scorecardresearch

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍; വാട്സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു

കഴിഞ്ഞ ആഴ്ച, വാട്ട്സ്ആപ്പ് പോള്‍ ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു,

വാട്ട്‌സ്ആപ്പ് ചാറ്റ് ഫീച്ചറിൽ സൂക്ഷിക്കുക
WhatsApp

ന്യൂഡല്‍ഹി: വാട്സ്ആപ്പിന് മറ്റൊരു ഉപയോഗപ്രദമായ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ‘അഡ്മിന്‍ റിവ്യു’ എന്ന് വിളിക്കപ്പെടുന്ന വരാനിരിക്കുന്ന ഫീച്ചര്‍ ഗൂപ്പ് ചാറ്റില്‍ അനുചിതമായ സന്ദേശങ്ങള്‍ അഡ്മിന് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നു. ഗ്രൂപ്പ് അംഗങ്ങള്‍ ഒരു പ്രത്യേക സന്ദേശം കുറ്റകരമോ അനുചിതമോ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, അത് അവലോകനത്തിനായി ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൈമാറും, തുടര്‍ന്ന് ഗ്രൂപ്പിലെ എല്ലാവര്‍ക്കുമായി സന്ദേശം ഇല്ലാതാക്കാന്‍ സാധിക്കും. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രൂപ്പ് സെറ്റിങ്‌സ് പേജില്‍ പുതിയ ഓപ്ഷന്‍ ലഭ്യമാകും, അതായത് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയൂ. റിപ്പോര്‍ട്ട് ചെയ്ത സന്ദേശങ്ങളെ സംബന്ധിച്ചിടത്തോളം, ഗ്രൂപ്പ് ഇന്‍ഫോ സെറ്റിങ്‌സിലുള്ള പുതിയ വിഭാഗത്തില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അവ ദൃശ്യമാകും.

അജ്ഞാത സന്ദേശങ്ങളെ നിശബ്ദമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മറ്റൊരു സവിശേഷതയിലും ഡവലപ്പര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പ് ക്രമീകരണങ്ങളിലെ ‘പ്രൈവസി’ സെക്ഷനില്‍ അജ്ഞാത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും, അവ ‘കോളുകള്‍’ ടാബിലും അറിയിപ്പുകളിലും തുടര്‍ന്നും ദൃശ്യമാകും.

ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കഴിവ് ഇപ്പോഴും പരീക്ഷിക്കപ്പെടുമ്പോള്‍, വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സൈലന്‍സ് അണ്‍ നോണ്‍ കോളേഴ്സ് ഫീച്ചര്‍ ഇതിനകം ലഭ്യമാണ്, ഡെവലപ്പര്‍മാര്‍ ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ പദ്ധതിയിടുന്നു.

കഴിഞ്ഞ ആഴ്ച, വാട്ട്സ്ആപ്പ് പോള്‍ ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു, ചിത്രങ്ങളും ഡോക്യുമെന്റുകളും അടിക്കുറിപ്പുകളോടെ ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യം, ഐക്ലൗഡ് കൂടാതെ ഒരു ഐഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് ചാറ്റുകള്‍ കൈമാറാനുള്ള അപ്‌ഡേറ്റും കൊണ്ടുവന്നിരുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp to soon let users report inappropriate messages on group chat silence unknown callers