scorecardresearch

Latest News

ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്; വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു

ടെലഗ്രാം, സിഗ്നല്‍ പോലുള്ള ആപ്ലിക്കേഷനുകളുമായി മത്സരിക്കാന്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പിനെ സഹായിച്ചേക്കും

WhatsApp, Privacy Policy

ന്യൂഡല്‍ഹി: ഗ്രൂപ്പുകളില്‍ അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഗ്രൂപ്പിനുള്ളില്‍ തന്നെ ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സൂചന.

കമ്മ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും. പിന്നീട് മറ്റ് ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും സന്ദേശം അയക്കാം. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചാറ്റ് എന്‍ഡ് ടു എന്‍ഡ് എൻക്രിപ്റ്റഡ് ആയിരിക്കും.

ഗ്രൂപ്പ് ചാറ്റുകളിലെ കമ്മ്യൂണിറ്റികള്‍ തിരിച്ചറിയാനായി ചെറിയ ഡിസൈന്‍ മാറ്റവും വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിനായി പ്രത്യേകം ഐക്കണുകള്‍ നല്‍കും. കമ്പനി ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്നതില്‍ ഔദ്യോഗിക വിവരമില്ല.

ടെലഗ്രാം, സിഗ്നല്‍ പോലുള്ള ആപ്ലിക്കേഷനുകളുമായി മത്സരിക്കാന്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പിനെ സഹായിച്ചേക്കും. ഇത്തരമൊരു ഫീച്ചര്‍ വാട്സ്ആപ്പില്‍ വരാനുള്ള സാധ്യത ആദ്യമായി കണ്ടെത്തിയത് എക്സ്ഡിഎ ഡെവലപ്പേഴ്സ് ആണ്.

അടുത്തിടയാണ് വെബ് വേര്‍ഷനില്‍ വാട്സ്ആപ്പ് പുതിയ മൂന്ന് സവിശേഷതകള്‍ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് വെബ് വേര്‍ഷനില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും ശേഷം പരിശോധിക്കാനും സാധിക്കും. സ്റ്റിക്കര്‍ സജഷന്‍ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ സ്റ്റിക്കര്‍ സജഷനുകള്‍ ലഭിക്കും. ഏത് സ്റ്റിക്കറാണ് ചാറ്റിന് അനുയോജ്യമാവുക എന്നത് ഉപയോക്താവിന് എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. എന്നാല്‍ സ്റ്റിക്കര്‍ തിരഞ്ഞെടുക്കുന്നതിനായി ഒന്നിലധികം ടാബുകളില്‍ പോകേണ്ടി വന്നേക്കാം. അടുത്ത അപ്ഡേറ്റോട് കൂടി മാറ്റം ഉണ്ടാകുമെന്നാണ് സൂചന.

Also Read: വാട്സ്ആപ്പ്: ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിൽ മാറ്റം വരുന്നതായി റിപ്പോർട്ട്

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Whatsapp to introduce communities feature

Best of Express