ആപ്പിൾ ഐപാഡിലും ഇനി വാട്സ് ആപ്പ് ലഭ്യമാകും. വാട്സ്ആപ്പ് ബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി ലഭിക്കുന്ന ഫോർവേഡ് മെസേജുകൾ ഒഴിവാക്കുന്നതിനുള്ള ഫീച്ചറോട് കൂടിയാണ് വാട്സ്ആപ്പ് ഐപാഡിൽ എത്തുന്നതാണ് സൂചനകൾ.
വാട്സ്ആപ്പ് ഐപാഡിൽ ലഭിക്കുമെന്ന വാർത്തകൾ പുറത്ത് വന്നെങ്കിലും നിലവിൽ ആപ്പ് സ്റ്റോറിൽ വാട്സ്ആപ്പ് ലഭ്യമാകില്ല. എന്നാൽ അടുത്ത് അപ്ഡേറ്റൂട് കൂടി ഐപാഡിൽ വാട്സ്ആപ്പ് ലഭ്യമാകുമെന്നാണ് കരുതുന്നത്.
വാട്സ്ആപ്പ് ബീറ്റഇൻഫോ ഷെയർ ചെയ്തിരിക്കുന്നത് സ്ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നത് ഐഒഎസ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലെ പോലെ തന്നെയാകും ഐപാഡിലും വാട്സ്ആപ് പ്രവർത്തിക്കുകയെന്നാണ്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്.