ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസഞ്ചർ ആപ്ലിക്കേഷനാണ് വാട്സാപ്പ്. ദശലക്ഷകണക്കിന് വരുന്ന ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചും നിലവിലുള്ളത് മെച്ചപ്പെടുത്തിയുമാണ് വാട്സാപ്പ് മുന്നോട്ട് പോകുന്നത്. എന്നാൽ വാട്സാപ്പ് ഉപയോക്താക്കൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് മറ്റൊരു ഫോണിലേക്ക് മറുമ്പോൾ വാട്സാപ്പ് ഡാറ്റ നഷ്ടപ്പെടുന്നത്. സന്ദേശങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെടുന്ന അനുഭവം നമ്മളിൽ പലർക്കുമുണ്ടായിട്ടുണ്ടാകാം, എന്നാൽ ഇനി അത് സംഭവിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
Also Read: വാട്സാപ്പിൽ ആനിമേറ്റഡ് സ്റ്റിക്കേഴ്സ് അയക്കാം; നിങ്ങൾ ചെയ്യേണ്ടത്
രണ്ട് വഴികളാണ് ചാറ്റ് ഉൾപ്പടെയുള്ള സന്ദേശങ്ങളും മറ്റു ഡാറ്റകളും നഷ്ടപ്പെടാതിരിക്കാനുള്ളത്. ഒന്ന്, ഗൂഗിൾ ഡ്രൈവിലേക്ക് അല്ലെങ്കിൽ ഐക്ലൗഡിലേക്ക് ബാക്ക്അപ്പും റീസ്റ്റോറും ചെയ്യുക. രണ്ട് മാനുവൽ ബാക്ക്അപ്പ്.
ആൻഡ്രോയ്ഡ്
- ഫോണിൽ വാട്സാപ്പ് തുറന്ന ശേഷം വലത് വശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. അതിൽ സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുത്ത് ചാറ്റ്സിലേക്ക് പോയ ശേഷം ചാറ്റ്സ് ബാക്ക്അപ്പ് എന്ന ഓപ്ഷനും എനേബിൾ ചെയ്യുക.
- ഇവിടെ നിങ്ങൾക്ക് ബാക്ക്അപ്പ് ഓട്ടോമാറ്റിക്കലി ചെയ്യണോ മാനുവലി ചെയ്യണോ എന്ന് തിരഞ്ഞെടുക്കാം. ദിവസംതോറും, ആഴ്ചയിലൊരിക്കൽ, മാസത്തിലൊരിക്കൽ എന്നിങ്ങനെയാണ് ഓട്ടോമാറ്റിക് ബാക്ക്അപ്പ്.
- പുതിയ ഫോണിൽ വാട്സാപ്പ് തുറക്കുമ്പോൾ തന്നെ ചാറ്റ് റിക്കവർ ചെയ്യാനുള്ള അനുവാദം ചോദിക്കും.
- അനുവാദം നൽകിയാൽ എല്ലാ സന്ദേശങ്ങളും ചാറ്റുകളും നിങ്ങളുടെ സ്മാർട്ഫോണിൽ ഉടൻ തന്നെ ലഭ്യമാകും.
Also Read: ഹാക്ക് ചെയ്ത വാട്സാപ്പ് അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം
ഐഫോൺ
- ഐഒഎസിൽ ഉപയോക്താക്കൾക്ക് വാട്സാപ്പ് സെറ്റിങ്സിൽ ആപ്പിൾ ഐഡിയിലുള്ള ഐക്ലൗഡ് ഓൺ ചെയ്യണം. നേരത്തെ ചെയ്തതാണെങ്കിൽ ഈ ഭാഗം ഒഴിവാക്കാം.
- വാട്സാപ്പ് തുറന്ന് സെറ്റിങ്സിൽ ചാറ്റ് എന്ന സെക്ഷനിൽ ചാറ്റ് ബാക്ക്അപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇവിടെ നിങ്ങൾക്ക് ഏതൊക്കെ തരത്തിലുള്ള സന്ദേശങ്ങൾ (ടെക്സ്റ്റ്, വീഡിയോ, ഓഡിയോ) ബാക്ക്അപ്പ് ചെയ്യാമെന്നും തിരഞ്ഞെടുക്കാം.
മാനുവൽ ബാക്ക്അപ്പ്
- ഇതുകൂടാതെ എക്സ്റ്റേണൽ കണക്ഷൻ ഉപയോഗിച്ചും ബാക്ക്അപ്പ് ചെയ്യാവുന്നതാണ്.
- യുഎസ്ബി കേബിൾ ഉപയോഗിച്ച് പിസി അല്ലെങ്കിൽ ലാപ്ടോപിൽ ഫോൺ കണക്ട് ചെയ്യുക.
- ഇന്റേണല്‍ മെമ്മറിയിൽ വാട്സാപ്പ് ഡേറ്റാബേയ്സ് തിരയുക. “msgstore-2020-07-10.db.crypt1” എന്ന ഫയൽ കോപ്പി ചെയ്തെടുക്കാം.
- പുതിയ ഫോണിൽ വാട്സാപ്പ് തുറക്കുന്നതിന് മുമ്പ് ഈ ഫയൽ ഇന്റേണല്‍ മെമ്മറിയിൽ പേസ്റ്റ് ചെയ്യുക.