എല്ലാ ഉപയോക്താക്കൾക്കുമായി വാട്ട്‌സ്ആപ്പ് പുതിയ ചാറ്റ് ഫിൽട്ടർ ഫീച്ചർ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. പുതിയ ഫീച്ചർ ബിസിനസ്സ് അക്കൗണ്ടുകൾക്ക് മാത്രമുള്ളതും ഒന്നിലധികം ചാറ്റുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതുമായിരിക്കും.
ചാറ്റ് ഫിൽട്ടർ ഫീച്ചർ ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്ന് ഡബ്ല്യുഎബീറ്റ ഇൻഫോ ബ്ലോഗിന്റെ പുതിയ റിപ്പോർട്ട് പറയുന്നു. ചാറ്റുകൾ വേഗത്തിൽ കണ്ടെത്താൻ ഈ ഫീച്ചർ സഹായിക്കും അനുവദിക്കുകയും ചെയ്യും.
ഫിൽട്ടറുകളിൽ അൺറീഡ് ചാറ്റ്സ്, കോൺടാക്റ്റുകൾ, നോൺ-കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ എന്നിവ പോലുള്ള ഓപ്ഷനുകൾ വച്ച് അത്തരം ചാറ്റ് മാത്രം കണ്ടെത്താൻ സാധിക്കും. ഈ ഓപ്‌ഷനുകളിലൊന്ന് തിരഞ്ഞെടുത്താൽ ആ ചാറ്റുകൾ മാത്രം കാണാം.
“ ഡെസ്‌ക്‌ടോപ്പിലെ സെർച്ച് ബാറിൽ ടാപ്പുചെയ്യുമ്പോൾ ബിസിനസ്സ് അക്കൗണ്ടുകൾക്ക് ഫിൽട്ടർ ബട്ടൺ ദൃശ്യമാകും. അൺറീഡ് ചാറ്റുകൾ, കോൺടാക്റ്റുകൾ, നോൺ-കോൺടാക്റ്റുകൾ, ഗ്രൂപ്പുകൾ എന്നിവ തിരയുന്നത് ഇത് എളുപ്പമാക്കുന്നു. ” റിപ്പോർട്ടിൽ പറയുന്നു.
“ആപ്പിന്റെ ഭാവി അപ്‌ഡേറ്റിൽ സ്റ്റാൻഡേർഡ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾക്കും ഇതേ ഫീച്ചർ ഉപയോഗിക്കാനാകും. എന്നാൽ അതിൽ ഒരു വ്യത്യാസമുണ്ട്. നിങ്ങൾ ചാറ്റുകൾക്കും സന്ദേശങ്ങൾക്കുമായി തിരയാത്തപ്പോഴും ഫിൽട്ടർ ബട്ടൺ എല്ലായ്പ്പോഴും ദൃശ്യമാകും,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ചാറ്റ് ഫിൽട്ടർ ഫീച്ചർ നിലവിൽ ബീറ്റയിലാണ്. നിലവിൽ ഡെസ്ക്ടോപ്പ് ബീറ്റ v2.2216.40-ന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.