/indian-express-malayalam/media/media_files/uploads/2023/07/whatapp-1.jpg)
ഉപയോക്താക്കള്‍ ആഗ്രഹച്ച മാറ്റം; വാട്സ്ആപ്പില്‍ പുതിയതായി എത്തിയ അഞ്ച് ഫീച്ചറുകള്‍ അറിയാം
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്മാര്‍ട്ട്ഫോണുകളും ഡാറ്റ പ്ലാനുകളും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ യുപിഐ, വാട്ട്സ്ആപ്പ് എന്നി സേവനങ്ങളിലേക്കെത്തിച്ചു. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് ഐഡന്റിറ്റി മോഷ്ടിക്കുകയും തുടര്‍ന്ന് ഇരയില്‍ നിന്നും അവരുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുകുയും ചെയ്യുന്നു.
കൊല്‍ക്കത്ത പൊലീസ് സൈബര്‍ സെല്‍, സാധ്യമായ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ പൗരന്മാരെ ബോധവല്‍ക്കരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, 2023 ലെ ലോക യോഗാ ദിനം സ്കാമര്‍മാര്‍ ഉപയോഗപ്പെടുത്തി, ഓണ്‍ലൈന്‍ യോഗ സെഷനില്‍ ചേരാന്‍ സൗജന്യ ലിങ്ക് നല്കി വ്യക്തികളെ ടാര്‍ഗെറ്റുചെയ്തു. ഉപയോക്താവ് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ആറക്ക ഒടിപി പങ്കിടാന്‍ അവരോട് ആവശ്യപ്പെടും. ഒരിക്കല്‍ പങ്കിട്ടുകഴിഞ്ഞാല്‍, സ്കാമര്‍മാര്‍ക്ക് ഉപയോക്താവിന്റെ വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് റിമോട്ട് ആക്സസ് ലഭിക്കും, അവിടെ അവര്് ആള്‍മാറാട്ടം നടത്താനും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പണം തട്ടാനും ഉപയോഗിക്കും.
ചില തട്ടിപ്പുകാര്‍ ഇത് ഒരു പടി കൂടി കടന്ന് ഒരു ബോണസ് ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു, അത് പിന്നീട് പിന്‍വലിക്കപ്പെടും, ഇത്തരം നിരവധി കേസുകള്‍ പുറത്തുവന്നതിന് ശേഷം, കൊല്‍ക്കത്ത സൈബര്‍ പൊലീസ് ഇപ്പോള്‍ ഉപയോക്താക്കളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്കുന്നു, പ്രത്യേകിച്ചും ഒരു ലിങ്ക് ഉള്ള ഒരു സന്ദേശം ലഭിക്കുമ്പോള്‍, ഈ സന്ദേശങ്ങള്‍ ആര്‍ക്കും ഫോര്‍വേഡ് ചെയ്യരുതെന്നും അത് വാട്ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും നിര്‍ദ്ദേശിക്കുന്നു.
വാട്ട്സ്ആപ്പ് തട്ടിപ്പുകളെ എങ്ങനെ ഒഴിവാക്കാം
എപ്പോഴും ജാഗരൂകരായിരിക്കുക, നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ വാട്ട്സ്ആപ്പിലോ എസ്എംഎസ് ആയിട്ടോ ലഭിക്കുന്ന ഒരു ബാഹ്യ ലിങ്കില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കോണ്ടാക്റ്റില് നിന്ന് ആരെങ്കിലും പണത്തിനായി അഭ്യര്‍ത്ഥിച്ചാല്‍, അത് കൈമാറുന്നതിന് മുമ്പ് അത് നിങ്ങളുടെ സുഹൃത്തോ കുടുംബാംഗമോ ആണെന്ന് ഉറപ്പാക്കുക. വീഡിയോ അല്ലെങ്കില്‍ വോയ്സ് കോളിലൂടെ അവരുമായി ബന്ധപ്പെടുക.
ഒടിപി പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഒരു സന്ദേശത്തിലൂടെ മറ്റൊരാളുമായി ഒരിക്കലും പങ്കിടരുത്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ടു-ഫാക്ടര്‍ പ്രാമാണീകരണം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അവസാനമായി, നിങ്ങള്‍ ഒരു സന്ദേശം സംശയാസ്പദമായി കണ്ടാല്‍, അത് വാട്ആപ്പ് അല്ലെങ്കില്‍ ബന്ധപ്പെട്ട പ്ലാറ്റ്ഫോം മോഡറേറ്റര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.