ദിനംപ്രതി വാട്ട്സ്ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് വാട്ട്സ്ആപ് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ ദിനംപ്രതി 100 കോടി ഉപയോക്താക്കളാണ് വാട്ട്സ്ആപ് ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എട്ടാം വാര്‍ഷികത്തിലാണ് വാട്ട്സ്ആപ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം വാട്ട്സ്ആപ് പുറത്തുവിട്ട കണക്കുകളില്‍ ഓരോ മാസത്തിലുമാണ് 100 കോടി ഉപയോക്താക്കളുളളത്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം തുടരാന്‍ 100 കോടി പേരാണ് ദിനംപ്രതി വാട്ട്സ്ഐപ് ഉപയോകിക്കുന്നത് എന്നത് തങ്ങളെ അഭിമാനം കൊളളിക്കുന്നുവെന്ന് വാട്ട്സ്ആപ് പ്രസ്താവനയില്‍ പറഞ്ഞു. 5500 കോ​ടി മെ​സേ​ജു​ക​ളും നൂ​റു കോ​ടി വീ​ഡി​യോ​ക​ളു​മാ​ണ് ഇ​വ​രി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്നും ക​ന്പ​നി പ​റ​ഞ്ഞു. 450 കോടിയാണ്ം ദിനംപ്രതിയുളള ഫോട്ടോ ഷെയറിംഗ്.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​വും ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന സു​ര​ക്ഷി​ത​ത്വ​വും ലാ​ളി​ത്യ​വും വി​ശ്വാ​സ്യ​ത​യും നി​ല​നി​ർ​ത്തു​മെ​ന്നും വാ​ട്സ്ആ​പ്പ് അ​റി​യി​ച്ചു. എന്‍ഡ് ടു എന്‍ഡ് ഡിസ്ക്രിപ്ഷന്‍ വഴി വാട്ട്സ്ആപ് സ്റ്റാറ്റസുകള്‍ സുരക്ഷിതമാക്കുമെന്നും ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്സ്ആപ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ