വാട്‌സ്ആപ്പ് നിങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണോ, നിങ്ങളുപയോഗിക്കുന്ന പഴയ സ്‌മാർട്ഫോണാണോ, എങ്കിൽ ഈ വാർത്ത നിങ്ങൾക്കുളളതാണ്. ഇനി മുതൽ പഴയ സ്‌മാർട്ഫോണുകളിൽ പ്രവർത്തിക്കേണ്ടതില്ലെന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്റെ അണിയറക്കാർ തീരുമാനിച്ചു.
ഇതോടെ ഇനി നോക്കിയ എസ്40, ആൻഡ്രോയ്‌ഡ് 2.3.7 ഗിഞ്ചർബ്രഡ്, ആപ്പിൾ ഐഫോൺ7 എന്നിവയിലും ഇവയ്‌ക്ക് മുൻപുളള സ്‌മാർട്ഫോണുകളിലും വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല. നോക്കിയ എസ്40 യിൽ ഈ വർഷം ഡിസംബർ 31 ഓടെയും മറ്റുളളവയിൽ 2020 ഫെബ്രുവരി 1 നുമാണ് അവസാനമായി ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുക.
പക്ഷെ ഈ തീരുമാനം വളരെ ചുരുക്കം ഉപഭോക്താക്കളെ മാത്രമേ ബാധിക്കൂ. ആൻഡ്രോയ്‌ഡ് 2.3.7 ഗിഞ്ചർബ്രഡ്, ആപ്പിൾ ഐഫോൺ7 എന്നിവ വെറും 0.3 ശതമാനം പേർക്ക് മാത്രമേയുളളൂവെന്നാണ് റിപ്പോർട്ടുകൾ.
വിൻറോസ് ഫോൺ 8.0, ബ്ലാക്ബെറി, ബ്ലാക്ബെറി 10 എന്നിവയിൽ പ്രവർത്തനം അവസാനിപ്പിക്കാനുളള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കവും. ഇതിന് പുറമെ ചില ഫീച്ചറുകൾ എത് സമയവും പ്രവർത്തിക്കാതെയാവാം എന്ന സൂചനയും വാട്‌സ്ആപ്പ് അധികൃതർ നൽകി.