scorecardresearch

വാട്ട്സ്ആപ്പില്‍ ഏത് ഇമോജിയും റിയാക്ഷനുവേണ്ടി ഉപയോഗിക്കാം; റിപ്പോര്‍ട്ട്

അടുത്തിടെ നിരവധി സവിശേഷതകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്

അടുത്തിടെ നിരവധി സവിശേഷതകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്

author-image
Tech Desk
New Update
whatsapp, facebook, telegram

മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് അടുത്തിടയാണ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് റിയാക്ഷനുകള്‍ നല്‍കാമെന്ന സവിശേഷത അവതരിപ്പിച്ചത്. നിലവില്‍ ആറ് ഇമോജികള്‍ മാത്രം ഉപയോഗിച്ചെ റിയാക്ഷന്‍ നല്‍കാന്‍ സാധിക്കുകയുള്ളു. വാബീറ്റഇന്‍ഫൊയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏത് ഇമോജി വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിലേക്ക് സവിശേഷതയെ മാറ്റാനൊരുങ്ങുകയാണ് കമ്പനി.

Advertisment

നിലവിൽ, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും സമാനമായി ആറ് ഇമോജികൾ മാത്രമാണ് റിയാക്ഷനുകള്‍ നല്‍കാനായി ഉപയോഗിക്കാവുന്നത്. എന്നാൽ ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും ഇമോജികളുടെ ടാബിനൊപ്പം "പ്ലസ്" ചിഹ്നമുണ്ട്. അതിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, ലഭ്യമായ എല്ലാ ഇമോജികളും റിയാക്ഷനുകള്‍ നല്‍കാനായി ലഭിക്കും.

publive-image

അടുത്തിടെ നിരവധി സവിശേഷതകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്തക്കളുടെ സ്വകാര്യത വർധിപ്പിക്കുന്നത് ആണ് കൂടുതലും. ആരൊക്കെ നിങ്ങളുടെ വിവരങ്ങൾ കാണേണ്ട എന്ന് നിങ്ങൾക്ക് തീരുമാനിക്കാനാവും. നേരത്തെ അത് ഒഴിവാക്കണമെങ്കിൽ എല്ലാവരിൽ നിന്നും ഒഴിവാക്കുക എന്നതേ വഴി ഉണ്ടായിരുന്നുള്ളു. ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പോലെ കുറച്ചു പേരിൽ നിന്ന് മാത്രമായി “മൈ കോണ്ടാക്ട്സ് എക്സപ്റ്റ്” എന്നത് ഉപയോഗിച്ച് ലാസ്റ്റ് സീനും പ്രൊഫൈൽ ചിത്രവും മറച്ചുവയ്ക്കാം.

Advertisment

പുതിയ ഓപ്ഷൻ കൂടി വരുന്നതോടെ വാട്ട്‌സ്ആപ്പിന് ഇപ്പോൾ ആകെ നാല് സ്വകാര്യതാ നിയന്ത്രണ ക്രമീകരണങ്ങളാകും. ഇവ താഴെ പറയുന്നവയാണ്.

എവരിവൺ: നിങ്ങളുടെ ലാസ്റ്റ് സീൻ, പ്രൈഫൈൽ ചിത്രം, എബൌട്ട്, സ്റ്റാറ്റസ് എന്നിവ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും കാണാനാവും.

മൈ കോൺടാക്ട്സ്: ലാസ്റ്റ് സീൻ, പ്രൊഫൈൽ ചിത്രം, എബൌട്ട് എന്നിവ നിങ്ങളുടെ കോൺടാക്ട്സിൽ ഉള്ളവർക്ക് മാത്രമേ കാണാനാവൂ.

മൈ കോൺടാക്ട്സ് എക്സെപ്റ്റ്: ഇതിൽ നിങ്ങളുടെ ലാസ്റ്റ് സീൻ, പ്രൊഫൈൽ ചിത്രം, എബൌട്ട് എന്നിവ നിങ്ങളുടെ കോൺടാക്ടിലെ ചിലരിൽ നിന്ന് മാത്രമായി മറച്ചുവച്ച് ഇടാം.

നോബഡി: നിങ്ങളുടെ ലാസ്റ്റ് സീൻ, പ്രൊഫൈൽ ചിത്രം, എബൌട്ട്, സ്റ്റാറ്റസ് എന്നിവ ആർക്കും കാണാൻ കഴിയില്ല.

അടുത്തിടെ, വാട്സ്ആപ്പ് ഗ്രൂപ്പ് കോളിലും പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ജോയിൻ ചെയ്യുന്നവർക്ക് നോട്ടിഫിക്കേഷൻ നൽകുന്നത് മുതൽ കോളിനിടെ ഓരോരുത്തരെ മ്യൂട്ട് ചെയ്യുന്നതും മെസ്സേജ് ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

Also Read: വാട്ട്‌സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യത സവിശേഷതകൾ ഇവയാണ്

Privacy Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: