scorecardresearch

സ്റ്റാറ്റസ് അപ്ഡേറ്റില്‍ അമളി പറ്റാറുണ്ടോ? പരിഹാരവുമായി വാട്സ്ആപ്പ്

പലര്‍ക്കും വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ അബദ്ധങ്ങള്‍ പറ്റാറുണ്ട്, അതിനൊരു പരിഹാരമായിരിക്കും പുതിയ സവിശേഷത

Covid-19 Vaccine Certificate in WhatsApp, How To Download Covid-19 Vaccine Certificate in WhatsApp, Vaccine Certificate in WhatsApp, Vaccine Certificate Download, How To Download Covid-19 Vaccine Certificate, Download Covid-19 Vaccine Certificate, How To Download Vaccine Certificate, Download Vaccine Certificate, How To Download Vaccine Certificate in WhatsApp, WhatsApp, Vaccine Certificate, Covid-19 Vaccine Certificate, Covid-19 Vaccine, Covid Vaccine, Covid-19, Covid, Vaccine, വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്, വാട്സ്ആപ്പ്, വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ, കോവിഡ് വാക്സിൻ സർട്ടിഫിക്കിറ്റ് വാട്സ്ആപ്പിൽ, MyGov, MyGov Corona Helpdesk, MyGov Covid Helpdesk, Corona Helpdesk, Covid Helpdesk, MyGov Helpdesk, കോവിഡ് ഹെൽപ് ഡെസ്ക്, കൊറോണ ഹെൽപ് ഡെസ്ക്,malayalam news, ie malayalam

മുംബൈ: പലര്‍ക്കും വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ അബദ്ധങ്ങള്‍ പറ്റാറുണ്ട്. ചിലപ്പോള്‍ അപ്ലോഡ് ചെയ്യുന്ന ചിത്രം മാറിപോകാം, കൈ തട്ടി അറിയാതെ എന്തെങ്കിലും സ്റ്റാറ്റസായി മാറാം അങ്ങനെ ഒരുപാട് അമളികള്‍. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് പരിഹാരമായി പുതിയ സവിശേഷത അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.

വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പെട്ടന്ന് തന്നെ പിന്‍വലിക്കാനുള്ള സവിശേഷത വാട്സ്ആപ്പ് വികസിപ്പിക്കുകയാണ്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് സമീപമായി അണ്‍ഡു ബട്ടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഒരു ക്ലിക്കില്‍ സ്റ്റാറ്റസുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ത്രീ ഡോട്ട് ബട്ടണ്‍ വഴിയാണ് ഉപയോക്താക്കള്‍ സ്റ്റാറ്റസുകള്‍ ഡീലീറ്റ് ചെയ്യുന്നത്.

WhatsApp

നിലവില്‍ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുന്നതിലും വേഗത്തില്‍ ഇനി ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനാല്‍ തന്നെ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ മറ്റുള്ളവര്‍ കാണുന്നതിന് മുന്‍പ് തന്നെ ഒഴിവാക്കാനായി സാധിക്കും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസിലാണ് സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഇത് എത്തിയേക്കുമെന്നാണ് വിവരം.

എന്നാല്‍ ആന്‍ഡ്രോയിഡില്‍ പുതിയ സവിശേഷത എന്ന് എത്തുമെന്നതില്‍ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Also Read: മോട്ടോ ജി31 മുതൽ റെഡ്മി 10 പ്രൈം വരെ: 15,000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ വാങ്ങാവുന്ന മികച്ച ഫോണുകൾ

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp to introduce undo button to delete accidentally posted status