ഷോർട്ട്കട്ട് കണ്ടെത്തണം.

Advertisment
publive-image

സ്റ്റെപ് 3: അപ്പോൾനിങ്ങൾക്ക് വ്യത്യസ്ത വാട്ട്‌സ്ആപ്പ് വിജറ്റുകൾ ലഭിക്കും. അതിൽ നിങ്ങൾ "4 x 1 വാട്സ്ആപ്പ്" വിഡ്ജറ്റ് ടാപ്പ് ചെയ്യേണ്ടതുണ്ട്.

സ്റ്റെപ് 4: ആ വിഡ്ജറ്റ് സ്പർശിച്ച് പിടിക്കുക, അതിനു ശേഷം അത് നിങ്ങളുടെ ഹോം സ്ക്രീനുകളിലൊന്നിൽ ചേർക്കാം. ഇത് നിങ്ങളുടെ സ്ക്രീനിൽ ചേർത്ത ശേഷം, അതിൽ ദീർഘനേരം അമർത്തുകയാണെകിൽ അതിന്റെ വലിപ്പം വർധിപ്പിക്കാൻ സാധിക്കും.

Also read: WhatsApp: വാട്സ്ആപ്പിൽ മെസ്സേജ് റിയാക്ഷനുകളും വരുന്നു; പുതിയ ഫീച്ചറിനെ കുറിച്ച് അറിയാം

നിങ്ങൾക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പ് ചാറ്റ് തുറക്കാതെ തന്നെ മെസ്സേജുകൾ വായിക്കാനാകും. നിങ്ങൾ തുറക്കാത്ത പഴയ എല്ലാ സന്ദേശങ്ങളും നിങ്ങൾക്ക് വായിക്കാനാകും. നിങ്ങൾ ഏതെങ്കിലും ചാറ്റുകളിൽ (വിഡ്ജറ്റിലെ) ടാപ്പു ചെയ്യുകയാണെങ്കിൽ വാട്ട്‌സ്ആപ്പിൽ ആ ചാറ്റ് തുറക്കുകയും നിങ്ങൾ സന്ദേശങ്ങൾ വായിച്ചതായി അയച്ചയാൾക്ക് മനസ്സിലാവുകയും ചെയ്യും.

ഇത് ഞങ്ങൾ വൺപ്ലസ് ഫോണിൽ പരീക്ഷിച്ചു, എല്ലാ സ്മാർട്ട്ഫോണുകളിലും വിഡ്ജറ്റുകൾ ലഭ്യമാണ്, എല്ലാത്തിലും പ്രക്രിയയും ഒന്നാണ്. ഈ ഓപ്ഷൻ കണ്ടെത്താൻ ഉപയോക്താക്കൾ അൽപ്പം ആഴത്തിൽ തിരയേണ്ടതുണ്ട്. സാംസങ് ഉപയോക്താക്കൾ ഇത് ഉപയോഗിക്കാൻ ആദ്യം വാട്ട്‌സ്ആപ്പ് വിഡ്ജറ്റിൽ ടാപ്പുചെയ്‌ത് വലത്തേക്ക് സ്വൈപ്പ് ചെയ്യണം. അതിനുശേഷം, നിങ്ങൾ കാണുന്ന രണ്ടാമത്തെ സ്ലൈഡിൽ ടാപ്പു ചെയ്ത് ആഡ് ബട്ടണിൽ കൂടി ടാപ്പു ചെയ്യണം. അപ്പോൾ വിഡ്ജറ്റ് സ്ക്രീനിൽ ദൃശ്യമാകും.

WhatsApp Web: How to read messages without opening the chat - വാട്സ്ആപ്പ് വെബ്ബിൽ ചാറ്റ് തുറക്കാതെ എങ്ങനെ സന്ദേശങ്ങൾ വായിക്കാം

വാട്സ്ആപ്പ് വെബ്ബിൽ ഇത്തരത്തിൽ ചാറ്റ് തുറക്കാതെ മെസ്സജുകൾ വായിക്കാൻ വളരെ എളുപ്പമാണ്. ഏതെങ്കിലും മെസ്സേജ് ലഭിക്കുമ്പോൾ ആ ചാറ്റിനു മുകളിലായി നിങ്ങളുടെ മൗസ് കഴ്സർ കൊണ്ടുപോയാൽ മതി. അപ്പോൾ നിങ്ങൾക്ക് ആ സന്ദേശം ഒരു ഫ്ലോട്ടിങ് മെസ്സജ് ആയി കാണാൻ കഴിയും.

ഇത്തരത്തിൽ ചാറ്റ് തുറക്കാതെ തന്നെ നിങ്ങൾക്ക് മെസ്സേജ് അറിയാം. ഇതിൽ പുതുതായി വരുന്ന മെസ്സേജുകൾ മാത്രമാണ് കാണാനാവുക. പഴയ മെസ്സേജുകൾ ദൃശ്യമാകില്ല.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: