വാട്സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കുഴയ്ക്കുന്ന ആ പ്രശ്നനത്തിന് ഇതാ പരിഹാരമായി!

വാട്‌സ്ആപ്പിന്റെ ബീറ്റാ 2.17.340 പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്

WhatsApp

ന്യൂഡല്‍ഹി: വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. വാട്സ്ആപ്പിൽ നിരവധി മെസേജുകളും നമുക്ക് വരാറുണ്ട്, വീഡിയോ, ഫോട്ടോ, ഓഡിയോ ഫയലുകളെല്ലാം ഇതിൽ ഉൾപ്പെടും. ഇങ്ങനെ ഫോണിൽ വന്ന് അടിഞ്ഞു കൂടുന്ന വാട്സ്ആപ്പ് ഫയലുകൾ തന്നെയാകും നമ്മിൽ പലരുടേയും ഫോണിന്റെ ഭൂരിഭാഗം സ്റ്റോറേജ് സ്പെയ്സും നിറക്കുന്നത്. ഉപയോക്താക്കള്‍ ഏറെ കാലമായി ചൂണ്ടിക്കാണിക്കുന്ന ആ പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.

വാട്‌സ്ആപ്പ് മൂലമുണ്ടാകുന്ന ഫോണുകളുടെ സ്‌റ്റോറേജ് പ്രശ്‌നം ഒഴിവാക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഐഒഎസ് പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സ്ആപ്പിലുള്ള വിവിധ ചാറ്റുകള്‍ എത്രത്തോളം സ്‌റ്റോറേജ് കൈയ്യടക്കുന്നുണ്ടെന്ന് ഇത് വഴി നമുക്ക് അറിയാന്‍ സാധിക്കും. ചാറ്റില്‍ വരുന്ന വീഡിയോയും ഓഡിയോയും ചിത്രങ്ങളുമെല്ലാം സ്‌റ്റോറേജ് നഷ്ടത്തിന് കാരണമാകാറുണ്ട്. ഇവയില്‍ ആവശ്യമില്ലാത്തവ ഒഴിവാക്കി സ്‌റ്റോറേജ് സംരക്ഷിക്കാവുന്നതാണ്.

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വാട്‌സ്ആപ്പില്‍ സെറ്റിങ്‌സ് > ഡാറ്റാ ആന്റ് സ്റ്റോറേജ് > സ്റ്റോറേജ് യൂസേജ് എന്നത് തിരഞ്ഞെടുത്താല്‍ മതി. അപ്പോള്‍ നിങ്ങളുടെ ചാറ്റുകളും അവ ഉപയോഗിച്ചിരിക്കുന്ന സ്‌റ്റോറേജ് എത്രയാണെന്നും കാണാം. അതില്‍ ഒരു ചാറ്റ് തിരഞ്ഞെടുത്താല്‍ സ്റ്റോറേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

ടെക്‌സ്റ്റ് മെസേജുകള്‍, ലൊക്കേഷന്‍, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് ഫയലുകള്‍, വീഡിയോ തുടങ്ങി വ്യത്യസ്ത വിഭാഗത്തില്‍ പെട്ട സന്ദേശങ്ങള്‍ കൈയ്യടക്കുന്ന സ്റ്റോറേജ് വെവ്വേറെ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇതില്‍ ആവശ്യമില്ലാത്തവ നിങ്ങള്‍ക്ക് ഒഴിവാക്കാം. വാട്‌സ്ആപ്പിന്റെ ബീറ്റാ 2.17.340 പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. താമസിയാതെ തന്നെ സാധാരണ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാവും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp rolls out storage usage section for beta users on its android app

Next Story
സ്മാര്‍ട്ട്ഫോണിന്റെ വരവോടെ വിലപോയ ‘പാവം ഉപകരണങ്ങള്‍’
The moderation of comments is automated and not cleared manually by malayalam.indianexpress.com