ആർക്കും ആരെയും ഇനി ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താൻ പറ്റില്ല; മാറ്റത്തിനൊരുങ്ങി വാട്‌സ്‌ആപ്പ്

സ്റ്റാറ്റസ് പ്രൈവസി പോലെ ഗ്രൂപ്പുകളിലും പ്രൈവസി ഉറപ്പ് വരുത്തുന്നതാണ് പുതിയ പരിഷ്കാരം

WhatsApp, WhatsApp Group chat, WhatsApp Group invite, WhatsApp Group chat restrictions, WhatsApp Group settings, WhatsApp Group chat, WhatsAp Group feature, WhatsApp Group invite, WhatsApp Group chat privacy

വാട്സ്ആപ്പിൽ പുതുക്കലുകൾ തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാട്സ്ആപ്പിലെ ഗ്രൂപ്പ് ചാറ്റുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്. ഗ്രൂപ്പുകളിലേയ്ക്ക് ആർക്ക് വേണമെങ്കിലും ആരേ വേണമെങ്കിലും ആഡ് ചെയ്യാമെന്ന സ്ഥിതിയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള കമ്പനിയുടെ നീക്കം. വാട്സ്ആപ്പ് ബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ഏത് ഗ്രൂപ്പിലേയ്ക്കും ആർക്കും ആരെയും ആഡ് ചെയ്യാവുന്ന അവസ്ഥയാണ്. എന്നാൽ പുതിയ പരിഷ്കാരം വരുന്നതോടെ ഈ സാഹചര്യത്തിന് മാറ്റം വരും. സ്റ്റാറ്റസ് പ്രൈവസി പോലെ ഗ്രൂപ്പുകളിലും പ്രൈവസി ഉറപ്പ് വരുത്തുന്നതാണ് പുതിയ പരിഷ്കാരം. പ്രൈവസി സെറ്റിങ്ങിൽ ഇനി മുതൽ ഗ്രൂപ്പ് എന്ന ഓപ്ഷനും എത്തും. തുടക്കത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.

പ്രൈവസി സെറ്റിങ്സ് ഉപയോഗിച്ച് മൂന്ന് തരത്തിലാകും ഇത് നിയന്ത്രിക്കാനാകുക. ഉപഭോക്താവിന്റെ നമ്പറുള്ള ആർക്കും ആഡ് ചെയ്യാമെന്ന നിലവിലെ സാഹചര്യത്തിന് പുറമെ ഉപഭോക്താവിന്റെ കോൺഡാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് മാത്രം, ആർക്കും പറ്റില്ല എന്നീ രണ്ട് ഓപ്ഷനുകൾ കൂടി വാട്സ്ആപ്പ് ഉൾപ്പെടുത്തും. 72 മണിക്കൂർ മാത്രമാകും ഒരു ഗ്രൂപ്പ് ഇൻവിറ്റേഷൻ നീണ്ടു നിൽക്കുക.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp testing group chat invitation system restrict users

Next Story
1,999 രൂപ മാസ തവണയിൽ ആപ്പിൾ ഐഫോൺ എക്‌സ്ആർ സ്വന്തമാക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com