റീ കോള്‍ ഫീച്ചറിനു ശേഷം മറ്റൊരു പുത്തന്‍ ഫീച്ചറുമായി എത്തുകയാണ് വാട്ട്‌സ്ആപ്പ്. ഗ്രൂപ്പ് വോയിസ് കോള്‍ സൗകര്യമാണ് ഏറ്റവും പുതിയതായി വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഒഎസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ബീറ്റ പതിപ്പായാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ ഉടന്‍ ഈ ഫീച്ചര്‍ എത്തും.

നിലവില്‍ വീഡിയോ കോള്‍, വോയ്സ് കോള്‍, സംവിധാനങ്ങള്‍ മാത്രമാണ് വാട്ട്‌സ്ആപ്പില്‍ ഉള്ളത്. ഗ്രൂപ്പ് വോയ്സ് കോള്‍ സൗകര്യം കൂടി എത്തുന്നതോടെ വാട്ട്‌സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രൂപ്പ് കോളിംഗ് സംവിധാനത്തിനായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ 2.17.70 പതിപ്പിലേക്ക് വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ഇതിന്റെ ബീറ്റ പതിപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യം. അടുത്തവര്‍ഷം ഗ്രൂപ്പ് വീഡിയോ കോളിംഗ് വാട്ട്‌സ്ആപ്പ് ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ