ന്യൂഡല്‍ഹി: ‘സേഫ്റ്റി സേഫ് വിത്ത് വാട്‌സാപ്പ്’ എന്ന പുതിയ കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളെ ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ച് ബോധവയ്കരിക്കുന്നതാണ് കാമ്പയിന്‍. മൂന്നു മാസത്തെ കാലയളവില്‍ നടക്കുന്ന കാമ്പയിന്‍ ബ്ലോക്ക്, റിപ്പോര്‍ട്ട്, 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍, പ്രൈവസി ആന്‍ഡ് ഗ്രൂപ്പ് സെറ്റിങ്‌സ് എന്നിവ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
വാട്ട്സ്ആപ്പ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ആണെങ്കിലും വാട്ട്സ്ആപ്പിലെ ദൈനംദിന കാര്യങ്ങളില്‍ സുരക്ഷ പ്രാനമാണ് വാട്ട്സ്ആപ്പ് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ ശിവനാഥ് തുക്രല്‍ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. പ്ലാറ്റ്ഫോമില്‍ സുരക്ഷിതരായിരിക്കാന്‍ ആവശ്യമായി ചെയ്യേണ്ടതെല്ലാം ഉപയോക്താക്കളെ ബോധവത്കരിക്കുക എന്നതാണ് പുതിയ കാമ്പെയ്നിന്റെ പിന്നിലെ ലക്ഷല്‍മെന്ന് ശിവനാഥ് തുക്രല്‍ പറഞ്ഞു. ദിവസാവസാനം, ആരെ ബ്ലോക്ക് ചെയ്യണം, ആരെ റിപ്പോര്‍ട്ട് ചെയ്യണം, അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെ അസെപ്റ്റ് ചെയ്യണം. എന്നത് ഉറപ്പാക്കാനുള്ള അവകാശം ഉപയോക്താവിനാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ വാട്‌സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ ഫീച്ചറുകളില്‍ ഒന്നാണിത്. അക്കൌണ്ട് റീസെറ്റ് ചെയ്യുമ്പോഴും വെരിഫൈ ചെയ്യുമ്പോഴുമൊക്കെ 6 അക്ക പിന്‍ നമ്പര്‍ കൂടി നല്‍കേണ്ടി വരുന്നതിനെയാണ് 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്ന് പറയുന്നത്. വാട്‌സ്ആപ്പ് അക്കൌണ്ടിലേക്ക് ഒരു അധിക സെക്യൂരിറ്റി ലെയര്‍ കൂടി ആഡ് ചെയ്യുകയാണ് ഈ പ്രോസസിലൂടെ. നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കപ്പെടുമ്പോഴും മറ്റും ഇത് ഏറെ ഉപകാരപ്രദമാകും.
ഉപയോക്താക്കള്‍ക്ക് പരിചയമില്ലാത്ത നമ്പരുകളെ ബ്ലോക്ക് ചെയ്യുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെയെന്നും മെറ്റ ഉപയോക്തക്കളെ ബോധവത്കരിക്കും. പ്രൊഫൈല്‍ ഫോട്ടോ, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, ലാസ്റ്റ് സീന്‍, എബൌട്ട് സ്റ്റാറ്റസ്, സെലക്റ്റ് കോണ്‍ടാക്റ്റ്‌സ്, തടങ്ങിയ സുരക്ഷിത മാര്‍ഗങ്ങളെ കുറിച്ചും പ്രൈവസി സെറ്റിങ്‌സും ഗ്രൂപ്പ് ഇന്‍വിറ്റേഷനും അടക്കം കാമ്പയിനിലുണ്ടാകും.