ന്യൂഡല്‍ഹി:വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി പുതിയ സവിശേഷതകള്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. തിയതി അടിസ്ഥാനമാക്കി സന്ദേശങ്ങള്‍ തിരയാനും, സന്ദേശങ്ങള്‍ അയക്കുന്നവരുടെ ക്രമത്തില്‍ സ്റ്റാറ്റസുകള്‍ കാണാനും അവസരമൊരുക്കുന്നതിനൊപ്പം ഉപയോക്താവിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണുന്നത് നിയന്ത്രിക്കാനുള്ള സവിശേഷത കൂടിയാണ് പുതിയ പതിപ്പില്‍ ഉള്‍പെടുത്താന്‍ തയാറെടുക്കുന്നത്.
വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ചു ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമ്മ് സൈന്‍ അപ്പ് ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റയുടെ 2.22.20.9 അപ്ഡേറ്റുള്ളവര്‍ക്കും മാത്രമേ പുതിയ പതിപ്പ് ലഭ്യമാക്കിയിട്ടുള്ളു.
പുതിയ സവിശേഷത ലഭ്യമാകാന്‍ വാട്‌സാപ്പ് സെറ്റിങ്‌സിലെ privacy സെക്ഷനില്‍ ആയി ക്രമീകരിച്ചിരിക്കുന്ന last seen and online എന്ന ഓപ്ഷനുകള്‍ തെരഞ്ഞെടുക്കണം. ഇതില്‍ ഓണ്‍ലൈന്‍ എന്ന ഓപ്ഷനില്‍ ക്രമീകരിച്ചിരിക്കുന്ന ‘എവരിവണ്‍ ‘ എന്ന ഓപ്ഷനില്‍ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാന്‍ കഴിയുന്നൂ. എന്നാല്‍ ‘ലാസ്റ്റ് സീന്‍’ എന്ന ഓപ്ഷന്‍ ‘നോബഡി’യെന്ന് മാറ്റിയാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ മറ്റാര്‍ക്കം കാണാന്‍ കഴിയില്ല.
നിലവില്‍ ഈ സവിശേഷത ഉള്‍പ്പെടുത്തിയ പുതിയ പതിപ്പ് ഏതാനും ബീറ്റ ടെസ്റ്റേഴ്‌സിനു മാത്രം ലഭ്യമാക്കിയിട്ടുള്ളു. മറ്റുള്ള ബീറ്റ ടെസ്റ്റേഴ്‌സിലേക്ക് കൂടെ എത്തിക്കാന്‍ എത്ര സമയം എടുക്കുമെന്നതില്‍ ആശങ്ക ഉള്ളതിനാല്‍ വാട്‌സാപ്പിന്റെ സാധാരണ പതിപ്പിലേക്കു ഈ സവിശേഷത എത്തിക്കാന്‍ കാലതാമസം ഉണ്ടായേക്കും.