ന്യൂഡല്‍ഹി: വാട്ട്സ്ആപ്പ് ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ്. എന്നാല്‍ കാലാഹരണപ്പെട്ട ഉപകരണങ്ങളില്‍ ഇനി വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യില്ല. വാട്‌സ്ആപ്പില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍ വരുന്നതോടെ 2022 ഡിസംബര്‍ 31-ന് ശേഷം ചില ഫോണുകളില്‍ വാസ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ചില ആന്‍ഡ്രോയിഡ് ഫോണുകളിലും സാംസങ്, ഹുവായ്, ചില ആപ്പിള്‍ ഐഫോണ്‍ മോഡലുകളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. അതിനാല്‍ ഉപയോക്താക്കള്‍ ഒരു പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യണം. ഗിസ് ചൈന ആദ്യം കണ്ടെത്തിയ പട്ടിക പരിശോധിക്കുക.
ആപ്പിള്‍- ആപ്പിള്‍ ഐഫോണ്‍ 2, ആപ്പിള്‍ ഐഫോണ്‍ 5സി
ഹുവായ് – അസെന്‍ഡ് ഡി,അസെന്‍ഡ് ഡി 1, അസെന്‍ഡ് ഡി2,അസെന്‍ഡ് പിവണ്‍, അസെന്‍ഡ് മേറ്റ്, അസെന്‍ഡ് ജി740
എല്‍ജി- ഇനാക്ട് 2, ലുഡിഡ് 2,ഒപ്റ്റിമസ് 4എക്‌സ് എച്ചഡി, ഒപ്റ്റിമസ് എഫ്3ക്യു, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എഫ്6, ഒപ്റ്റിമസ് എഫ്7, ഒപ്റ്റിമസ് എല്‍2 II, ഒപ്റ്റിമസ് എല്‍3 ഡ്യുവല്‍, ഒപ്റ്റിമസ് എല്‍4കക, ഒപ്റ്റിമസ് എല്‍4 ഡ്യുവല്‍, ഒപ്റ്റിമസ് എല്‍5, ഒപ്റ്റിമസ് എല്‍5 II, ഒപ്റ്റിമസ് എല്‍5 ഡ്യുവല്‍, ഒപ്റ്റിമസ് എല്‍7, ഒപ്റ്റിമസ് എല്‍7 II,ഒപ്റ്റിമസ് എല്‍7 II ഡ്യുവല്‍, ഒപ്റ്റിമസ് നൈട്രോ.
സാംസങ്- ഗാലക്‌സി എയ്‌സ് 2, ഗാലക്‌സി എസ്2,ഗാലക്‌സി എസ്3 മിനി,ഗാലക്‌സി ട്രെന്‍ഡ് II, ഗാലക്‌സി ട്രെന്‍ഡ് ലൈറ്റ്, ഗാലക്‌സി എക്‌സ് കവര്‍ 2, ഗാലക്‌സി കോര്‍
സോണി- എക്‌സ്പീരിയ ആര്‍ക് എസ്, എക്‌സ്പീരിയ മിറോ, എക്‌സ്പീരിയ നിയോ എല്‍
മറ്റുള്ളവ- ആര്‍ര്‍ക്കോസ് 53 പ്ലാറ്റിനം, ഇസഡ്ടിഇ മെമോ വി956,ഇസഡ്ടിഇ ഗ്രാന്‍ഡ് എസ് ഫ്‌ളെക്‌സ്, ഇസഡ്ടിഇ ഗ്രാന്‍ഡ് എക്‌സ് ക്യാഡ് വി987, എച്ച്ടിസി ഡിസൈര്‍ 500,ക്വാഡ് എക്‌സല്‍, ലെനോവോ എ820, വികോ ക്ലിന്‍ക് ഫൈവ്, വികോ ഡാര്‍ക്ക്‌നൈറ്റ് ഇസഡ്ടി