/indian-express-malayalam/media/media_files/uploads/2021/06/whatsapp-1200-2.jpg)
ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നത് കഴിഞ്ഞ ദിവസമാണ്, ഇപ്പോഴിതാ, കമ്പനി വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചറും അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായുള്ള വാർത്തകളാണ് വരുന്നത്. ഈ സവിശേഷത നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ സന്ദേശങ്ങൾ വാട്ട്‌സ്ആപ്പിലേക്കോ ഫെയ്‌സ്ബുക്ക് സെർവറിലേക്കോ അയയ്ക്കില്ലെന്ന് വാബീറ്റഇൻഫോ റിപ്പോർട്ടിൽ പറയുന്നു, പക്ഷേ ആപ്പിൾ ട്രാൻസ്ക്രിപ്ഷൻ നൽകും. ആപ്പിളിന്റെ സ്പീച്ച് റെക്കഗ്നിഷൻ ടെക്നോളജി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അപ്പോൾ, ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയാം?
ഈ സവിശേഷത ഒരു ഓപ്ഷനായാകും ലഭ്യമാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കൾക്ക് വോയ്‌സ് സന്ദേശം ട്രാൻസ്ക്രൈബ് (എഴുതി കാണാൻ) ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർ ഉപയോഗിക്കുന്ന ഫോണിന്റെ സ്പീച്ച് റെക്കഗ്നിഷൻ ടെക്കിലേക്ക് വാട്സ്ആപ്പിന് ആക്‌സസ് നൽകേണ്ടതുണ്ട്.
നിങ്ങൾ അനുമതി നൽകിയുകഴിഞ്ഞാൽ, നിങ്ങൾക്ക് ട്രാൻസ്ക്രിപ്ഷൻ സേവനം ഉപയോഗിക്കാൻ കഴിയും. നിങ്ങൾ ഒരു ശബ്ദ സന്ദേശം പ്ലേ ചെയ്യുമ്പോൾ, "ട്രാൻസ്ക്രിപ്റ്റ്" ഓപ്‌ഷൻ സ്ക്രീനിൽ പോപ്പ് അപ്പ് ചെയ്ത് വരും, അവിടെ നിങ്ങൾക്ക് സന്ദേശങ്ങൾ വായിക്കാനാകും. നിങ്ങൾക്ക് ഏത് സ്ഥലത്തുനിന്നും വോയ്‌സ് സന്ദേശത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങൾക്ക് പ്ലേ ചെയ്യാമെന്നും റിപ്പോർട്ട് പറയുന്നു.
"ഒരു സന്ദേശം ആദ്യമായി ട്രാൻസ്ക്രിപ്റ്റ് ചെയ്യുമ്പോൾ, അതിന്റെ ട്രാൻസ്ക്രിപ്ഷൻ വാട്ട്‌സ്ആപ്പ് ഡാറ്റാബേസിൽ സംരക്ഷിക്കപ്പെടുന്നു, അതിനാൽ നിങ്ങൾക്ക് പിന്നീട് അതിന്റെ ട്രാൻസ്ക്രിപ്ഷൻ കാണണമെങ്കിൽ അത് വീണ്ടും ട്രാൻസ്ക്രിപ്റ്റ് ചെയ്യേണ്ടതില്ല," വാബീറ്റഇൻഫോ പറഞ്ഞു.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ എപ്പോൾ പുറത്തിറക്കുമെന്ന് ഇപ്പോൾ അറിയില്ല. റിപ്പോർട്ട് അനുസരിച്ച്, വോയ്‌സ് മെസ്സേജ് ട്രാൻസ്ക്രിപ്ഷൻ സവിശേഷത ഉടൻ തന്നെ ഐഒഎസ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.